കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ റസൂലാക്കി; മുസ്ലിങ്ങള്‍ക്ക് പ്രതിഷേധം

Google Oneindia Malayalam News

വഡോദര: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ മുഹമ്മദ് നബിയോടുപമിച്ച് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട കവിതയ്‌ക്കെതിരെ പ്രതിഷേധം. മുഹമ്മദ് നബിയെ അപമാനിക്കുന്നതാണ് കവിത എന്നാരോപിച്ച് ഗുജറാത്തിലെ മുസ്ലിങ്ങളാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയ കവിത പിന്‍വലിക്കണമെന്നും കവിക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

ബോര്‍സാദ് മുനിസിപ്പാലിറ്റിയുടെ മുന്‍ പ്രസിഡണ്ടും ബി ജെ പി നേതാവുമായ ദുഷ്യന്ത് പട്ടേലിന്റെ പേരിലാണ് കവിത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ താന്‍ ഫേസ്ബുക്കില്‍ ഇത്തരമൊരു കവിത എഴുതിയിട്ടില്ലെന്നാണ് പട്ടേല്‍ പറയുന്നത്. ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍പ്പെട്ട ബോര്‍സാദിലെ ബി ജെ പി നേതാവാണ് ദുഷ്യന്ത് പട്ടേല്‍.

gujarat

കവിതയ്‌ക്കെതിരെ ബോര്‍സാദ് പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയെങ്കിലും അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്ന് ആക്ടിവിസ്റ്റ് സുബീര്‍ ഗോപാലനി പറഞ്ഞു. തുടര്‍ന്ന് മുസ്ലിം സമുദായ നേതാക്കളായ അഷ്‌റഫ് ബെയ്ഗ്, ഷൗക്കത് ഖാന്‍ പത്താന്‍, യാസിന്‍ വോറ തുടങ്ങിയവര്‍ ആനന്ദ് പോലീസ് സൂപ്രണ്ടിനെ കണ്ട് പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ സംഭവത്തിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നാണ് പോലീസ് സംഭവത്തോട് പ്രതികരിക്കുന്നത്. ദുഷ്യന്ത് പട്ടേല്‍ ഇപ്പോള്‍ മുംബൈയിലാണ്. അദ്ദേഹം തിരിച്ചെത്തിയതിന് ശേഷം വിശദീകരണം ചോദിക്കുമെന്നും പോലീസ് പറഞ്ഞു. എന്തായാലും ഫേസ്ബുക്ക് പോസ്റ്റുമായി തനിക്ക് ബന്ധമില്ല എന്ന് പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട് - ബോര്‍സാദ് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ ഡി ദാബി പറഞ്ഞു.

English summary
A BJP leader in Anand district's Borsad town has courted controversy by posting a poem in Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X