അമേഠിയിൽ രാഹുൽ ഗാന്ധിക്ക് പകരം പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രയോ? ''രാഷ്ട്രീയത്തിലിറങ്ങാന്‍ തയ്യാർ''
ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന സൂചന വീണ്ടും നല്‍കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസ്സുകാരനുമായ റോബര്‍ട്ട് വാദ്ര. പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഉത്തര്‍ പ്രദേശിലെ അമേഠിയില്‍ നിന്നടക്കം നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഫോണ്‍ കോളുകളാണ് തന്നെ തേടി എത്തുന്നത് എന്ന് വാദ്ര പറഞ്ഞു. ജനങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ തയ്യാറാണെന്ന് റോബര്‍ട്ട് വാദ്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
''സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് അമേഠിയില്‍ നിന്ന് മാത്രമല്ല, രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിളിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്യുന്നത്. താന്‍ 1999 മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുണ്ടായിരുന്നു എന്നത് കൊണ്ട് അമേഠിയില്‍ മത്സരിക്കുന്നുവെന്നുളള പ്രചാരണത്തിനാണ് ശക്തി കൂടുതല്‍''. തങ്ങളുടെ പരിശ്രമങ്ങളെ ആളുകള്‍ തിരിച്ചറിയുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നതിനാല്‍ മറ്റ് പലയിടത്തും തന്റെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തില്‍ റോബര്‍ട്ട് വാദ്ര പറഞ്ഞു.

2019 വരെ കോണ്‍ഗ്രസിന്റെ കോട്ടകളില്‍ ഒന്നായിരുന്നു അമേഠി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് മത്സരിച്ച രാഹുല്‍ ഗാന്ധിയെ തോല്‍പിച്ച് ബിജെപിക്ക് വേണ്ടി സ്മൃതി ഇറാനി മണ്ഡലം പിടിച്ചു. അമേഠിയിലെ വോട്ടര്‍മാര്‍ 5 വര്‍ഷം മുന്‍പ് ചെയ്ത ആ തെറ്റ് തിരുത്താനുളള സമയമായതായി കരുതുന്നതായും വാദ്ര പറയുന്നു.
''അമേഠിയില്‍ താന്‍ മത്സരിക്കുകയാണെങ്കില്‍ സ്മൃതി ഇറാനിയെ തിരഞ്ഞെടുത്തതിലൂടെ ചെയ്ത തെറ്റ് തിരുത്താന്‍ തങ്ങള്‍ക്ക് ഒരു അവസരം ലഭിക്കും എന്നാണ് അവിടുത്തെ വോട്ടര്‍മാര്‍ കരുതുന്നത്. താന്‍ മത്സരിക്കുകയാണെങ്കില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ജനം ഉറപ്പ് വരുത്തും. സ്മൃതി ഇറാനി തനിക്കെതിരെ മുന്‍കാലങ്ങളില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കില്‍ക്കൂടിയും, ഒരാളെ വെല്ലുവിളിക്കാന്‍ വേണ്ടി മാത്രമായി താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുക്കമല്ല'', റോബര്‍ട്ട് വാദ്ര കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications