ഹിസ്ബുള്‍ കമാന്‍ഡോയുടെ മരണം: സംഘര്‍ഷത്തിനിടെ എട്ടു മരണം, 50 പേര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബുര്‍ഹാന്‍ വാനി സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എട്ടുമരണം മരണം. സുരക്ഷാ സേനയും ജനക്കൂട്ടവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 50 ഓളം പേര്‍ക്ക് പരിക്കേറ്റു. ശ്രീനഗറിലും സൗത്ത് കശ്മീരിലുമാണ് സംഭവം. ശനിയാഴ്ചയാണ് പോലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ ബുര്‍ഹാനെ വധിച്ചത്. പോലീസ് ഔട്ട്‌പോസ്റ്റ്, ബിജെപി ഓഫീസ് എന്നിവയ്ക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്.
അക്രമസംഭവങ്ങള്‍ തടയുന്നതിനായി കശ്മീരില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ഇന്‍ര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കുകയും ട്രെയിന്‍ സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീനഗറില്‍ അക്രമസംഭവങ്ങളുണ്ടായത്. കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെ ആദില്‍ ബഷീര്‍ എന്ന മറ്റൊരു യുവാവും കൊല്ലപ്പെട്ടതായി വിവരമുണ്ട്.

സുരക്ഷാ സേനയും ഇന്‍ലിജന്‍സും ചേര്‍ന്ന് നടത്തിയ സൈനിക നടപടിക്കിടെ ബുര്‍ഹന്‍ വാനിയെ വധിച്ചതിനെ തുടര്‍ന്ന് സുരക്ഷ മുന്‍നിര്‍ത്തി അമര്‍നാഥ് യാത്രയും നിര്‍ത്തിവച്ചിരുന്നു. ഇന്ന് നടന്ന 25 കാരനായ ബുര്‍ഹാന്റെ മരണാനന്തര ചടങ്ങുകളില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. സൗത്ത് കശ്മീരിലെ അനന്ത്‌നാഗ് പ്രദേശത്തുവച്ചുണ്ടായ ഏറ്റുമുട്ടലിലാണ് വര്‍ഷമായി ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ പ്രവര്‍ത്തിക്കുന്ന ബുര്‍ഹാനെ സുരക്ഷാ സേന ക്രൂരമായി വധിച്ചത്.
15ാം വയസ്സില്‍ സഹോദരനെ സൈന്യം ആക്രമിച്ചുവെന്ന് ആരോപിച്ച് സംഘടനയിലേക്കെത്തിയ ബുര്‍ഹാന്‍ കശ്മീരിലെ മുസ്ലിം യുവാക്കളെ ഹിസ്ബുള്‍ മുജാഹിദ്ദീലെത്തിക്കുന്നതില്‍ വഹിച്ചിരുന്ന പങ്ക് വളരെ വലുതാണ്.


Click it and Unblock the Notifications