കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ അടപടലം പൂട്ടാന്‍ മമത; റിവേഴ്‌സ് ഗിയറില്‍ നേതാക്കള്‍... അമിത് ഷായുടെ തന്ത്രം പാളി

Google Oneindia Malayalam News

കൊല്‍ക്കത്ത: വളരെ വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് ബംഗാളില്‍ നിന്ന് വരുന്നത്. ബിജെപി മികച്ച വിജയം നേടി അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ച നേതാക്കളെ അമ്പരപ്പിച്ചായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. 292 സീറ്റില്‍ 213ലും വിജയിച്ച് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തി. ബിജെപിക്ക് 77 സീറ്റും. കോണ്‍ഗ്രസും സിപിഎമ്മും ചിത്രത്തില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടു.

Recommended Video

cmsvideo
BJP leaders joining in Trinamool congress | Oneindia Malayalam

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയ സാഹചര്യമില്ല ബംഗാളിലിപ്പോള്‍. ബിജെപിയില്‍ നിന്ന് നേതാക്കള്‍ കൂട്ടത്തോടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയാണ്. കേന്ദ്ര മന്ത്രി അമിത് ഷായുടെ എല്ലാ തന്ത്രങ്ങളും പൊളിയുന്ന കാഴ്ചയാണ് ബംഗാളില്‍...

തിരുവനന്തപുരം ചാല കമ്പോളത്തില്‍ തീപിടുത്തം, ചിത്രങ്ങള്‍

ആ മാറ്റം ഇങ്ങനെ

ആ മാറ്റം ഇങ്ങനെ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കുതിപ്പായിരുന്നു ബംഗാളില്‍ കണ്ടത്. 2 സീറ്റില്‍ നിന്ന് 18 സീറ്റിലേക്ക് ബിജെപി ഉയര്‍ന്നു. ഇതിന് പിന്നാലെ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കം നടത്തി. ചുക്കാന്‍ പിടിച്ചത് അമിത് ഷാ ആയിരുന്നു. 4 സീറ്റുണ്ടായിരുന്ന ബിജെപി ബംഗാളില്‍ ഭരണം പിടിക്കുമെന്ന് വരെ അഭിപ്രായ സര്‍വ്വെകള്‍ വന്നു.

എല്ലാവരെയും ഞെട്ടിച്ചു

എല്ലാവരെയും ഞെട്ടിച്ചു

ഈ സാഹചര്യത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നത്. അമിത് ഷാ ഇതിന് വേണ്ടി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചു. അര്‍ഹമായ പരിഗണന നല്‍കുമെന്ന് പ്രഖ്യാപിച്ചു. അധികാരം കിട്ടിയാല്‍ വല്ല അവസരവും ലഭിക്കുമോ എന്ന പ്രതീക്ഷയിലായിരുന്നു പല നേതാക്കളുടെയും വരവ്. എല്ലാവരെയും ഞെട്ടിച്ചായിരുന്നു തിരഞ്ഞെടുപ്പ് ഫലം.

നേതാക്കള്‍ റിവേഴ്‌സ് ഗിയറില്‍

നേതാക്കള്‍ റിവേഴ്‌സ് ഗിയറില്‍

തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടിയതോടെ ബംഗാളിലെ രാഷ്ട്രീയ നേതാക്കള്‍ റിവേഴ്‌സ് ഗിയറിലാണ്. എല്ലാവരും തൃണമൂലില്‍ തിരിച്ചെത്താനുള്ള ശ്രമം തുടങ്ങി. ബിജെപിയുടെ പ്രമുഖ നേതാക്കള്‍ക്ക് പോലും തടഞ്ഞുനിര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍. പാര്‍ട്ടി മുഖമായ മുകുള്‍ റോയ് വരെ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കൂട്ടത്തോടെ വരുന്നവര്‍

കൂട്ടത്തോടെ വരുന്നവര്‍

കഴിഞ്ഞ മാര്‍ച്ചില്‍ തൃണമൂലില്‍ നിന്ന് രാജിവച്ച മുന്‍ എംഎല്‍എ സോണാലി ഗുഹ തിരിച്ചെത്താനുള്ള ശ്രമം തുടങ്ങി. മാത്രമല്ല, തൃണമൂലിന്റെ പതാക വീണ്ടും പിടിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് മുന്‍ ഫുട്‌ബോളര്‍ ദീപേന്ദു ബിശ്വാസ് മമത ബാനര്‍ജിക്ക് കത്തെഴുതി. സരള മുര്‍മു, അമര്‍ ആചാര്യ എന്നിവരും തൃണമൂലില്‍ തിരിച്ചെത്തും.

അവര്‍ അവസര വാദികള്‍

അവര്‍ അവസര വാദികള്‍

കഴിഞ്ഞ മമത സര്‍ക്കാരില്‍ മന്ത്രിയായിരുന്നു റാജിബ് ബാനര്‍ജി. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അദ്ദേഹം പാര്‍ട്ടി വിട്ടതും ബിജെപിയില്‍ ചേര്‍ന്നത്. ഇപ്പോള്‍ തിരിച്ചെത്താനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള അവസര വാദികളെ തിരിച്ചെടുക്കണമോ എന്ന ചര്‍ച്ചയും തൃണമൂലിലുണ്ട്.

എട്ട് എംഎല്‍എമാര്‍, നാല് എംപിമാര്‍

എട്ട് എംഎല്‍എമാര്‍, നാല് എംപിമാര്‍

തൃണമൂലില്‍ നിന്ന് രാജിവച്ചെത്തിയ പല നേതാക്കള്‍ക്കും ബിജെപി ഇത്തവണ മല്‍സരിക്കാന്‍ അവസരം നല്‍കിയിരുന്നു. ഇങ്ങനെ ജയിച്ച എട്ട് പേര്‍ തിരിച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. മാത്രമല്ല, നാല് എംപിമാരും ബിജെപിയില്‍ നിന്ന് രാജിവച്ചേക്കുമെന്ന് തൃണമൂല്‍ വക്താവ് കുണാല്‍ ഘോഷ് പറഞ്ഞു.

മുകുള്‍ റോയിയുടെ കാര്യം

മുകുള്‍ റോയിയുടെ കാര്യം

ബിജെപിയുടെ സമുന്നത നേതാവ് മുകുള്‍ റോയ് തിരിച്ച് തൃണമൂലിലെത്തുമെന്നാണ് സൂചനകള്‍. അദ്ദേഹത്തിന്റെ മകന്‍ ബിജെപിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതാണ് ഈ വാര്‍ത്തകള്‍ക്ക് കാരണം. ഒരുകാലത്ത് മമതയുടെ വലംകൈ ആയിരുന്നു മുകുള്‍ റോയ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്ത് മാത്രമാകും തിരിച്ചെത്തുന്ന എല്ലാവരെയും സ്വീകരിക്കണമോ എന്ന കാര്യത്തില്‍ തീരുമനം എടുക്കുക എന്ന് കുണാല്‍ ഘോഷ് പറഞ്ഞു.

English summary
Prominent BJP Leaders queue to join again Trinamool Congress Months after Bengal Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X