• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക മാത്രം... ഫൈനല്‍ റൗണ്ടപ്പായി, രണ്ട് നേതാക്കള്‍ പറഞ്ഞത് സത്യമാകുന്നു!

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആര് വരുമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത് പുറമേ കാണിക്കാനുള്ള ഒരു ഷോ മാത്രമാണ് എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രിയങ്ക ഗാന്ധിയെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിക്കുന്നത്. പാര്‍ട്ടിയിലെ മറ്റുള്ള നേതാക്കളില്‍ ഒരാള്‍ പോലും അധ്യക്ഷ സ്ഥാനത്തേക്ക് താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല.

ഈ സാഹചര്യത്തില്‍ പാര്‍ട്ടി നാഥനില്ലാ കളരിയാവുമെന്ന ആശങ്ക സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഉണ്ട്. ഇനി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പ്രിയങ്കയുടെ കീഴില്‍ ഇറങ്ങുമെന്ന സൂചനകള്‍ മുതിര്‍ന്ന താരങ്ങള്‍ തന്നെ നല്‍കി കഴിഞ്ഞു. അതേസമയം പ്രിയങ്ക ഇക്കാര്യത്തില്‍ മുമ്പ് പറഞ്ഞ മറുപടികള്‍ മാത്രമാണ് ഇപ്പോഴത്തെ തീരുമാനങ്ങളെ തല്‍ക്കാലം തടഞ്ഞു നിര്‍ത്തുന്നത്.

തിരഞ്ഞെടുപ്പിലെ തകര്‍ച്ച

തിരഞ്ഞെടുപ്പിലെ തകര്‍ച്ച

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ് മുന്നോട്ട് വരാത്തത് പല നേതാക്കളെയും അദ്ഭുതപ്പെടുത്തുകയാണ്. ഇപ്പോഴെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലെങ്കില്‍ മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ്, എന്നീ സംസ്ഥാന തിരഞ്ഞെടുപ്പ് മുന്നിലുണ്ട്. ഇനിയൊരു തിരഞ്ഞെടുപ്പ് തന്റെ നേതൃത്വത്തിലുണ്ടാവില്ലെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പ്രിയങ്ക തിരഞ്ഞെടുപ്പ് നയിക്കാന്‍ അധ്യക്ഷയാവണമെന്ന വാദമുയര്‍ന്നത്.

ഇടപെട്ടത് ഇവര്‍

ഇടപെട്ടത് ഇവര്‍

കോണ്‍ഗ്രസില്‍ ശശി തരൂരിന്റെയും അമരീന്ദര്‍ സിംഗിന്റെയും ഇടപെടലുകളാണ് പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ നിര്‍ണായകമായത്. കഴിഞ്ഞ ദിവസം ശശി തരൂര്‍ കോണ്‍ഗ്രസിലെ നേതൃത്വ പ്രതിസന്ധിയെ കുറിച്ച് തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെ പ്രിയങ്കയെ അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പിന്നാലെ തന്നെ അമരീന്ദര്‍ സിംഗും ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇതോടെ കോണ്‍ഗ്രസില്‍ ഒരു സമവായമായിരിക്കുകയാണ്.

വര്‍ക്കിംഗ് കമ്മിറ്റി പൊളിക്കുമോ

വര്‍ക്കിംഗ് കമ്മിറ്റി പൊളിക്കുമോ

വര്‍ക്കിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ സംസ്ഥാന തലത്തിലടക്കം പ്രതിഷേധമുണ്ട്. ഇവര്‍ കോണ്‍ഗ്രസിനെ മുന്നോട്ട് നയിക്കാനുള്ള തീരുമാനമെടുക്കാനുള്ള കഴിവില്ലെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവര്‍ ഉന്നയിച്ച വിമര്‍ശനം പാര്‍ട്ടിക്ക് ഗുണം ചെയ്യുന്നില്ലെന്നും പരാതിയുണ്ട്. തരൂര്‍ ഉന്നയിച്ച കാര്യങ്ങള്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യണമെന്നാണ് നിര്‍ദേശം. പ്രിയങ്കയല്ലാതെ മറ്റൊരു സ്ഥാനാര്‍ത്ഥിയും അധ്യക്ഷ സ്ഥാനത്തേക്കില്ല എന്നതും ശ്രദ്ധേയമാണ്.

അന്തിമ പട്ടിക ഇങ്ങനെ

അന്തിമ പട്ടിക ഇങ്ങനെ

കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ക്കൊന്നും അധ്യക്ഷ സ്ഥാനത്തേക്ക് താല്‍പര്യമില്ല. രാഹുല്‍ ഗാന്ധി കേഡറിലുള്ള നേതാക്കളെല്ലാം പിന്‍വലിഞ്ഞ അവസ്ഥയിലാണ്. ഇത് വിചാരിച്ചതിലും വലിയ പ്രതിസന്ധി ഗാന്ധി കുടുംബത്തിന് ഉണ്ടാക്കിയിരിക്കുകയാണ്. ഇതോടെ അവസാന പട്ടികയില്‍ പ്രിയങ്കയെ നിര്‍ദേശിക്കുകയാണ്. എന്നാല്‍ പ്രിയങ്ക ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ല. വര്‍ക്കിംഗ് കമ്മിറ്റിയുടെ തീരുമാനം ഏകകണ്ഠമായി വന്നാല്‍ പ്രിയങ്കയ്ക്ക് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കേണ്ടി വരും.

യുപിയുടെ ചുമതല

യുപിയുടെ ചുമതല

യുപിയുടെ ചുമതല പ്രിയങ്ക തന്നെ ഏറ്റെടുക്കും. അധ്യക്ഷയ്‌ക്കൊപ്പം ആ സ്ഥാനവും വഹിക്കാമെന്ന് പ്രിയങ്ക നിലപാടെടുത്തേക്കും. ജോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, കമല്‍നാഥ്, അശോക് ഗെലോട്ട് എന്നിവരടങ്ങുന്ന സീനിയര്‍, ജൂനിയര്‍ നേതാക്കളെല്ലാം പ്രിയങ്കയെ അധ്യക്ഷയാക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ രാഹുല്‍ ഗാന്ധിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ വഹിക്കുന്ന അധ്യക്ഷനായി രാഹുല്‍ തുടരുമെന്നാണ് സൂചന.

യുവാക്കളുടെ നിര

യുവാക്കളുടെ നിര

കോണ്‍ഗ്രസിലെ നിര്‍ണായക സ്ഥാനത്തേക്ക് യുവനേതാക്കള്‍ എത്തുമെന്നാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പ്രിയങ്ക വരുമ്പോള്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയും മാറും. ഗുലാബ് നബി ആസാദ് അടക്കമുള്ളവര്‍ വക്താക്കളുടെ സ്ഥാനത്തേക്ക് ഒതുക്കപ്പെടാനും സാധ്യതയുണ്ട്. അതേസമയം കര്‍ണാടകത്തില്‍ സര്‍ക്കാര്‍ വീണത് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് ഇല്ലാത്തതാണെന്ന വിമര്‍ശനമാണ് പ്രിയങ്കയെ കൊണ്ടുവരാനുള്ള നീക്കത്തിന് പിന്നില്‍. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നേതൃത്വം ശക്തിപ്പെടുത്തി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയിപ്പിക്കുക എന്ന വലിയ ലക്ഷ്യമാണ് പ്രിയങ്കയ്ക്ക് മുന്നിലുള്ളത്.

അവരാണ് തലപ്പത്ത് എത്തേണ്ടത്... പ്രിയങ്കയെ അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണച്ച് അമരീന്ദര്‍ സിംഗ്!!

English summary
priyanka in final race for congress president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X