കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ പ്രിയങ്ക എത്തും, ഡികെ ശിവകുമാറിന്റെ നീക്കം, ദക്ഷിണേന്ത്യയിലേക്ക് ചുവടുവെപ്പ്

Google Oneindia Malayalam News

ദില്ലി: പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്റെ പ്രചാരണത്തിന്റെ പ്രധാന കുന്തമുനയാകുന്നു. ഹിമാചല്‍ പ്രദേശില്‍ പ്രചാരണം പ്രിയങ്കയുടെ ഏറ്റെടുത്തതിന് പിന്നാലെയാണഅ ഈ നീക്കം. കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ അടുത്തതായി കര്‍ണാടകത്തിലേക്കാണ് പ്രിയങ്കയെ പ്രചാരണത്തിനായി ഇറക്കുന്നത്. കഴിഞ്ഞ ദിവസം പരസ്യമായി തന്നെ ഇക്കാര്യം ശിവകുമാര്‍ ആവശ്യപ്പെട്ടിരുന്നു.

ദിലീപിനൊപ്പം സിനിമ ചെയ്യും; അതിജീവിത എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രചോദനമെന്ന് ദുര്‍ഗ കൃഷ്ണ

രാഹുല്‍ ഗാന്ധി പ്രചാരണത്തിന് വേണമെന്ന് ഒരാള്‍ പോലും ആവശ്യപ്പെട്ടിട്ടില്ല. പ്രിയങ്ക കോണ്‍ഗ്രസിന്റെ സംഘടനാ തലത്തിലെ സ്റ്റാര്‍ ക്യാമ്പയിനറായിട്ടാണ് മാറിയിരിക്കുന്നത്. പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്റെ പ്രചാരണത്തില്‍ ഗൗരവം കാണിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

1

കോണ്‍ഗ്രസിന് അടുത്ത വര്‍ഷം അധികാരം പിടിക്കുമെന്ന് ആത്മവിശ്വാസമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക. പ്രിയങ്ക ഗാന്ധിയുടെ പ്രചാരണം ഇവിടെ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഡികെ ശിവകുമാര്‍. സംസ്ഥാനത്ത് രാഹുല്‍ ഗാന്ധിക്ക് നെഗറ്റീവ് ഇമേജുള്ളതിനാല്‍ പ്രിയങ്ക തന്നെയാണ് മികച്ച ചോയ്‌സായി കര്‍ണാടക നേതൃത്വം കാണുന്നത്. നേരത്തെ കര്‍ണാടകത്തില്‍ നിന്ന് പ്രിയങ്ക ഗാന്ധിയെ രാജ്യസഭയിലേക്ക് അയക്കാനും കോണ്‍ഗ്രസിന് പ്ലാനുണ്ടായിരുന്നു. പക്ഷേ പ്രിയങ്ക സമ്മതിച്ചില്ല.പാര്‍ലമെന്ററി മോഹം ഇതുവരെ പ്രിയങ്ക പ്രകടിപ്പിച്ചിട്ടില്ല. ഏതെങ്കിലും സംസ്ഥാനം സ്വന്തം മികവില്‍ പിടിച്ച ശേഷം അടുത്ത തീരുമാനമെടുക്കാനാണ് പ്രിയങ്കയുടെ ശ്രമം.

2

പ്രിയങ്കയെ കൊണ്ട് സമ്മതിപ്പിക്കാന്‍ ശിവകുമാര്‍ ദില്ലിയിലെത്തിയിരുന്നു. ഇവിടെ നടന്ന കൂടിക്കാഴ്ച്ചയിലാണ് കര്‍ണാടകത്തില്‍ പ്രചാരണം നടത്താമെന്ന് പ്രിയങ്ക സമ്മതിച്ചത്. പെട്ടെന്നുള്ള സന്ദര്‍ശനമായിരുന്നു ഇത്. ശിവകുമാറും സിദ്ധരാമയ്യയും തമ്മില്‍ എംഎല്‍സി തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തര്‍ക്കമുണ്ട്. ഇരുവരും സ്വന്തം സ്ഥാനാര്‍ത്ഥികള്‍ക്കായി ലോബിയിംഗ് നടത്തുന്നുണ്ട്. എന്നാല്‍ പ്രിയങ്കയ്‌ക്കൊപ്പമാണെന്ന് അറിയിച്ചതിലൂടെ ശിവകുമാര്‍ തന്നെ ഈ പോരാട്ടത്തില്‍ വിജയിച്ചേക്കും. സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയുമായി ബ ന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് താന്‍ ദില്ലിയിലെത്തിയതെന്ന് ശിവകുമാര്‍ പറഞ്ഞു.

3

എല്ലാ സംസ്ഥാന നേതൃത്വത്തിനും അവരുടെ പ്രധാന നേതാക്കള്‍ സ്വന്തം സംസ്ഥാനത്ത് നിന്ന് മത്സരിക്കണമെന്ന് ആഗ്രഹമുണ്ടാവും. എന്നാല്‍ രാജ്യസഭാ സീറ്റിന്റെ കാര്യം പ്രിയങ്കയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ശിവകുമാര്‍ പറഞ്ഞു. പക്ഷേ കര്‍ണാടകത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ ഗൗരവത്തോടെയാണ് പ്രിയങ്ക കാണുന്നത്. പ്രചാരണത്തിന് സമയം കണ്ടെത്താമെന്ന് പ്രിയങ്ക അറിയിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ ഉറപ്പ് നല്‍കി. ശിവകുമാറാണ് പ്രിയങ്ക മത്സരിക്കണമെന്ന് ആദ്യം അറിയിച്ചത്. ജൂണ്‍ പത്തിന് കര്‍ണാടകത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. പ്രിയങ്ക മത്സരിച്ചാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് കോണ്‍ഗ്രസിന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.

4

രാഹുല്‍ ഗാന്ധിയെ കേരളാ നേതൃത്വം മത്സരിപ്പിച്ചതിലൂടെ വലിയ തരംഗം സംസ്ഥാനത്തുണ്ടായിരുന്നു. അതുപോലൊരു തരംഗമാണ് കര്‍ണാടകത്തിലും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. പ്രിയങ്ക ഗാന്ധിയെ കൂടുതലായി ദക്ഷിണേന്ത്യയില്‍ ആവശ്യമുണ്ടെന്നും, ഇവിടെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ശിവകുമാര്‍ പറയുന്നു. എംഎല്‍സി തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടിക താനും സിദ്ധരാമയ്യയും ചേര്‍ന്ന് തയ്യാറാക്കി ഹൈക്കമാന്‍ഡിന് നല്‍കിയിട്ടുണ്ടെന്നും ശിവകുമാര്‍ വ്യക്തമാക്കി. 2 സീറ്റിലേക്കായി 200 പേരുടെ അപേക്ഷയുണ്ട്. ഹൈക്കമാന്‍ഡ് തന്നെ ഇക്കാര്യം തീരുമാനിക്കട്ടെ. കഴിവുണ്ടായിട്ടും സ്ഥാനാര്‍ത്ഥിത്വം ആവശ്യപ്പെടാത്തവരും ആ പട്ടികയിലുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു. അവരെയും പരിഗണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

5

അതേസമയം പ്രിയങ്ക ഗാന്ധിയുടെ വരവ് കര്‍ണാടക കോണ്‍ഗ്രസ് അടിമുടി മാറ്റുമെന്നും, കൂടുതല്‍ കരുത്ത് നല്‍കുമെന്നും ശിവകുമാറും സിദ്ധരാമയ്യയും വിശ്വസിക്കുന്നുണ്ട്. ഇത്തവണ മുഖ്യ പ്രചാരണവും പ്രിയങ്ക തന്നെയാവും. ഹിമാചല്‍ പ്രദേശില്‍ പ്രിയങ്കയുടെ ടീമാണ് പ്രചാരണം നയിക്കുന്നത്. യുപിക്ക് ശേഷം പ്രിയങ്ക പൂര്‍ണമായ തോതില്‍ ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കുന്നത് ആദ്യമായിട്ടാണ്. കോണ്‍ഗ്രസില്‍ പ്രിയങ്കയുടെ പ്രചാരണങ്ങള്‍ക്ക് രാഹുലിനേക്കാള്‍ ഡിമാന്‍ഡ് വര്‍ധിച്ച് വരികയാണ്. രാഹുലിന്റെ പ്രചാരണം പാര്‍ട്ടിയെ പലപ്പോഴും പ്രതിരോധത്തിലാക്കുന്നുവെന്നാണ് നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നത്. പ്രിയങ്ക കോണ്‍ഗ്രസിലെ നിര്‍ണായക സ്വാധീന ശക്തിയായും മാറിയിരിക്കുകയാണ്.

കോടതി അന്വേഷണ സംഘത്തിനൊപ്പമല്ല; എന്ത് തെളിവ് കൊടുത്താലും മതിയാവുന്നില്ല, തുറന്നടിച്ച് ഭാഗ്യലക്ഷ്മികോടതി അന്വേഷണ സംഘത്തിനൊപ്പമല്ല; എന്ത് തെളിവ് കൊടുത്താലും മതിയാവുന്നില്ല, തുറന്നടിച്ച് ഭാഗ്യലക്ഷ്മി

English summary
priyanka gandhi, will campaign in karnataka, dk shivakumar's move found victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X