• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപിയില്‍ പ്രിയങ്കയ്ക്ക് വീണുകിട്ടി വജ്രായുധം, അധ്യക്ഷനും എത്തുന്നു, യോഗിയെ പൊളിക്കാന്‍ ഈ വിഷയം!!

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പുതിയ വിഷയങ്ങള്‍ കോണ്‍ഗ്രസിന് സമ്മാനിച്ച് ബിജെപി. അധ്യാപക നിയമന അഴിമതി സംസ്ഥാനത്ത് ഇപ്പോഴും കത്തികൊണ്ടിരിക്കുകയാണ്. അതിന് പുറമേ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. പ്രസ് കമ്മീഷന്‍ അടക്കം യോഗി ആദിത്യനാഥിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. രണ്ട് വിഷയങ്ങള്‍ ഏറ്റുപിടിച്ച് പൊളിറ്റിക്കല്‍ മൂവ്‌മെന്റ് ആരംഭിച്ചിരിക്കുകയാണ് പ്രിയങ്ക. സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു തന്നെ കളത്തില്‍ ഇറങ്ങിയിരിക്കുകയാണ്. പുതിയ വിഷയങ്ങള്‍ പ്രിയങ്കയ്‌ക്കൊപ്പം നിന്ന് അവതരിപ്പിക്കുന്നത് ലല്ലുവാണ്.

ഇവരെ സൂക്ഷിക്കണം

ഇവരെ സൂക്ഷിക്കണം

ബിജെപി സര്‍ക്കാരിനെ സൂക്ഷിക്കണമെന്ന് പ്രിയങ്ക പറയുന്നു. കേസുമായി ബന്ധപ്പെട്ട പ്രമുഖരുടെ പേരുകള്‍ പൂഴ്ത്താനാണ് യോഗിയുടെ ശ്രമമെന്ന് പ്രിയങ്ക പറയുന്നു. ഇതുവരെ പ്രമുഖരുടെ പേരുകള്‍ പുറത്തുവിടാത്തതിന് പിന്നില്‍ ബിജെപിയുമായി അടുപ്പമുള്ളവരായതാണ് കാരണമെന്ന് സൂചനയുണ്ട്. ഇടനിലക്കാരെല്ലാം അധ്യാപക അഴിമതിയുമായി ബന്ധപ്പെട്ട് ബിജെപി സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു.

ആരൊക്കെ പിന്നിലുണ്ട്?

ആരൊക്കെ പിന്നിലുണ്ട്?

വലിയൊരു റാക്കറ്റുകള്‍ തന്നെ അധ്യാപക അഴിമതിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് മധ്യപ്രദേശിലെ വ്യാപം അഴിമതിയുമായും ബന്ധമുണ്ട്. ഇതാണ് പ്രിയങ്ക ചൂണ്ടിക്കാണിക്കുന്നത്. ഇതുവരെ 11 പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്. എന്നാല്‍ പ്രധാന പ്രതികള്‍ എവിടെ. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം ഇപ്പോഴും അണിയറയ്ക്ക് പിന്നില്‍ ഒളിച്ചിരിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. ഒരുവര്‍ഷത്തോളം കഠിനാധ്വാം ചെയ്ത ഈ യുവാക്കള്‍ക്ക് നീതി ലഭ്യമാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെടുന്നു.

യുവാക്കളിലേക്കുള്ള ചുവടുമാറ്റം

യുവാക്കളിലേക്കുള്ള ചുവടുമാറ്റം

ബിജെപിയെ 2017ല്‍ അധികാരത്തിലെത്തിച്ചതില്‍ വലിയ പങ്ക് യുവാക്കള്‍ക്കുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും യോഗിയുടെ യുവനിര നേതാവെന്ന ഇമേജും വിജയത്തിന് അടിത്തറയിട്ടിരുന്നു. ഇതില്‍ വിള്ളല്‍ വീണ് കഴിഞ്ഞു. യുവാക്കള്‍ കൂടെ നിന്നാല്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് അധികാരത്തില്‍ വരാന്‍ സാധിക്കും. രണ്ട് കാര്യങ്ങള്‍ യുവാക്കളെ ബിജെപിയില്‍ നിന്ന് അകറ്റുന്നു. ഒന്ന് അതിഥി തൊഴിലാളികളാണ്. ഇവര്‍ ബിജെപിക്ക് വോട്ട് ചെയ്യുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കുമെന്ന് പറഞ്ഞ് കഴിഞ്ഞു. നിയമന അഴിമതി കൂടി വന്നതോടെ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം നേതാക്കളും മാറി ചിന്തിക്കുകയാണ്.

രണ്ട് പേര്‍ മുന്നില്‍

രണ്ട് പേര്‍ മുന്നില്‍

യുവാക്കള്‍ പുത്തന്‍ പ്രതീക്ഷയായി കാണുന്നത് അഖിലേഷ് യാദവിനെയും പ്രിയങ്കയെയുമാണ്. 2012ല്‍ അഖിലേഷ് അധികാരത്തെത്തിയതും ഇതേ യൂത്ത് പ്രതിച്ഛായ കൊണ്ടാണ്. പ്രിയങ്ക യുപിയില്‍ പുതുമുഖമായതും യൂത്ത് പ്രതിച്ഛായയുള്ളതും കോണ്‍ഗ്രസിന് വലിയ നേട്ടമാണ്. യുപിയിലെ ഓരോ വീഴ്ച്ചകളും പ്രിയങ്ക കൈവെക്കുന്ന മേഖലകളാണ്. യോഗിക്ക് ഓരോ കാര്യത്തിലും സൂക്ഷിച്ച് ഇടപെടേണ്ട അവസ്ഥയാണ് ഇതിലൂടെ വന്നിരിക്കുന്നത്. പ്രിയങ്ക സൂക്ഷിക്കണമെന്ന നിര്‍ദേശം ബിജെപി കേഡറിലും ശക്തമാണ്.

മോദിയുടെ മണ്ഡലത്തിലും

മോദിയുടെ മണ്ഡലത്തിലും

മോദിയുടെ മണ്ഡലമായ വാരണാസിയില്‍ ലോക്ഡൗണ്‍ പ്രതിസന്ധികള്‍ കൊണ്ട് ജനങ്ങള്‍ പട്ടിണി കിടക്കുന്ന എന്ന റിപ്പോര്‍ട്ട് സ്‌ക്രോള്‍ മീഡിയയിലെ മാധ്യമപ്രവര്‍ത്തക സുപ്രിയ ശര്‍മ പുറത്തുവിട്ടിരുന്നു. ഇത് ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. പ്രധാനമന്ത്രി ദത്തെടുത്ത ദോമാരി ഗ്രാമത്തിലായിരുന്നു ഈ സംഭവം. ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ്. എല്ലാ മാധ്യമ ഏജന്‍സികളും സംഘടനകളും ഇവര്‍ക്ക് പിന്നില്‍ അണിനിരന്നിരിക്കുകയാണ്. ഇതിനൊപ്പം നിന്നിരിക്കുന്നത് പ്രിയങ്ക മാത്രമാണ്. കേസെടുത്തത് കൊണ്ട് സത്യം മറയ്ക്കാന്‍ സാധിക്കില്ലെന്ന് പ്രിയങ്ക തുറന്നടിച്ചു. മാധ്യമപ്രവര്‍ത്തകര്‍ അടക്കം ഈ വിഷയത്തില്‍ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്.

യോഗി നുണ പറയുന്നു

യോഗി നുണ പറയുന്നു

കോണ്‍ഗ്രസ് യോഗി സര്‍ക്കാരിന് എത്തിച്ച് കൊടുത്ത എല്ലാ ബസ്സുകളും രാജസ്ഥാന്‍ ഗതാഗത വകുപ്പിന്റെ രേഖകള്‍ ഉള്ളതാണെന്ന് അജയ് കുമാര്‍ ലല്ലു പറഞ്ഞു. ബിജെപി പുറത്തുവിട്ട ബില്ലുകളെല്ലാം നുണയാണ്. യോഗിക്ക് ഇവരെ മടക്കി കൊണ്ടുവരാന്‍ താല്‍പര്യമില്ലായിരുന്നെന്നാണ് ഞാന്‍ അറിഞ്ഞത്. കോട്ടയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ കോണ്‍ഗ്രസാണ് തിരിച്ചെത്തിച്ചത്. ഇതിന്റെ രാഷ്ട്രീയ നേട്ടമാണ് യോഗി ഏറ്റെടുത്തത്. അവരൊക്കിലും കോണ്‍ഗ്രസാണ് സഹായിച്ചതെന്ന് അറിയാന്‍ പോകുന്നില്ലെന്നും ലല്ലു പറഞ്ഞു.

രാഹുലിനൊപ്പം നില്‍ക്കും

രാഹുലിനൊപ്പം നില്‍ക്കും

യുപി കോണ്‍ഗ്രസ് നല്‍കുന്ന സൂചന രാഹുലിന്റെ വഴിയെ പോകുമെന്നാണ്. കോണ്‍ഗ്രസിന്റെ സഹായം കൊണ്ടാണ്, പ്രിയങ്കയും അഭിഷേക് സിംഗ്വിയും സഹായിച്ചത് കൊണ്ടാണ് താന്‍ ജയിലിന് പുറത്തിറങ്ങിയതെന്നും ലല്ലു പറയുന്നു. രാഹുല്‍ എന്നെ വിശ്വസിച്ചാണ് ഈ പദവി ഏല്‍പ്പിച്ചത്. അദ്ദേഹത്തിനൊപ്പമാണ് ഞാനുള്ളത്. യുപി കോണ്‍ഗ്രസിലെ എല്ലാവരും അദ്ദേഹത്തെ പിന്തുണയ്ക്കും. 69 കേസുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ എടുത്തിട്ടുണ്ട്. എന്റേത് മാത്രമായി അങ്ങനെ കാണേണ്ടതില്ലെന്നും ലല്ലു പറഞ്ഞു.

English summary
priyanka gandhi says up government cover up big names in teachers recruitment scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X