Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ വന്‍ പ്രക്ഷോഭം; ആയിരങ്ങള്‍ തെരുവില്‍, പോലീസ് പിക്കറ്റിന് തീയിട്ടു, മെട്രോ അടച്ചു

ദില്ലി: പൗരത്വ ബില്ലിനെതിരെ രാജ്യതലസ്ഥാനത്ത് വീണ്ടും വന്‍ പ്രക്ഷോഭം. ഉച്ചയ്ക്ക് കിഴക്കന്‍ ദില്ലിയിലെ സീലാംപൂരിലാണ് പ്രക്ഷോഭം തുടങ്ങിയത്. പ്രദേശവാസികള്‍ അടങ്ങിയ വന്‍ ജനക്കൂട്ടം തെരുവിലിറങ്ങി. സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. കണ്ണീര്‍ വാതകം പ്രയോഗിച്ചു. അതിനിടെ സമരക്കാര്‍ പോലീസ് പിക്കറ്റിന് തീവച്ചു. ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.

Delhi

രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒട്ടേറെ സമരക്കാര്‍ക്കും പരിക്കേറ്റു. സമാധാനപരമായി തുടങ്ങിയ പ്രതിഷേധം പിന്നീട് കൈവിടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. പോലീസ് സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന മേഖലയാണ് സീലാംപൂര്‍. ജനങ്ങള്‍ പോലീസിന് നേരെ കല്ലെറിയുന്നതും പിന്തിരിഞ്ഞോടുന്നതും പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുന്നതുമായ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒട്ടേറെ വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. പലയിടങ്ങളിലായി തീ ഉയരുന്നുണ്ട്. അന്തരീക്ഷം പലയിടത്തും പുകയില്‍ മുങ്ങി.

Recommended Video

cmsvideo
    പൊലീസിന് ഒപ്പമുള്ള ചുവന്ന വേഷധാരി ആര് ?| Oneindia Malayalam

    സമരം ശക്തിപ്പെടുകയും സംഘര്‍ഷത്തിലെത്തുകയും ചെയ്ത സാഹചര്യത്തില്‍ ഏഴ് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു. സ്‌കൂള്‍ ബസ് ആക്രമിക്കപ്പെട്ടു. പോലീസ് മേഖല വളഞ്ഞിരിക്കുകയാണ്. ഉച്ചയ്ക്ക് 12 മണി മുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. സമരക്കാര്‍ ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയതെന്ന് പോലീസ് പറയുന്നു. പ്രധാന റോഡുകള്‍ പോലീസ് അടച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+