ഇന്ന് പ്രതികരിച്ചിട്ടില്ലെങ്കില്‍ ഞങ്ങള്‍ ഭീരുക്കളായി മാറും... പൗരത്വ നിയമത്തെ വിമര്‍ശിച്ച് പ്രിയങ്ക
ദില്ലി: പൗരത്വ നിയമത്തില്‍ പ്രതിഷേധം ശക്തിപ്പെടുത്തി പ്രിയങ്ക ഗാന്ധി. രാജ്യം ബിജെപിയുടെ നുണ കേട്ട് മടുത്തിരിക്കുകയാണെന്ന് പ്രിയങ്ക പറഞ്ഞു. കോണ്‍ഗ്രസ് എന്‍ആര്‍സിക്കും എന്‍പിആറിനുമെതിരെ ഇന്ന് പ്രതികരിച്ചിട്ടില്ലെങ്കില്‍ ഭീരുക്കളായി മുദ്ര കുത്തപ്പെടുമെന്നും പ്രിയങ്ക പറഞ്ഞു. എന്‍ആര്‍സി എന്ന് പ്രചരിപ്പിച്ചവര്‍ ഇന്ന് അതിനെ കുറിച്ച് ചര്‍ച്ചയില്ലെന്ന് പറയുകയാണ്. നിങ്ങളെയും നിങ്ങളുടെ ഭീരുത്വത്തെയും ഈ രാജ്യം മനസ്സിലാക്കി കഴിഞ്ഞു. എന്നാല്‍ ഈ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ പൗരത്വ നിയമത്തെ കൂടുതലായി എതിര്‍ക്കുന്നില്ലെന്നും ആരോപിച്ചു.

അതേസമയം ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും പ്രിയങ്ക പ റഞ്ഞു. ഇതിനിടെ പൗരത്വ നിയമത്തിനെതിരെ വിവിധയിടങ്ങളില്‍ നിന്നുള്ള പ്രതിഷേധം ശക്തമായിട്ടുണ്ട്. എന്‍പിആറും എന്‍ആര്‍സിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് മജ്‌ലിസ് പാര്‍ട്ടി നേതാവ് അസാദ്ദുദ്ദീന്‍ ഒവൈസി പറഞ്ഞു. അമിത് ഷാ രണ്ടിനും വ്യത്യാസമില്ലെന്നാണ് പറയുന്നത്. എന്നാല്‍ ഇതല്ല വാസ്തവമെന്നും ഒവൈസി പറഞ്ഞു.
കൊല്‍ക്കത്തയില്‍ പ്രതിപക്ഷ കക്ഷികളായ ഇടതുപക്ഷവും കോണ്‍ഗ്രസും ചേര്‍ന്ന് കൊല്‍ക്കത്തയില്‍ പൗരത്വ ബില്ലിനെതിരെ മെഗാ റാലി സംഘടിപ്പിച്ചിട്ടുണ്ട് ഇതിനിടെ മംഗലാപുരത്ത് പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് തൃണമൂല്‍ കോണ്‍ഗ്രസ് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. തൃണമൂല്‍ നേതാവ് ദിനേഷ് ത്രിവേദി എത്തിയാണ് ഈ തുക കൈമാറിയത്. കഴിഞ്ഞ ദിവസം മമത ബാനര്‍ജി താന്‍ ജീവനോടെ ഇരിക്കുമ്പോള്‍ ബംഗാളില്‍ എന്‍ആര്‍സിയും പൗരത്വ നിയമവും നടപ്പാക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു.
Recommended Video
രാഹുല്‍ ഗാന്ധിയും പൗരത്വ നിയമത്തിനെതിരെ രംഗത്തെത്തി. ഗുവാഹത്തില്‍ ഭരണഘടനയെ രക്ഷിക്കുക ഇന്ത്യയെ രക്ഷിക്കുക എന്ന പ്രതിഷേധ പരിപാടി തുടങ്ങാനിരിക്കെയാണ് രാഹുലിന്റെ പ്രതികരണം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനത്തേക്കാള്‍ വലിയ ദുരന്തമാണ് പൗരത്വ നിയമമെന്ന് രാഹുല്‍ പറഞ്ഞു. നരേന്ദ്ര മോദി രാജ്യത്ത് തടങ്കല്‍ പാളയങ്ങളില്ലെന്ന് കള്ളം പറയുകയാണ്. അസമില്‍ അത്തരം കേന്ദ്രങ്ങളുണ്ടെന്നും രാഹുല്‍ പറഞ്ഞു.












Click it and Unblock the Notifications