തമിഴ്നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കാൻ നീക്കം: കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തം
ചെന്നൈ: തമിഴ്നാടിമനെ വിഭജിച്ച് പ്രത്യേകം കേന്ദ്രഭരണ പ്രദേശമാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തമിഴ്നാടിനെ വിഭജിച്ച് കൊങ്കുനാട് എന്ന പേരിൽ കേന്ദ്രഭരണ പ്രദേശം രൂപീകരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ അണ്ണാ ഡിഎംകെ പ്രവർത്തകരാണ് സംസ്ഥാന വ്യാപകമായി ധർണ്ണ സംഘടിപ്പിച്ചത്. ഇതിന് പുറമേ ബിജെപി സഖ്യകക്ഷിയായ ബിജെപി, ഡിഎംകെ, ഇടത് കക്ഷികൾ, കോൺഗ്രസ് എന്നീ രാഷ്ട്രീയ പാർട്ടികൾക്ക് പുറമേ ചില സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
തമിഴ്നാട് ബിജെപി പ്രസിജന്റ് എൽ മുരുകൻ കേന്ദ്ര സഹമന്ത്രിയായിതിന് തൊട്ടുപിന്നാലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അദ്ദേഹത്തെ കൊങ്കുനാടിന്റെ പ്രതിനിധിയെന്ന് വിശേഷിപ്പിച്ചിരുന്നു. ഇതോടെയാണ് വിവാദത്തിന് തുടക്കം കുറിച്ചത്. എൽ മുരുകനെ ബിജെപി കൊങ്കുനാട്ടിൽ നിന്നുള്ള മന്ത്രിയെന്നും പാർട്ടിയുടെ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയ അണ്ണാമലൈയെ കൊങ്കു നേതാവെന്നും ബിജെപി വിശേഷിപ്പിച്ചിരുന്നു.

നിലവിൽ തമിഴ്നാട്ടിലെ കൊങ്കുനാടിന് കീഴിലാവട്ടെ പത്ത് ലോക്സഭാ മണ്ഡലങ്ങളും 61 നിയമസഭാ മണ്ഡലങ്ങളുമാണുള്ളത്. ഇതോടെ സമീപത്തുള്ള കുറച്ച് മേഖകളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് 90 നിയമസഭാ മണ്ഡലങ്ങളടങ്ങുന്ന ഒരു കേന്ദ്രഭരണപ്രദേശമാക്കി മാറ്റാനാണ് കേന്ദ്രസർക്കാർ നടത്തുന്ന നീക്കം. അണ്ണാ ഡിഎംകെയുള്ള ശക്തികേന്ദ്രം കൂടിയാണ് കൊങ്കുനാട്. ഈ പ്രദേശത്ത് കൊങ്കു വേളാള, കൌണ്ടർ സമുദയങ്ങളാണ് ഭൂരിപക്ഷവുമുള്ളത്. തമിഴ്നാടിനെ ഇത്തരത്തിൽ വിഭജിക്കാനുള്ള നീക്കം അനുവദിക്കാൻ കഴിയില്ലെന്ന് ഡിഎംകെ, കോൺഗ്രസ്, ഇടത് കക്ഷികൾ എന്നീ രാഷ്ട്രീയ പാർട്ടികൾ വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും തമിഴ്നാടിനെ വിഭജിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവും ഹാഷ് ടാഗുകളും ഉയർന്നിട്ടുണ്ട്.












Click it and Unblock the Notifications