കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധിയും മത്സരിക്കും? സമ്മര്‍ദ്ദമേറുന്നു! രാഹുല്‍ ഗാന്ധിക്ക് പിന്നാലെ

  • By
Google Oneindia Malayalam News

ദക്ഷിണേന്ത്യ പിടിക്കാന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്നാണ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. വയനാട്ടില്‍ മത്സരിച്ചാല്‍ അത് മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് നേതാക്കളുടെ വാദം. ബെംഗളൂരുവില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും രാഹുലിനെ മത്സരിപ്പിക്കണമെന്ന് അതത് സംസ്ഥാന ഘടകങ്ങളും ആവശ്യമുയര്‍ത്തിയിട്ടുണ്ട്.

<strong>കേരളം ചുട്ടുപൊള്ളുന്നു! ഇന്നും നാളെയും സൂര്യതാപ സാധ്യത! ചൂട് മൂന്ന് ഡിഗ്രി വരെ ഉയരും</strong>കേരളം ചുട്ടുപൊള്ളുന്നു! ഇന്നും നാളെയും സൂര്യതാപ സാധ്യത! ചൂട് മൂന്ന് ഡിഗ്രി വരെ ഉയരും

ഇതിനിടെ രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും മത്സരിക്കുമോയെന്ന ചോദ്യമാണ് ഉയരുന്നത്. യുപിയില്‍ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ശക്തമാണ്.

 അങ്കത്തിനിറങ്ങി പ്രിയങ്ക

അങ്കത്തിനിറങ്ങി പ്രിയങ്ക

എഐസിസി ജനറല്‍ സെക്രട്ടറിയായി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച പ്രിയങ്കാ ഗാന്ധിക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ സംഘടന ചുമതലയാണ് കോണ്‍ഗ്രസ് നല്‍കിയത്. മോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിന്‍റെയും തട്ടകമായ കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതല തന്നെ കോണ്‍ഗ്രസ് പ്രിയങ്കയെ ഏല്‍പ്പിച്ചത് കൃത്യമായ ആസുത്രണത്തിന്‍റെ ഭാഗമായാണ്.

 ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശില്‍

2014 ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുന്നതില്‍ നിര്‍ണ്ണായകമായ ഉത്തര്‍പ്രദേശിലെ മികച്ച പ്രകടനമായിരുന്നു. സംസ്ഥാനത്ത് ആകെയുള്ള 80 സീറ്റുകളില്‍ 71 സീറ്റുകളായിരുന്നു അന്ന് ബിജെപി കരസ്ഥമാക്കിയത്.

 മത്സരിക്കണമെന്ന്

മത്സരിക്കണമെന്ന്

കിഴക്കന്‍‌ ഉത്തര്‍പ്രദേശിന്‍റെ ചുമതല ഏറ്റെടുക്കുന്നതിലൂടെ മോദിയേയും യോഗി ആദിത്യനാഥിനെയും പിടിച്ചുകെട്ടുകയെന്ന വലിയ ചുമതലയാണ് പ്രിയങ്കയില്‍ വന്നുചേര്‍ന്നിരിക്കുന്നത്.എന്നാല്‍ പദവി ഏറ്റെടുത്ത പിന്നാലെ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യമാണ് വിവിധ കോണുകളില്‍ നിന്നായി ഉയര്‍ന്നത്.

 മണ്ഡലം നിര്‍ദ്ദേശിച്ച് പ്രവര്‍ത്തകര്‍

മണ്ഡലം നിര്‍ദ്ദേശിച്ച് പ്രവര്‍ത്തകര്‍

പ്രിയങ്കയെ യുപിയിലെ റായ്ബറേലിയില്‍ നിന്ന് തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് വ്യാപകമായി ഉയര്‍ന്നത്. സോണിയ ഗാന്ധി രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍ റായ്ബറേലിയില്‍ പ്രിയങ്ക സ്ഥാനാര്‍ത്ഥിയാകണം എന്ന പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

 മോദിക്കെതിരെ

മോദിക്കെതിരെ

ഇതിനിടെ മോദിക്കെതിരെ വാരണാസിയില്‍ തന്നെ അവര്‍ മത്സരിക്കണമെന്ന ആവശ്യവും പ്രവര്‍ത്തകര്‍ ഉയര്‍ത്തി.എന്നാല്‍ മത്സരത്തിനില്ലെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് പ്രിയങ്കയെ നിയമിച്ചിരിക്കുന്നതെന്നുമായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിശദീകരണം.

 സമ്മര്‍ദ്ദം ശക്തം

സമ്മര്‍ദ്ദം ശക്തം

എന്നാല്‍ ദക്ഷിണേന്ത്യയില്‍ രാഹുല്‍ മത്സരിക്കാന്‍ സാധ്യത ഉണ്ടെന്ന വാര്‍ത്തകള്‍ സജീവമായതോടെ പ്രിയങ്കയേയും മത്സര രംഗത്ത് ഇറക്കണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ വീണ്ടും ശക്തമാക്കിയിരിക്കുകയാണ്. യുപിയില്‍ കോണ്‍ഗ്രസ് വിജയം പൂര്‍ത്തിയാകണമെങ്കില്‍ പ്രിയങ്ക മത്സരിക്കണമെന്നാണ് പ്രവര്‍ത്തകരുടെ വാദം.

 മൂന്ന് പേര്‍ വേണ്ട

മൂന്ന് പേര്‍ വേണ്ട

അതേസമയം രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും മത്സരംഗത്ത് ഉണ്ടെന്നതിനാല്‍ ഒരു കുടുംബത്തില്‍ തന്നെയുള്ള മറ്റൊരാളെ കൂടി മത്സരത്തിന് ഇറക്കേണ്ടെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ നിലപാട്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പ്രിയങ്ക ശ്രദ്ധപതിപ്പിക്കട്ടേയെന്നും ദേശീയ നേതൃത്വം നിര്‍ദ്ദേശിക്കുന്നു.

 പുനപരിശോധിക്കും

പുനപരിശോധിക്കും

എന്നാല്‍ യുപിയിലെ നേതാക്കളും പ്രവര്‍ത്തകരും ഒന്നടങ്കം ആവശ്യപ്പെട്ടാല്‍ പ്രിയങ്കയെ മത്,രിപ്പിക്കുന്ന കാര്യം പാര്‍ട്ടി പുനപരിശോധിച്ചേക്കാമെന്നാണ് വിവരം. അതേസമയം ഏത് മണ്ഡലത്തില്‍ എന്നുള്ള കാര്യങ്ങളൊന്നും ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നും നേതാക്കള്‍ പറയുന്നു.

 മണ്ഡലങ്ങള്‍

മണ്ഡലങ്ങള്‍

റായ്ബറേലി അല്ലേങ്കില്‍ ഫൂല്‍ പൂര്‍, ലഖ്‌നൗ എന്നീ മണ്ഡലങ്ങളില്‍ പ്രിയങ്ക മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന രീതിയില്‍ നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ മണ്ഡലങ്ങള്‍ പരിഗണിക്കുമോയെന്നതും കണ്ടറിയാം.

 ശക്തി കേന്ദ്രം

ശക്തി കേന്ദ്രം

അതേസമയം പരാജയ ഭീതിയാണ് പ്രിയങ്ക മാറി നില്‍ക്കാനുള്ള മറ്റൊരു കാരണമായി വിലയിരുത്തപ്പെടുന്നത്. നിലവില്‍ ഉത്തര്‍പ്രദേശ് ബിജെപിയുടെ ശക്തി കേന്ദ്രമാണ്.
ബിജെപി കോട്ടയില്‍ മത്സരിച്ച് ഏതെങ്കിലും സാഹചര്യത്തില്‍ പരാജയം നേരിട്ടാല്‍ അത് പ്രിയങ്കയുടെ രാഷ്ട്രീയ ഭാവിയെ തന്നെ ബാധിച്ചേക്കും. ഈ ഭീതിയും ദേശീയ നേതൃത്വത്തിന് ഉണ്ടെന്നാണ് കണക്കാക്കുന്നത്.

English summary
priyanka gandhi may contest from up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X