കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ വിജയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച; തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍, അഭ്യൂഹം

Google Oneindia Malayalam News

ചെന്നൈ: സൂപ്പര്‍ താരം വിജയുമായി പുതുച്ചേരി മുഖ്യമന്ത്രി രംഗസ്വാമി ചര്‍ച്ച നടത്തി. വിജയുടെ പനയൂരിലെ വസതിയിലായിരുന്നു ചര്‍ച്ച. ഒരു മണിക്കൂറിലധികം ഇരുനേതാക്കളും ചര്‍ച്ച നടത്തിയെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്‌നാട്ടില്‍ ഈ മാസം നഗരപഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 19നാണ് പോളിങ്. 22ന് ഫലം പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് വിജയുടെ ആരാധകരുടെ സംഘടന അറിയിച്ചിരുന്നു. നേരത്തെ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരാണ് വിജയുടെ ആരാധകര്‍. ഈ സാഹചര്യത്തില്‍ വരുന്ന തിരഞ്ഞെടുപ്പ് ഏവരും ഉറ്റുനോക്കുകയാണ്.

v

അടുത്ത കാലത്തായി സിനിമാ മേഖലയില്‍ നിന്ന് തമിഴ് രാഷ്ട്രീയത്തിലിറങ്ങിയവര്‍ വലിയ വിജയം കൊയ്തിട്ടില്ല. കമല്‍ ഹാസന്‍ ഉള്‍പ്പെടെ ലക്ഷ്യം കാണാതിരിക്കുകയാണ്. രജനികാന്ത് രാഷ്ട്രീയ മോഹങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തു. ഈ വേളയിലാണ് വിജയുടെ ആരാധകര്‍ മികച്ച വിജയം നേടിയത്. മല്‍സരിച്ച പകുതിയിലധികം സീറ്റില്‍ ജയിച്ച വിജയ് പീപ്പിള്‍സ് മൂവ്‌മെന്റിന്റെ പ്രകടനം പ്രധാന പാര്‍ട്ടികളെ അമ്പരപ്പിച്ചിരുന്നു. എഐഎഡിഎംകെയേക്കാള്‍ മികച്ച പ്രകടനമാണ് വിജയ് മക്കള്‍ മൂവ്‌മെന്റ് നടത്തിയത്. വരുന്ന തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് മൂവ്‌മെന്റിന്റെ പതാകയും തന്റെ ഫോട്ടോയും ഉപയോഗിക്കാന്‍ ആരാധകര്‍ക്ക് വിജയ് അനുമതി നല്‍കിയിട്ടുണ്ട്.

ജാമ്യം കിട്ടിയ പിന്നാലെ ദിലീപിന്റെ തന്ത്രപരമായ നീക്കം; വീണ്ടും കോടതിയിലേക്ക്... നടപടി തുടങ്ങിജാമ്യം കിട്ടിയ പിന്നാലെ ദിലീപിന്റെ തന്ത്രപരമായ നീക്കം; വീണ്ടും കോടതിയിലേക്ക്... നടപടി തുടങ്ങി

ഈ സാഹചര്യത്തില്‍ എന്‍ രംഗസ്വാമി നടത്തിയ ചര്‍ച്ച രാഷ്ട്രീയ പ്രാധാന്യമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആള്‍ ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനാണ് രംഗസ്വാമി. നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന അദ്ദേഹം പാര്‍ട്ടി നേതൃത്വവുമായി ഉടക്കി പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.

മുന്‍സിപ്പാലിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പാണ് തമിഴ്‌നാട്ടില്‍ നടക്കാന്‍ പോകുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകര്‍ സജീവമായി വോട്ട് ചേര്‍ത്താന്‍ തുടങ്ങിയിരുന്നു. വളരെ നേരത്തെ പ്രചാരണവും അവര്‍ ആരംഭിച്ചു. കഴിഞ്ഞ നവംബര്‍ 13 മുതല്‍ വിജയ് മക്കള്‍ ഇയക്കം യുവ വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു.

പല ജില്ലകളിലും വിജയ് ഫാന്‍സിന്റെ പ്രത്യേക പ്രതിനിധികള്‍ സംഘടനാ നേതാക്കളെ സന്ദര്‍ശിക്കുകയും മല്‍സരിക്കാന്‍ യോഗ്യരായവരെ കണ്ടെത്തുകയും ചെയ്തിരുന്നു. ജയസാധ്യതയുള്ള വാര്‍ഡുകളുടെ കണക്കെടുത്തു. രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിജയ് ആരാധകരുടെ മുന്നേറ്റം എന്നതും പ്രകടമാണ്. വിജയ് നേരിട്ട് പ്രചാരണത്തിന് ഇറങ്ങാതെയാണ് ഇതുവരെ ഫാന്‍സിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം നടന്നിട്ടുള്ളത്. വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് കരുതുന്ന നിരവധി നിരീക്ഷകര്‍ തമിഴ്‌നാട്ടിലുണ്ട്.

Recommended Video

cmsvideo
മല്യയെ ആട്ടിയിറക്കി യുകെ കോടതി | Oneindia Malayalam

English summary
Puducherry Chief Minister N. Rangaswamy Meets Actor Vijay Before local body Poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X