കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങളും ദളിതുകളും രാഹുല്‍ ഗാന്ധിക്കൊപ്പം.... പിഎസ്ഇ സര്‍വേ ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
ജനപ്രീതി വർദ്ധിപ്പിച്ച് രാഹുൽ ഗാന്ധി

ദില്ലി: ഇന്ത്യാ ടുഡെ പിഎസ്ഇ സര്‍വേയില്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി വര്‍ധിച്ച് വരുന്നുവെന്ന് പ്രവചനം. മുസ്ലീങ്ങള്‍ക്കിടയിലും ദളിതുകള്‍ക്കിടയിലും രാഹുലാണ് ജനപ്രിയനെന്നാണ് സര്‍വേ പറയുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇപ്പോഴും ജനപ്രിയനായ നേതാവെന്ന് സര്‍വേ പറയുന്നു. രാഹുലിന് ഇപ്പോഴും മോദിയുടെ ചില വോട്ടുബാങ്കുകളില്‍ എത്തിപ്പെടാന്‍ സാധിച്ചിട്ടില്ല.

അതേസമയം മോദിയുടെ മുന്നോക്ക വിഭാഗം വോട്ടുകള്‍ ഇപ്പോഴും കോണ്‍ഗ്രസിനൊപ്പമല്ല എന്നാണ് സര്‍വേ പ്രവചിക്കുന്നത്. പക്ഷേ ബിജെപിയുമായുള്ള പോരാട്ടം കോണ്‍ഗ്രസിന് കടുപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും സര്‍വേ വിലയിരുത്തുന്നു. ബിജെപി എളുപ്പത്തില്‍ ജയിക്കാനുള്ള സാധ്യതയില്ലെന്നും സര്‍വേ സൂചിപ്പിക്കുന്നുണ്ട്.

രാഹുല്‍ ജനപ്രിയന്‍

രാഹുല്‍ ജനപ്രിയന്‍

രാഹുല്‍ ഗാന്ധി മുസ്ലീങ്ങള്‍ക്കിടിയിലും ദളിതുകള്‍ക്കിടയിലും ജനപ്രിയനാണെന്ന് സര്‍വേ പറയുന്നു. പ്രധാനമന്ത്രി മുന്നോക്ക വിഭാഗങ്ങള്‍ക്കിടയിലും ഒബിസി വിഭാഗങ്ങള്‍ക്കിടയിലുമാണ് ഏറ്റവും ജനപ്രിയ നേതാവെന്നും സര്‍വേ പറയുന്നു. എന്നാല്‍ ജനപ്രീതിയുടെ കാര്യത്തില്‍ മോദിക്ക് വന്‍ വര്‍ധനവുണ്ടായിരിക്കുകയാണ്. 73 ശതമാനം ജനറല്‍ കാറ്റഗറി വിഭാഗത്തിലുള്ളവര്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു.

കോണ്‍ഗ്രസ് മുന്നോട്ട്

കോണ്‍ഗ്രസ് മുന്നോട്ട്

മോദിയുടെ വോട്ടുബാങ്കില്‍ രാഹ ുലിനുള്ള സ്വാധീനം അല്‍പ്പം മെച്ചപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ചില്‍ വന്‍ ഇടിവ് ഈ മേഖലയില്‍ രാഹുലിനുണ്ടായിരുന്നു. അതേസമയം എസ്‌സി വിഭാഗത്തില്‍ രാഹുല്‍ സമാനതകളില്ലാത്ത നേതാവാണ്. മോദിയും രാഹുലിനൊപ്പം തന്നെയുണ്ട്. ഇവിടെ രാഹുല്‍ കടുത്ത വെല്ലുവിളിയാണ് മോദിക്ക് ഉയര്‍ത്തുന്നത്. വെറും 4 ശതമാനത്തിന്റെ വ്യത്യാസമാണ് ഇരുവരും തമ്മില്‍ ഉള്ളത്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

രാഹുലിന്റെ ജനപ്രീതി ജനുവരിയില്‍ 34 ശതമാനമായിരുന്നു. ഏപ്രിലില്‍ ഇത് 46 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ മോദിയുടെ ജനപ്രീതിയില്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. മോദി സംവരണ മണ്ഡലങ്ങളില്‍ വെറും 42 ശതമാനം പിന്തുണയാണ് ഉള്ളത്. ഇവിടെയാണ് രാഹുലുമായി നാല് ശതമാനത്തിന്റെ വ്യത്യാസം വരുന്നത്.

പിന്നോക്ക വിഭാഗങ്ങള്‍

പിന്നോക്ക വിഭാഗങ്ങള്‍

ഒബിസി വിഭാഗത്തില്‍ മോദിക്ക് പകരക്കാരില്ല. ജനുവരിയില്‍ 55 ശതമാനം ഒബിസിക്കാര്‍ മോദിയെ പിന്തുണച്ചിരുന്നു. എന്നാല്‍ ഏപ്രിലില്‍ ഇത് 68 ശതമാനമാണ്. മോദി രണ്ടാമതും വരണമെന്നാണഅ ഇവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഒബിസി വിഭാഗങ്ങള്‍ക്കിടയില്‍ ജനപ്രിയമല്ല. വെറും 22 ശതമാനമാണ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ചത്. ഇത് നേരത്തെ വര്‍ധിച്ചിരുന്നു. എന്നാല്‍ വീണ്ടും കുറഞ്ഞിരിക്കുകയാണ്.

മുസ്ലീങ്ങള്‍ക്കിടയില്‍ രാഹുല്‍

മുസ്ലീങ്ങള്‍ക്കിടയില്‍ രാഹുല്‍

മുസ്ലീം വിഭാഗം വിശ്വാസ്യതയോടെ കാണുന്ന നേതാവ് രാഹുല്‍ ഗാന്ധിയാണ്. 64 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് രാഹുലിന് വോട്ട് ചെയ്യുമെന്നാണ്. അതേസമയം എസ്ടി വിഭാഗങ്ങള്‍ക്കിടയില്‍ മോദിയും രാഹുല്ും തമ്മില്‍ പോരാട്ടമാണ്. മൂന്ന് ശതമാനത്തിന് മോദിയാണ് മുന്നില്‍. അതേസമയം വിദ്യാസമ്പന്നര്‍ക്കിടയിലും മോദിക്കാണ് മുന്‍തൂക്കം. അതേസമയം ഇത് വോട്ടിലേക്ക് മാറുമോ എന്ന് വ്യക്തമല്ല.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

രാഹുല്‍ വയനാട്ടില്‍ തരംഗമാകും.... യുഡിഎഫ് കേരളത്തില്‍ 17 സീറ്റുമായി കുതിക്കും!!രാഹുല്‍ വയനാട്ടില്‍ തരംഗമാകും.... യുഡിഎഫ് കേരളത്തില്‍ 17 സീറ്റുമായി കുതിക്കും!!

English summary
pse survey says community and education wise preference for pm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X