Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗി സര്‍ക്കാരിന് പ്രിയങ്കാ ഗാന്ധിയുടെ അഭിനന്ദനം: 'കോണ്‍ഗ്രസ് ആവശ്യവും ഇത് തന്നെ'

ലക്‌നൗ: കൊറോണ വൈറസ് രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് ദുരിതത്തിലായിരിക്കുകയാണ് കുടിയേറ്റ തൊഴിലാളികള്‍. സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോകാന്‍ പോലും കഴിയുന്നില്ല. പിന്നാലെ സ്വന്തം ഗ്രാമങ്ങളിലേക്ക് പോകണമെന്ന ആവശ്യം ഉയര്‍ത്തി ഇവര്‍ കൂട്ടമായി അതിര്‍ത്തി പ്രദേശങ്ങളില്‍ കൂട്ടമായെത്തുകയും ചെയ്തിരുന്നു.

കുടിയേറ്റ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാത്തതുള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുപ്പുകളില്ലാതെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്ന ഗുരുതരമായ ആരോപണം കോണ്‍ഗ്രസ് ഇപ്പോഴും ഉയര്‍ത്തുന്നുണ്ട്. ഇതിനിടെ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.

യോഗിയെ അഭിനന്ദിച്ച് പ്രിയങ്ക

യോഗിയെ അഭിനന്ദിച്ച് പ്രിയങ്ക

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ വീഴ്ച്ചകളെല്ലാം ശക്തമായി വിമര്‍ശിക്കാറുണ്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരേയും മറ്റ് ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടിയും പ്രിയങ്ക യോഗി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാറുണ്ട്. എന്നാല്‍ രാജ്യം ഒരു കടുത്ത പ്രതിസന്ധി ഘട്ടത്തെ നേരിടുമ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന മികച്ച നടപടികളെ അഭിനന്ദിക്കുകയെന്ന നയമാണ് പ്രിയങ്ക ഇവിടെ സ്വീകരിച്ചത്.

കുടിയേറ്റ തൊഴിലാളികള്‍

കുടിയേറ്റ തൊഴിലാളികള്‍

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ സംസ്ഥാനത്തെത്തിച്ച സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ചാണ് പ്രിയങ്ക രംഗത്തെത്തിയിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികളുടെ പട്ടിക തയ്യാറാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് പ്രിയങ്കയുടെ പരാമര്‍ശം.

നടപടി പ്രശംസനീയം

നടപടി പ്രശംസനീയം

'കുടിയേറ്റ തൊഴിലാളികളെ തിരിച്ച് സംസ്ഥാനങ്ങളിലെത്തിക്കാന്‍ തീരുമാനിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി പ്രശംസനീയമാണ്. ഈ വിഷയത്തിന് ഞങ്ങള്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്. ഇതൊരു മികച്ച നടപടിയാണ്.' പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഇതില്‍ പൂര്‍ണ്ണമായും സഹകരണത്തോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ നമ്മള്‍ കൊറോണ പോരാട്ടത്തിന് കൂടുതല്‍ ശക്തിലഭിക്കുമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

സര്‍ക്കാരിന് കത്ത്

സര്‍ക്കാരിന് കത്ത്

കുടിയേറ്റതൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി പ്രിയങ്ക ഗാന്ധി നേരത്തെ യോഗിആദിത്യനാഥിന് കത്തെഴുതിയിരുന്നു. ഇവരെ സംസ്ഥാനത്തേക്ക് തിരികെയെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പ്രിയങ്കഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെ കൊറോണ പ്രതിസന്ധിയെ മറികടക്കുന്നതിനായി സംസ്ഥാനത്ത് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതിനോടൊപ്പം കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും സഹായങ്ങള്‍ നല്‍കണമെന്ന ആവശ്യവും പ്രിയങ്ക ഉയര്‍ത്തിയിരുന്നു.

കര്‍ഷക പ്രശ്‌നം

കര്‍ഷക പ്രശ്‌നം

കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. കരിമ്പിന്റെ കുടിശിക എത്രയും പെട്ടെന്ന് നല്‍കണം, വിളവെടുക്കുന്നതിലും റാബി വില സംഭരണത്തിലുമുള്ള വ്യവസ്ഥിതികളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തണം. വിളവെടുക്കുന്ന യന്ത്രങ്ങള്‍ അനുവജിക്കണം, സൗജന്യ റേഷന്‍ അനുവദിക്കണം തുടങ്ങിയ കാര്യങ്ങളാണ് പ്രിയങ്ക ഗാന്ധി മുന്നോട്ട് വെക്കുന്നത്.

കൊറോണ

കൊറോണ

രാജ്യത്ത് ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കി വരുമ്പോഴും അനുദിനം കൊറോണ വൈറസ് രോഗം വര്‍ധിച്ചുവരികയാണ്. ഇന്ത്യയില്‍ ഇതുവരേയും 24506 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 5063 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 57 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 18668 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്ത്യയില്‍ ഇന്നേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ട് ഒരുമാസം പിന്നിടുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+