കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമ പ്രതിഷേധത്തില്‍ യുദ്ധക്കളമായി ദില്ലി... പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്!!

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമ പ്രതിഷേധത്തില്‍ ദില്ലി സ്തംഭിക്കുന്നു. ആയിരത്തോളം വരുന്ന പ്രക്ഷോഭകരാണ് ഇവിടെ എത്തിയത്. എന്നാല്‍ സംഘര്‍ഷത്തിലേക്ക് പ്രതിഷേധം വഴിമാറി. ഇതോടെ അക്ഷരാര്‍ത്തത്തില്‍ ദില്ലി യുദ്ധക്കളമായിരിക്കുകയാണ്. പ്രതിഷേധക്കാര്‍ ദാര്യഗഞ്ചിലെ ഡിസിപി ഓഫീസിന് സമീപമുള്ള വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. ഇതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

1

ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഇന്ത്യാ ഗേറ്റിന് സമീപത്തേക്കാണ് എത്തിയത്. ആസാദി, നോ എന്‍ആര്‍സി, നോ സിഎഎ എന്നീ മുദ്രാവാക്യങ്ങളും ഇവര്‍ മുഴക്കി. ഭൂരിഭാഗവും കോളേജ് വിദ്യാര്‍ത്ഥികളാണ്. ഇതിനിടെ ഉത്തര്‍പ്രദേശിലെ സുപ്രധാന നഗരങ്ങളില്‍ ഇന്റര്‍നെറ്റ് 45 മണിക്കൂര്‍ നേരത്തേക്ക് റദ്ദാക്കിയിരിക്കുകയാണ്. യുപിയില്‍ ഏറ്റവും ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നത്. ബംഗാളിലും കര്‍ണാടകയിലും ഇന്റര്‍നെറ്റ് നിരോധനമുണ്ട്.

ഇതിനിടെ ദില്ലിയില്‍ രണ്ട് മെട്രോ സ്‌റ്റേഷനുകള്‍ കൂടി അടച്ചിരിക്കുകയാണ്. ഇതുവരെ 17 സ്‌റ്റേഷനുകളാണ് അടച്ചത്. മരണസംഖ്യയും ഉയര്‍ന്നിട്ടുണ്ട്. നാല് പേരാണ് സംഘര്‍ഷത്തില്‍ മരിച്ചത്. യുപിയിലെ ഫിറോസാബാദില്‍ പോലീസ് വെടിവെപ്പിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാര്‍ക്കെതിരെയുള്ള പോലീസിന്റെ വെടിവെപ്പ് വലിയ വിവാദമായിട്ടുണ്ട്. കഴിഞ്ഞ ദിവസം മംഗളൂരുവില്‍ രണ്ട് പേരും ലഖ്‌നൗവില്‍ ഒരാളും കൊല്ലപ്പെട്ടിരുന്നു.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ പ്രതിഷേധവും വലിയ ശ്രദ്ധ നേടി. ദില്ലി ജമാ മസ്ജിദിന് സമീപമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യുപിയില്‍ പ്രതിഷേധം ഏറ്റവും ശക്തമായിരിക്കുകയാണ്. ഫിറോസാബാദ്, ഗൊരഖ്പൂര്‍, ബദോഹി, ബഹറൈച്ച്, സമ്പല്‍ എന്നിവിടങ്ങളില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. വിദേശത്തും പ്രതിഷേധം നടക്കുന്നുണ്ട്. ഹേഗിലാണ് ശക്തമായ പ്രതിഷേധം നടന്നത്.

 കര്‍ണാടക അധീന മഹാരാഷ്ട്രയെ വിമോചിപ്പിക്കണം, പുതിയ വിവാദത്തിന് തിരികൊളുത്തി ഉദ്ധവ് താക്കറെ!! കര്‍ണാടക അധീന മഹാരാഷ്ട്രയെ വിമോചിപ്പിക്കണം, പുതിയ വിവാദത്തിന് തിരികൊളുത്തി ഉദ്ധവ് താക്കറെ!!

English summary
protest continues water canon being used at caa protesters in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X