പശു അമ്മയല്ല, ബീഫ് ബ്രാഹ്മണരും തിന്നും.. ഇയാൾ വെറും ബിജെപി നേതാവല്ല, പുലിക്കുട്ടി.. കണ്ട് പഠിക്ക്!!!

  • By: Kishor
Subscribe to Oneindia Malayalam

ആരെന്ത് കഴിക്കണം എന്ന് തീരുമാനിക്കുന്ന തരത്തിലേക്ക് പോകുകയാണ് കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ എന്നാണ് പരക്കെയുള്ള വിമർശനം. ബീഫ് നിരോധനം തന്നെയാണ് വിഷയം. മോദി സർക്കാരിന് നേതൃത്വം നൽകുന്ന ബി ജെ പിയുടെ ഭൂരിഭാഗം നേതാക്കളും ബീഫിനെ എതിർക്കുന്നവരാണ്. എന്നാൽ അങ്ങനെ അല്ലാത്തവരുമുണ്ട്. അവരിൽ ഒരാളാണ് കർണാടകയിലെ പാർട്ടി വക്താവായ വാമൻ ആചാര്യ.

ഖത്തർ പ്രതിസന്ധിക്ക് കാരണം പിണറായി വിജയൻ? സംഘികളുടെ ഊളത്തരത്തിന് സോഷ്യൽ മീഡിയയുടെ ചിമിട്ടൻ മറുപടി!!!

ഒരു കഷണം ബീഫിൽ തൻറെ എല്ലാ തോൽവികളും ഒതുക്കിയ മിടുക്കൻ.. ഈ നരേന്ദ്ര മോദി ഒരു സംഭവം തന്നെ!!!

ആചാര്യ പറഞ്ഞത്

ആചാര്യ പറഞ്ഞത്

ആരാണ് ബീഫ് കഴിക്കുന്നത് എന്നും ആർക്കാണ് ബീഫ് കഴിക്കേണ്ടത് എന്നും മറ്റുമുള്ള ചർച്ചകളാണ് എങ്ങും. കർണാടകയിലെ പാർട്ടി വക്താവായ വാമൻ ആചാര്യ പറയുന്നത് വളരെ സിംപിളാണ്, ബീഫ് എല്ലാവരും കഴിക്കുന്ന സാധനമാണ്. ഇന്ത്യ ഇന്നത്തെ ഇന്ത്യയാകുന്നതിന് മുന്പ് ബ്രാഹ്മണർ ഉൾപ്പെടെയുള്ളവർ ബീഫ് കഴിച്ചിരുന്നു.

വിവാദമായി മാറിയില്ലേ

വിവാദമായി മാറിയില്ലേ

ഗോസംരക്ഷരെന്നും ഗോവിനെ പൂജിക്കുന്നവരെന്നും കരുതപ്പെടുന്ന ബ്രാഹ്മണർ ബീഫ് കഴിച്ചിരുന്നു എന്ന് കർണ്ണാടകയിലെ ബി ജെ പി നേതാവ് പറഞ്ഞത് വലിയ വിവാദമായി. ഒരു കന്നഡ ന്യൂസ് ചാനലിൽ ചർച്ചയിലാണ് ആചാര്യ തന്റെ ഭാഗം പറഞ്ഞത്.

എന്താണ് ബന്ധം

എന്താണ് ബന്ധം

ഭൂരിഭാഗം സംഘപരിവാർ അനുകൂലികളും പശു അമ്മയെപ്പോലെയാണ് എന്ന് കരുതുമ്പോൾ പശു തന്റെ മാതാവല്ലെന്ന് പറയാനും ആചാര്യ ധൈര്യം കാട്ടി. ഹിന്ദുക്കളും പശുവും തമ്മിൽ എന്തെങ്കിലും വലിയ ബന്ധമുള്ളതായി താൻ കരുതുന്നില്ല എന്നായിരുന്നു ആചാര്യയുടെ മറ്റൊരു പ്രയോഗം.

വ്യത്യസ്തനാം ആചാര്യ

വ്യത്യസ്തനാം ആചാര്യ

ബീഫ് വിഷയത്തിൽ പാർട്ടി നിലപാടിൽ നിന്നും വ്യത്യസ്തമായിട്ടാണ് ആചാര്യ അഭിപ്രായം പറഞ്ഞത്. വെറുമൊരു നേതാവല്ല, പാർട്ടി വക്താവ് കൂടിയാണല്ലോ ആചാര്യ. അതുകൊണ്ട് തന്നെ പാർട്ടിക്കുള്ളിൽ കലാപവും തുടങ്ങി. ബിജെപി നേതൃത്വം തന്നെ ആചാര്യക്കെതിരെ രംഗത്ത് വന്നു.

വക്താവ് സ്ഥാനം തെറിക്കുമോ

വക്താവ് സ്ഥാനം തെറിക്കുമോ

പാർട്ടിയുടെ അഭിപ്രായത്തിന് കടകവിരുദ്ധമായ അഭിപ്രായം ടി വി ചാനലിൽ പരസ്യമായി പറഞ്ഞ ആചാര്യയെ വക്താവ് സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് പാര്‍ട്ടി പ്രവർത്തകർക്കിടയിൽ നിന്നും ആവശ്യം ഉയർന്നു. ഇക്കാര്യത്തിൽ മോദിയുടെ ശ്രദ്ധ ക്ഷണിക്കാൻ വരെ സംസ്ഥാന നേതാക്കൾ ശ്രമിച്ചു.

മാപ്പ് പറഞ്ഞു

മാപ്പ് പറഞ്ഞു

സത്യസന്ധമായി പറഞ്ഞ കാര്യം വിവാദമായതോടെ വാമൻ ആചാര്യ തന്റെ പ്രസ്താവന പിന്നീട് പിൻവലിച്ചു. തന്റെ പ്രയോഗത്താൽ ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടെങ്കിൽ മാപ്പ് ചോദിക്കുകയും ചെയ്തിട്ടുണ്ട്. താൻ പറഞ്ഞത് സ്വന്തം അഭിപ്രായമാണ്. എന്നാൽ പാർട്ടി നിലപാടിൽ നിന്ന് വ്യത്യസ്തമാണെന്ന് മനസിലായതിനാൽ പിൻവലിക്കുന്നു - ആചാര്യ വിശദീകരിച്ചു.

English summary
Public demand to sack Dr Vaman Acharya from BJP media spokesperson post. Senior advocate B.S Venkatanarayana has sent a request letter to PM Modi
Please Wait while comments are loading...