കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമ്പും വില്ലും പിന്നെ തരാം..ആദ്യം ഭൂരിപക്ഷം തെളിയിക്ക്'; ഉദ്ധവിനോടും ഷിന്‍ഡെയോടും തിരഞ്ഞെടുപ്പ് കമ്മീഷന്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: ശിവസേനയില്‍ അവകാശവാദം ഉന്നയിക്കുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയോടും മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോടും ഭൂരിപക്ഷം അംഗങ്ങളുടേയും പിന്തുണ ഉണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇ സി) ആവശ്യപ്പെട്ടു. ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള തെളിവുകള്‍ സമര്‍പ്പിക്കാനും ഓഗസ്റ്റ് എട്ടിനകം മറുപടി നല്‍കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരു നേതാക്കളോടും ആവശ്യപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു.

പാര്‍ട്ടിയുടെ നിയമനിര്‍മ്മാണ, സംഘടനാ വിഭാഗങ്ങളില്‍ നിന്നുള്ള പിന്തുണാ കത്തുകളും രേഖാമൂലമുള്ള പ്രസ്താവനകളും ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ ഏക്നാഥ് ഷിന്‍ഡെയോടും ഉദ്ധവ് താക്കറെയോടും ആവശ്യപ്പെട്ടതായാണ് വിവരം.ജൂലൈ 20 ന് ഏക്‌നാഥ് ഷിന്‍ഡെ ശിവസേനയ്ക്ക് മേല്‍ അവകാശവാദം ഉന്നയിക്കുന്നതിനായി ഇ സിയെ സമീപിച്ചിരുന്നു.

ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയത് കടുത്ത വേദനയോടെ; ആദ്യ വെടിപൊട്ടിച്ച് ബിജെപി അധ്യക്ഷന്‍ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കിയത് കടുത്ത വേദനയോടെ; ആദ്യ വെടിപൊട്ടിച്ച് ബിജെപി അധ്യക്ഷന്‍

1

ലോക്സഭയിലും മഹാരാഷ്ട്ര നിയമസഭയിലും തങ്ങള്‍ക്ക് നല്‍കിയ അംഗീകാരം ചൂണ്ടിക്കാട്ടി ശിവസേനയുടെ 'വില്ലും അമ്പും' വോട്ടെടുപ്പ് ചിഹ്നം പാര്‍ട്ടിക്ക് അനുവദിക്കണമെന്ന് ഏക്‌നാഥ് ഷിന്‍ഡെ ഗ്രൂപ്പ് ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങളാണ് ഔദ്യോഗിക പക്ഷം എന്ന് കാണിച്ച് നേരത്തെ, താക്കറെ വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിരുന്നു.

2

പാര്‍ട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും സംബന്ധിച്ച അവകാശവാദങ്ങളില്‍ എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് തങ്ങളുടെ അഭിപ്രായം കേള്‍ക്കണമെന്നും ഉദ്ധവ് താക്കറെ ക്യാംപ് അഭ്യര്‍ത്ഥിച്ചിരുന്നു. അതേസമയം രണ്ടാഴ്ചയ്ക്കകം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യണമെന്ന് സുപ്രീം കോടതി നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്.

3

മഹാരാഷ്ട്ര സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോടാണ് സുപ്രീം കോടതി കഴിഞ്ഞ ബുധനാഴ്ച ഇക്കാര്യം നിര്‍ദ്ദേശിച്ചത്. അതിനാല്‍ ചിഹ്നത്തെക്കുറിച്ചുള്ള ഇരുകൂട്ടരുടേയും അവകാശവാദത്തിന് പ്രാധാന്യമേറെയാണ്. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ നിരവധി സിവില്‍ ബോഡികളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

4

ഏറ്റവും കൂടുതല്‍ ജനപിന്തുണ ഏത് വിഭാഗത്തിനാണ് എന്ന് ഇത് വ്യക്തമാക്കും. ജൂണ്‍ 30 നാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കഴിഞ്ഞ മാസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും മന്ത്രിസഭാ വിപുലീകരണത്തിനായി കാത്തിരിക്കുകയാണ്.

'ആദ്യം ജാമ്യാപേക്ഷ...പിന്നെ വട്ട്, വ്യാജ ചാറ്റ്, കോമഡി സിനിമയില്‍ പോലുമില്ലാത്ത തിരക്കഥ'; പ്രകാശ് ബാരെ'ആദ്യം ജാമ്യാപേക്ഷ...പിന്നെ വട്ട്, വ്യാജ ചാറ്റ്, കോമഡി സിനിമയില്‍ പോലുമില്ലാത്ത തിരക്കഥ'; പ്രകാശ് ബാരെ

5

മഹാ വികാസ് അഘാഡിയുടെ രണ്ടര വര്‍ഷത്തെ ഭരണത്തിന് ശേഷം ഏക്‌നാഥ് ഷിന്‍ഡെ വിമത നീക്കത്തിലൂടെയാണ് ഉദ്ധവ് താക്കറെ സര്‍ക്കാരിനെ താഴെയിറക്കിയത്. എം എല്‍ എസി തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഷിന്‍ഡെ വിമതനീക്കം ശക്തമാക്കിയത്. ഒരു വിഭാഗം ശിവസേന എം എല്‍ എമാരുമായി ഏക്നാഥ് ഷിന്‍ഡെ ഗുജറാത്തിലേക്ക് കടക്കുകയായിരുന്നു.

6

പിന്നീട് ഗുവാഹത്തിയിലെത്തിയ ഷിന്‍ഡെ ക്യാംപിലേക്ക് കൂടുതല്‍ എം എല്‍ എമാര്‍ അടുക്കുകയായിരുന്നു. മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ ഭാഗാമാകാനില്ല എന്നായിരുന്നു ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞത്. സഖ്യത്തില്‍ നിന്ന് ഉദ്ധവ് താക്കറെ പുറത്ത് വരണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉദ്ധവ് താക്കറെ ഇത് നിരസിച്ചു.

7

2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേനയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും എന്‍ സി പിയും ചേര്‍ന്ന് മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ബി ജെ പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് വേണ്ടിയാണ് അവരുമായി തെറ്റി പിരിഞ്ഞ ശിവസേനയ്ക്ക് പിന്തുണ നല്‍കാന്‍ എന്‍ സി പിയും കോണ്‍ഗ്രസും തീരുമാനിച്ചത്.

കാണാന്‍ മാധവിക്കുട്ടിയെ പോലെ ഉണ്ടല്ലോ; സാരിയില്‍ കിടുക്കി അഭയ ഹിരണ്‍മയി

English summary
prove majority in shivsena says Election Commission to Eknath Shinde and Uddhav Thackeray
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X