കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകന്‍ തീവ്രവാദിയാകാന്‍ കാരണം ഇന്ത്യന്‍ സൈന്യം! സൈന്യം ക്രൂരമായി മര്‍ദ്ദിച്ചു! ന്യായീകരിച്ച് പിതാവ്

  • By
Google Oneindia Malayalam News

ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നാണ് കഴിഞ്ഞ ദിവസം പുല്‍വാമയില്‍ നടന്നത്. ഭീകരാക്രമണത്തില്‍ 40 സൈനീകരുടെ ജീവനാണ് നഷ്ടമായത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ വ്യാഴാഴ്ച്ച വൈകീട്ട് മൂന്നേകാലോടെ ദില്‍ അഹമ്മദ് ദര്‍ എന്ന ഭീകരന്‍ ചാവേറാക്രമണം നടത്തുകയായിരുന്നു. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ ഇടിച്ചു കയറ്റുകയായിരുന്നു.ആക്രമണത്തിന് ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് രംഗത്ത് എത്തിയിരുന്നു.

അഹമ്മദ് ദര്‍ ഭീകരവാദിയാവാന്‍ കാരണം സൈനീകരാണെന്നാണ് അഹമ്മദിന്‍റെ പിതാവും കര്‍ഷകനുമായ ഗുലാം ഹസന്‍ ദര്‍ പറയുന്നത്. ഒരു വര്‍ഷം മുന്‍പ് അഹമ്മദിനെ സൈനീകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതിന്‍റെ പ്രതികാരമാകാം സംഭവത്തിന് പിന്നില്‍ എന്നും പിതാവ് ആരോപിച്ചു.

വിദ്യാര്‍ത്ഥി ആയിരിക്കെ

വിദ്യാര്‍ത്ഥി ആയിരിക്കെ

കാശ്മീരിലെ ലെത്തിപോര ഗ്രാമത്തിലാണ് ആദില്‍ അഹമ്മദ് ദര്‍ എന്ന 20 കാരന്‍ വളര്‍ന്നത്. 2016 ല്‍ സൈന്യത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായ ദുരനുഭവമാണ് അഹമ്മദിനെ ത്രീവ്രവാദ സംഘത്തില്‍ എത്തിച്ചതെന്ന് പിതാവ് ഗുലാം ഹസന്‍ പറയുന്നു. വിദ്യാര്‍ത്ഥിയായിരുന്ന അഹമ്മദിനെ സൈനീകര്‍ ഒരിക്കല്‍ ആക്രമിച്ചിരുന്നു.

സൈന്യം തടഞ്ഞു

സൈന്യം തടഞ്ഞു

2016 ലാണ് സംഭവം. സ്കൂള്‍ വിട്ട് വരികയായിരുന്ന അഹമ്മദിനേയും സുഹൃത്തുക്കളേയും സൈന്യം തടഞ്ഞ് വെച്ചു. സൈന്യത്തിന് നേര്‍ക്ക് കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് അഹമ്മദ് ഉള്‍പ്പെടെയുള്ള സംഘത്തെ സൈന്യം തടഞ്ഞത്.

ക്രൂരമായി മര്‍ദ്ദിച്ചു

ക്രൂരമായി മര്‍ദ്ദിച്ചു

തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് തീവ്രവാദ സംഘടനകളുടെ ഭാഗമാകാന്‍ അഹമ്മദ് ശ്രമം തുടങ്ങിയത്. അതിന് ശേഷമാണ് സൈനീകരോട് അഹമ്മദിന് ശത്രുത തുടങ്ങിയത്, മാതാവ് ഫഹ്മീദയും പറഞ്ഞു.

മടങ്ങി വന്നിട്ടില്ല

മടങ്ങി വന്നിട്ടില്ല

മാര്‍ച്ച് 19 നാണ് ജോലിയ്ക്കെന്ന് പറഞ്ഞ് അഹമ്മദ് വീട് വിട്ടത്. അതിന് ശേഷം അഹമ്മദ് മടങ്ങി വന്നിട്ടില്ല. മൂന്ന് മാസമായി അവന് വേണ്ടി തിരച്ചില്‍ നടത്തി. പിന്നീട് അവനെ മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചു, ഗുലാം പറഞ്ഞു.

അറിഞ്ഞില്ല

അറിഞ്ഞില്ല

അതേസമയം മകന്‍ സൈനീക വ്യൂഹത്തെ ആക്രമിക്കാന്‍ പോകുന്ന വിവരം അറിയില്ലായിരുന്നു. ആക്രമണത്തിന് പിന്നാലെ ജയ്ഷ യൂണിഫോമില്‍ തോക്കുധാരിയായ മകന്‍ നില്‍ക്കുന്ന വീഡിയോ പുറത്തുവന്നപ്പോള്‍ മാത്രമാണ് മകനും തീവ്രവാദ ഗ്രൂപ്പില്‍ അംഗമായെന്ന് കാര്യം അറിയുന്നത്.

രാഷ്ട്രീയക്കാര്‍

രാഷ്ട്രീയക്കാര്‍

ആക്രമണത്തില്‍ പെട്ട് ജീവന്‍ പൊലിഞ്ഞ സൈനീകരുടെ കുടുംബത്തെ പോലെ തന്നെ തങ്ങള്‍ക്കും വേദനയുണ്ട്, ഗുലാം പറഞ്ഞു. മകന്‍റെ മരണത്തിന് ഉത്തരവാദി ഇവിടുത്തെ രാഷ്ട്രീക്കാരാണെന്നും ഗുലാം ആരോപിച്ചു.

പരിഹരിക്കപ്പെട്ടില്ല

പരിഹരിക്കപ്പെട്ടില്ല

കാശ്മീരിലെ പ്രശ്നങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. അതാണ് നാടിന്‍റെ സമാധാന അന്തരീക്ഷം ഇല്ലാതാക്കുന്നത്.കൃത്യമായ ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുള്ളൂവെന്നും ഗുലാം പറഞ്ഞു.

സാധാരണക്കാര്‍

സാധാരണക്കാര്‍

തീവ്രവാദ ഗ്രൂപ്പുകളിലേക്ക് കാശ്മീലെ യുവാക്കളെ എത്തിക്കുന്നത് രാഷ്ട്രീയക്കാരാണ്. ഇന്ത്യന്‍ സൈനികരായാലും തങ്ങളുടെ മക്കള്‍ ആയാലും കാശ്മീരില്‍ മരിച്ച് വീഴുന്നത് സാധാരണക്കാരാണെന്നും രോഷത്തോടെ ഗുലാം പ്രതികരിച്ചു.

അപകടകാരി

അപകടകാരി

കാശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും അപകടകാരിയായ തീവ്രവാദി സംഘമാണ് ജയ്ഷ ഇ മുഹമ്മദ്. 2001 ലാണ് ജെയ്ഷ മുഹമ്മദിനെ ഒരു തീവ്രവാദി സംഘടനയായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്.

60 കിലോ ആര്‍ഡിഎക്സ്

60 കിലോ ആര്‍ഡിഎക്സ്

പുല്‍വാമയില്‍ നടത്തിയ ആക്രമണത്തിന് അറുപത് കിലോ ആര്‍ഡിഎക്സാണ് ഉപയോഗിച്ചതെന്ന് സിആര്‍പിഎഫ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പരമാവധി ആള്‍നാശം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണം എന്നും സിആര്‍പിഎഫ് വ്യക്തമാക്കി.

സിആര്‍പിഎഫ് അന്വേഷണം

സിആര്‍പിഎഫ് അന്വേഷണം

അതേസമയം ആദില്‍ വാഹനങ്ങള്‍ സൈനിക വാഹനത്തിന് നേര്‍ക്ക് ഇടിച്ചുകയറ്റുകയായിരുന്നില്ലെന്നും മറിച്ച് വാഹനങ്ങള്‍ കടന്നു പോകുന്നതിന്‍റെ ഇടതുവശത്ത് കൂടി കയറി വന്ന് പൊട്ടിച്ചിതറുകയായിരുന്നുവെന്നും സിആര്‍പിഎഫ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

English summary
Pulwama bomber Adil Ahmad Dar became terrorist after he was beaten by troops, say parents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X