കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധം, മുൻ കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലടക്കം അറസ്റ്റിൽ

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച മുന്‍ കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍, ശിരോമണി അകാലിദള്‍ തലവന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ അടക്കമുളളവര്‍ അറസ്റ്റില്‍. ഛണ്ഡീഗഡ് പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രേംസിംഗ് ചന്ദു മാജ്ര അടക്കമുളള മുതിര്‍ന്ന അകാലിദള്‍ നേതാക്കളും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്.

'ശാന്തിവിള ദിനേശിന് കൊട്ടേഷന്‍ കൊടുത്തത് ആരെന്ന് അറിയാം', രൂക്ഷമായി പ്രതികരിച്ച് ഭാഗ്യലക്ഷ്മി'ശാന്തിവിള ദിനേശിന് കൊട്ടേഷന്‍ കൊടുത്തത് ആരെന്ന് അറിയാം', രൂക്ഷമായി പ്രതികരിച്ച് ഭാഗ്യലക്ഷ്മി

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പഞ്ചാബ് ഗവര്‍ണറുടെ വീട്ടിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനിടെയാണ് വ്യാഴാഴ്ച രാത്രി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. ഛണ്ഡിഗഡ് അതിര്‍ത്തിയില്‍ വെച്ച് പ്രതിഷേധ മാര്‍ച്ചിന് എത്തിയ അകാലിദള്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മാത്രമല്ല പ്രവര്‍ത്തകരെ പിരിച്ച് വിടാന്‍ പോലീസ് ലാത്തി ചാര്‍ജ്ജും നടത്തി.

BADAL

കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയതിന്റെ പേരിലാണ് തങ്ങള്‍ അറസ്റ്റിലായിരിക്കുന്നതെന്ന് ഹര്‍സിമ്രത് കൗര്‍ ബാദല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. തങ്ങള്‍ സത്യത്തിന്റെ മാര്‍ഗത്തിലാണെന്നും ഒരു ശക്തിക്കും തങ്ങളെ നിശബ്ദരാക്കാന്‍ സാധിക്കില്ലെന്നും ഹര്‍സിമ്രത് കൗര്‍ ബാദല്‍ ട്വീറ്റ് ചെയ്തു. രാത്രി 11.30തോട് കൂടി പോലീസ് ഹര്‍സിമ്രത് കൗര്‍ ബാദലിനെ വിട്ടയക്കുകയായിരുന്നു.

ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്ത് മൂന്ന് കര്‍ഷക ജാഥകള്‍ ആണ് അകാലി ദള്‍ സംഘടിപ്പിച്ചിരുന്നത്. അമൃതസറില്‍ നിന്നുളള പ്രതിഷേധ മാര്‍ച്ച സുഖ്ബീര്‍ സിംഗും ഭട്ടിന്‍ഡയില്‍ നിന്നുളള മാര്‍ച്ച് ഹര്‍സിമ്രത് കൗര്‍ ബാദലും നയിച്ചു. അനന്തപൂര്‍ സാഹേബില്‍ നിന്നും ആരംഭിച്ച മൂന്നാമത്തെ മാര്‍ച്ച് നയിച്ചിരുന്നത് പ്രേംസിംഗ് ചന്ദുമാജ്രയും ദല്‍ജിത്ത് സിംഗ് ചീമയും ആയിരുന്നു. ഛണ്ഡിഗഡില്‍ വെച്ച് മൂന്ന് മാര്‍ച്ചും ഒന്നായി ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് ചെയ്യാനായിരുന്നു പദ്ധതി.എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന അകാലിദള്‍ കാര്‍ഷിക ബില്ലുകള്‍ക്ക് പിന്നാലെയാണ് മുന്നണി വിട്ടത്. ഹര്‍സിമ്രത് കൗര്‍ ബാദല്‍ കേന്ദ്ര മന്ത്രിസ്ഥാനവും രാജിവെച്ചു.

English summary
Protest against Farm Bills: SAD leaders including Harsimrat Kaur Badal detained
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X