Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ മൗലാന വഹീദുദ്ദീന്‍ ഖാന്‍ കോവിഡ് ബാധിച്ച് മരിച്ചു; അനുശോചിച്ച് മോദി

ദില്ലി: പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ പത്മഭൂഷണ്‍ അവാര്‍ഡ് ജേതാവുമായി മൗലാന വഹീദുദ്ദീന്‍ ഖാന്‍ അന്തരിച്ചു. 96 വയസായിരുന്നു. ദില്ലി അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കോവിഡ് ബാധിതനായിരുന്ന ഇദ്ദേഹത്തെ എപ്രില്‍ 12 ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 1925 ജനുവരി ഒന്നിന് ഉത്തര്‍പ്രദേശിലെ അസംഗഡിലാണ് വഹീദുദ്ദീന്‍ ഖാന്‍ ജനിച്ചത്. ഖുര്‍ആന്‍റെ ലളിതമായ ഇംഗ്ലീഷ് വിവര്‍ത്തനം ഉള്‍പ്പടേയുള്ള വിവിധ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

18ാമത് രാജീവ് ഗാന്ധി സദ്ഭാവന പുരസ്‌കാരം (2010), ഡെമിര്‍ഗസ് പീസ് ഇന്റര്‍ നാഷനല്‍ അവാര്‍ഡ് തുടങ്ങിയ വിവിധ പുരസ്കാരങ്ങല്‍ നേടിയ വഹീദുദ്ദീന്‍ ഖാനെ 2000 ത്തിലാണ് ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സിവിലിയന്‍ പുരസ്കാരമായ പത്മഭൂഷണന്‍ നല്‍കി രാജ്യം ആദരിച്ചത്. മൗലാന വാഹിദ്ദീൻ ഖാന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടേയുള്ളവര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

ഗ്ലാമറസ് ലുക്കിൽ ഹീന പഞ്ചൽ; ഏറ്റവും പുതിയ ഫൊട്ടോകൾ വൈറലാകുന്നു

 waheedudhen

Recommended Video

cmsvideo
    ഉറച്ച നിലപാടുമായി ‌മുഖ്യമന്ത്രി പിണറായി വിജയൻ | Oneindia Malayalam

    "മൗലാന വാഹിദ്ദീൻ ഖാന്റെ വിയോഗത്തിൽ ദുഖിതനാണ്. ദൈവശാസ്ത്രം, ആത്മീയത എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചയുള്ള അറിവിന്റെ കാര്യത്തിൽ അദ്ദേഹം എന്നും സ്മരിക്കപ്പെടും. സമുദായ സേവനത്തിലും സാമൂഹ്യ ശാക്തീകരണത്തിലും അദ്ദേഹത്തിന് അതിയായ അഭിനിവേശമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും എണ്ണമറ്റ അഭ്യുദയകാംക്ഷികൾക്കും അനുശോചനം. അദ്ദേഹത്തിന്റെ ആത്‌മാവിന് നിത്യശാന്തി നേരുന്നു." പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+