Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളപ്പണക്കാര്‍ക്ക് മോദിയുടെ മുന്നറിയിപ്പ്!ഡിസംബറിന് ശേഷം അഴിമതിക്കാരെല്ലാം കൂടുതല്‍ ബുദ്ധിമുട്ടും

അഴിമതിക്കെതിരെയുള്ള സര്‍ക്കാരിന്റെ ചരിത്രപരമായ പോരാട്ടമായിരുന്നു നോട്ട് നിരോധനമെന്നും മോദി പറഞ്ഞു.

മുംബൈ: കള്ളപ്പണക്കാര്‍ക്കും അഴിമതി നടത്തുന്നവര്‍ക്കും മോദിയുടെ മുന്നറിയിപ്പ്. വരുംദിവസങ്ങളില്‍ സത്യസന്ധരല്ലാത്തവരെല്ലാം കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 50 ദിവസത്തിനുള്ളില്‍ സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ കുറയുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ മെട്രോ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അഴിമതിയും കള്ളപ്പണവും ഇന്ത്യയിലെ ജനങ്ങള്‍ അംഗീകരിക്കില്ല. അഴിമതിക്കെതിരെയുള്ള സര്‍ക്കാരിന്റെ ചരിത്രപരമായ പോരാട്ടമായിരുന്നു നോട്ട് നിരോധനമെന്നും മോദി പറഞ്ഞു. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ നമ്മള്‍ യുദ്ധം തുടങ്ങിയ ചരിത്രപരമായ തീയതിയാണ് നവംബര്‍ 8, രാജ്യത്തെ ജനങ്ങള്‍ ഈ പോരാട്ടത്തില്‍ സര്‍ക്കാരിനോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍

വരാനിരിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍

അഴിമതിക്കാരും കള്ളപ്പണക്കാരും ഡിസംബറിന് ശേഷം കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുമെന്നാണ് മോദി മുന്നറിയിപ്പ് നല്‍കിയത്.

ജനങ്ങളുടെ പിന്തുണയുണ്ട്...

ജനങ്ങളുടെ പിന്തുണയുണ്ട്...

വിജയം വരെയും അഴിമതിക്കെതിരെയുള്ള യുദ്ധം തുടരുമെന്നും, ഈ പോരാട്ടത്തില്‍ ജനങ്ങള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.

വരുംദിവസങ്ങളില്‍ സാധാരണക്കാരുടെ ബുദ്ധിമുട്ട് കുറയും...

വരുംദിവസങ്ങളില്‍ സാധാരണക്കാരുടെ ബുദ്ധിമുട്ട് കുറയും...

രാജ്യത്ത് നിന്ന് അഴിമതി തുടച്ചുനീക്കാനായി വലിയ തീരുമാനങ്ങളെടുക്കുമ്പോള്‍ രാജ്യത്തെ സാധാരണക്കാര്‍ക്ക് ആദ്യം കുറച്ച് ബുദ്ധിമുട്ടുണ്ടാകുമെങ്കിലും അവര്‍ ഈ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും, വരുംദിവസങ്ങളില്‍ സത്യസന്ധരുടെയും സാധാരണക്കാരുടെയും ബുദ്ധിമുട്ടുകള്‍ കുറയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജനങ്ങള്‍ അതൊന്നും വിശ്വസിക്കരുത്

ജനങ്ങള്‍ അതൊന്നും വിശ്വസിക്കരുത്

രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും, ജനങ്ങള്‍ അതൊന്നും വിശ്വസിക്കരുതെന്നും നരേന്ദ്രമോദി പ്രസംഗത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+