Get Updates
Get notified of breaking news, exclusive insights, and must-see stories!

'അജയ് മിശ്രയുമായി വേദി പങ്കിടരുത്, പുറത്താക്കണം'; മോദിക്ക് കത്തെഴുതി പ്രിയങ്ക ഗാന്ധി

ദില്ലി: കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അജയ് മിശ്രയുമായി ലഖ്‌നൗവില്‍ വേദി പങ്കിടരുത് എന്നും പ്രിയങ്ക ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് മേല്‍ വാഹനം ഓടിച്ച് കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര പ്രതിയാണ്.

ഡിജിപി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലഖ്‌നൗവിലുണ്ട്. ഈ സാഹചര്യത്തിലാണ് അജയ് മിശ്രയുമായി വേദി പങ്കിടരുത് എന്നുളള പ്രിയങ്ക ഗാന്ധിയുടെ ആവശ്യം. കര്‍ഷകരെ സംബന്ധിച്ചുളള പ്രധാനമന്ത്രിയുടെ നിലപാടുകള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ അജയ് മിശ്രയെ പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്നും പുറത്താക്കണമെന്നും പ്രിയങ്ക കത്തില്‍ പറയുന്നു. മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

77

ഒക്ടോബര്‍ 3ന് ലഖിംപൂരില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധ സമരത്തിലേക്ക് വാഹനം ഓടിച്ച് കയറ്റി കര്‍ഷകര്‍ അടക്കം 8 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് അടക്കം പതിമൂന്ന് പേരാണ് അറസ്റ്റിലായത്. അജയ് മിശ്രയുടെ ഉടമസ്ഥതയിലുളള മഹീന്ദ്ര എസ് യുവി അടക്കം മൂന്ന് വാഹനങ്ങളാണ് കര്‍ഷകര്‍ക്ക് മേലെ ഓടിച്ച് കയറ്റിയത്. വാഹനാപകടത്തില്‍ അഞ്ച് പേരും തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്. അക്രമികള്‍ വെടിയുതിര്‍ത്തുവെന്ന് പ്രദേശവാസികളില്‍ ചിലര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആര്‍ക്കും വെടിയേറ്റിരുന്നില്ലെന്ന് വ്യക്തമായി.

അതേസമയം കേസ് അന്വേഷിക്കുന്ന ഉത്തര്‍ പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പ്രതികളില്‍ നിന്നും നാല് ആയുധങ്ങള്‍ പിടിച്ചെടുത്തിരുന്നു. ആശിഷിന്റെയും മുന്‍ കേന്ദ്ര മന്ത്രി അഖിലേഷ് ദാസിന്റെ അനന്തിരവന്‍ അങ്കിത് ദാസിന്റെയും പക്കല്‍ നിന്ന് തോക്കുകള്‍, ആശിഷിന്റെ ബോഡി ഗാര്‍ഡ് ലത്തീഫില്‍ നിന്നും റിപ്പീറ്റര്‍ ഗണ്‍ എന്നിവയാണ് പിടിച്ചെടുത്തിരുന്നത്. ഈ തോക്കുകളില്‍ നിന്ന് വെടിവെച്ചിരുന്നോ എന്നത് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. സംഭവം നടന്ന ദിവസം ഈ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്നതിന് പ്രതികള്‍ തെളിവ് നല്‍കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥരിലൊരാള്‍ വ്യക്തമാക്കി. സുപ്രീം കോടതി നിര്‍ദേശ പ്രകാരം പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് രാകേഷ് കുമാര്‍ ജെയിനിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+