കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരം പിന്‍വലിക്കില്ലെന്ന് കര്‍ഷകര്‍, ആദ്യം നിയമം പിന്‍വലിക്കട്ടെ, താങ്ങുവിലയില്‍ പിന്നോട്ടില്ല

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍ഷിക നിയമം പിന്‍വലിക്കുമെന്ന് പറഞ്ഞിട്ടും വിശ്വസിക്കാതെ കര്‍ഷകര്‍. സമരം തുടരുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. ദില്ലി അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്തിരിക്കുന്ന കര്‍ഷകരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ലമെന്റില്‍ നിയമം ഔദ്യോഗികമായ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി. ഇതോടെ കേന്ദ്ര സര്‍ക്കാരുമായുള്ള രാഷ്ട്രീയ യുദ്ധമാണ് കര്‍ഷകര്‍ മുറുക്കിയിരിക്കുന്നത്. താങ്ങുവിലയുടെ കാര്യത്തില്‍ ഒരു നിയമം കൊണ്ടുവരണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. അതേസമയം പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ട് മാത്രം എല്ലാമായില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.

വിജയ ഫോര്‍മുല ഉറപ്പിച്ച് കോണ്‍ഗ്രസ്, അഞ്ചിടത്ത് തരംഗമാകാന്‍ പ്ലാന്‍ ഇങ്ങനെ, ഞെട്ടിക്കാന്‍ രാഹുലുംവിജയ ഫോര്‍മുല ഉറപ്പിച്ച് കോണ്‍ഗ്രസ്, അഞ്ചിടത്ത് തരംഗമാകാന്‍ പ്ലാന്‍ ഇങ്ങനെ, ഞെട്ടിക്കാന്‍ രാഹുലും

1

കര്‍ഷകര്‍ക്കെതിരെ സര്‍ക്കാര്‍ എടുത്ത കേസുകളെല്ലാം പിന്‍വലിക്കണമെന്നാണ് സുപ്രധാനപ്പെട്ട മറ്റൊരു ആവശ്യം. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളിലായി കര്‍ഷകര്‍ക്കെതിരെ കേസുകളുണ്ട്. ഈ മാസം അവസാനം പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നടക്കുന്നുണ്ട്. അതില്‍ കാര്‍ഷിക നിയമം പിന്‍വലിക്കുന്ന കാര്യം പരിഗണിച്ചേക്കും. നവംബര്‍ 24നാവും കാര്‍ഷിക നിയമം പാര്‍ലമെന്റിലൂടെ പിന്‍വലിക്കുകയെന്നാണ് സൂചന. സംയുക്ത കിസാന്‍ മോര്‍ച്ച പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ചര്‍ച്ച ചെയ്തു. മുമ്പ് തീരുമാനിക്കപ്പെട്ട സംഘടനയുടെ കാര്യങ്ങള്‍ എല്ലാം അതുപോലെ നടക്കുമെന്നും ബല്‍ബീര്‍ സിംഗ് രജേവാള്‍ പറഞ്ഞു.

ലഖ്‌നൗവില്‍ കര്‍ഷകരുടെ യോഗമാണ് ഇവര്‍ തീരുമാനിച്ച പ്രധാന കാര്യം. ഇത് നാളെയാണ് നടക്കുന്നത്. എല്ല അതിര്‍ത്തികളിലും കര്‍ഷകര്‍ നവംബര്‍ 26ന് ഒത്തുച്ചേരും. 29ന് പാര്‍ലമെന്റിലേക്കുള്ള മാര്‍ച്ചാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. ഇതിനൊന്നും യാതൊരു മാറ്റവും ഉണ്ടാകില്ല. കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് തുറന്ന് കത്തയക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. അതേസമയം സംയുക്ത കിസാന്‍ മോര്‍ച്ച ഈ മാസം 27ന് നിര്‍ണായക യോഗം ചേരുന്നുണ്ട്. താങ്ങുവിലയാണ് ഇവര്‍ക്ക് പ്രധാനമായും പരിഹരിക്കേണ്ട പ്രശ്‌നം. ഇക്കാര്യത്തില്‍ നിയമം കൊണ്ടുവരുന്നതിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താനാവും കര്‍ഷകരുടെ ശ്രമം.

അതേസമയം മന്ത്രിസഭാ യോഗം നവംബര്‍ 24ന് നടക്കുന്നുണ്ട്. ഇതില്‍ തന്നെ കാര്‍ഷിക നിയമം ഔദ്യോഗികമായി പിന്‍വലിക്കാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് നിയമം പാര്‍ലമെന്റ് പാസാക്കിയത്. കര്‍ഷക സംഘടനകളെല്ലാം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഇനിയും കാര്യങ്ങള്‍ പരിഹരിക്കപ്പെടാനുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. ഇതിനിടെ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്രയുടെ പ്രസ്താവന വിവാദത്തിലായി. ഈ നിയമം പിന്നീട് തിരിച്ചുകൊണ്ടുവരുമെന്നാണ് അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിന്റെ നേട്ടങ്ങള്‍ അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ നിയമം പിന്‍വലിക്കണമെന്ന വാശിയിലായിരുന്നു കര്‍ഷകര്‍. ഇപ്പോള്‍ പിന്‍വലിച്ച് പിന്നീട് കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നും മിശ്ര വ്യക്തമാക്കി.

സച്ചിന്‍ ഗ്രൂപ്പില്‍ നിന്ന് 5 മന്ത്രി, പ്രിയങ്കയുടെയും രാഹുലിന്റെയും ചോയ്‌സ് ഇങ്ങനെ,ഗെലോട്ട് വീണു!!സച്ചിന്‍ ഗ്രൂപ്പില്‍ നിന്ന് 5 മന്ത്രി, പ്രിയങ്കയുടെയും രാഹുലിന്റെയും ചോയ്‌സ് ഇങ്ങനെ,ഗെലോട്ട് വീണു!!

English summary
protests will go on until price quarantee also assured says farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X