കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആകാശമാര്‍ഗം സിആര്‍പിഎഫ് തേടി; കേന്ദ്രം അവഗണിച്ചു, ബുള്ളറ്റ്പ്രൂഫ് ബസും അനുവദിച്ചില്ല- റിപോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: കശ്മീരിലെ പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കവെ വ്യത്യസ്തമായ വിവരങ്ങള്‍ പുറത്തുവരുന്നു. സൈനികരെ കൂട്ടമായി കൊണ്ടുപോകുന്നതില്‍ സുരക്ഷാ പ്രതിസന്ധി ബോധ്യപ്പെട്ട സിആര്‍പിഎഫ്, കേന്ദ്രസര്‍ക്കാരിനോട് ബദല്‍ മാര്‍ഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവത്രെ. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അവഗണിക്കുകയായിരുന്നുവെന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ വെബ്‌സൈറ്റായ ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെയാണ് ഉദ്യോഗസ്ഥന്‍ ഇക്കാര്യം മാധ്യമത്തോട് പറഞ്ഞത്. ജമ്മുവില്‍ നിന്ന് കശ്മീരിലേക്കുള്ള പാത പ്രതിസന്ധികള്‍ നിറഞ്ഞതാണ്. ഇക്കാര്യം ബോധ്യമുള്ളതിനാലാണ് വ്യോമ മാര്‍ഗം സൈനികരെ ശ്രീനഗറിലെത്തിക്കാന്‍ സിആര്‍പിഎഫ് ആവശ്യപ്പെട്ടത്. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം പരിഗണിച്ചില്ലെന്ന് സൈനികനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു....

2500 സിആര്‍പിഎഫ് സൈനികര്‍

2500 സിആര്‍പിഎഫ് സൈനികര്‍

2500 സിആര്‍പിഎഫ് സൈനികരെയാണ് 78 വാഹനങ്ങളിലായി കൊണ്ടുപോയിരുന്നത്. ഇത്രയും അധികം സൈനികര്‍ ഒരുമിച്ച് റോഡിലൂടെ യാത്ര ചെയ്യുന്നത് കശ്മീരിനെ സംബന്ധിച്ചിടത്തോളം പ്രതിസന്ധി സൃഷ്ടിക്കും. ഈ സാഹചര്യത്തിലാണ് യാത്ര ആകാശ മാര്‍ഗമാക്കണമെന്ന് സിആര്‍പിഎഫ് ആവശ്യപ്പെട്ടത്.

കേന്ദ്രം പരിഗണിച്ചില്ല

കേന്ദ്രം പരിഗണിച്ചില്ല

എന്നാല്‍ സിആര്‍പിഎഫിന്റെ അഭ്യര്‍ഥന കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്ര വ്യോമമാര്‍ഗം ആക്കണമെന്ന് വളരെ നേരത്തെ തന്നെ സിആര്‍പിഎഫ് ആവശ്യപ്പെട്ടിരുന്നു. പക്ഷേ പരിഗണിച്ചില്ല. സിആര്‍പിഎഫിന്റെ അഭ്യര്‍ഥന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്ന് ശ്രീനഗറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സിആര്‍പിഎഫ് ആസ്ഥനത്തെ രേഖാമൂലം അറിയിച്ചിരുന്നു.

കശ്മീരിലെ സാഹചര്യം

കശ്മീരിലെ സാഹചര്യം

കശ്മീര്‍ താഴ്‌വരയിലൂടെ ഇത്രയും സൈനികര്‍ ഒരുമിച്ച് പോകുന്നതില്‍ തങ്ങള്‍ ആശങ്കയുണ്ടായിരുന്നുവെന്ന് സൈനിക ഓഫീസര്‍ ദി ക്വിന്റിനോട് പറഞ്ഞു. ജമ്മുവില്‍ നിന്ന് കശ്മീരിലേക്കുള്ള യാത്ര വളരെ പ്രയാസം നിറഞ്ഞതാണ്. മഞ്ഞുവീഴ്ച കൂടുതലാണ്. എന്തുകൊണ്ടാണ് വ്യോമ മാര്‍ഗം ഒരുക്കാതിരുന്നത്. ബുള്ളറ്റ് പ്രൂഫ് ബസുകളും അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് സൈനിക ഉദ്യോഗസ്ഥന്‍ മാധ്യമത്തോട് പറയുന്നു.

വ്യോമ യാത്രയും സുരക്ഷിതമല്ല

വ്യോമ യാത്രയും സുരക്ഷിതമല്ല

വ്യോമ മാര്‍ഗമുള്ള യാത്രയും അത്ര സുരക്ഷിതമല്ല. എന്നാല്‍ വേഗത്തില്‍ എത്താന്‍ സഹായിക്കും. പക്ഷേ, ചെലവ് കൂടുതലാണെന്ന് മുതിര്‍ന്ന സൈനിക ഓഫീസര്‍ പറയുന്നു. മഞ്ഞുവീഴ്ച കാരണം റോഡില്‍ തടസമുണ്ടായതിനാല്‍ ഒട്ടേറെ ജവാന്‍മാര്‍ ജമ്മുവില്‍ ഒറ്റപ്പെട്ടിരുന്നു. സൈനിക വാഹന വ്യൂഹത്തിന്റെ അവസാന വിഭാഗം ഫെബ്രുവരി നാലിനാണ് നീങ്ങിയത്.

രഹസ്യാന്വേഷണ വിഭാഗം അറിയിച്ചത്

രഹസ്യാന്വേഷണ വിഭാഗം അറിയിച്ചത്

യാത്ര ആരംഭിക്കുന്നതിന് മുമ്പാണ് സിആര്‍പിഎഫ് ആസ്ഥാനത്തെ ഓഫീസര്‍മാരാട് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. താഴ്‌വരയോട് ചേര്‍ന്ന ഭാഗങ്ങളില്‍ കുഴിബോംബുകള്‍ക്ക് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം ഫെബ്രുവരി എട്ടിന് സിആര്‍പിഎഫ് ഓഫീസര്‍മാര്‍ക്ക് രേഖാമൂലം വിവരം കൈമാറിയിരുന്നു.

വിശദാംശങ്ങള്‍ നല്‍കിയില്ല

വിശദാംശങ്ങള്‍ നല്‍കിയില്ല

എന്നാല്‍ ഏത് തരം ആക്രമണത്തിനാണ് സാധ്യത, എവിടെയാണ് ആക്രമണം നടക്കുക, ഏത് ദിവസമാണ് സാധ്യത എന്നീ വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരുന്നില്ല. വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് സിആര്‍പിഎഫ് റിട്ടയേഡ് ഐജി വിപിഎസ് പന്‍വാര്‍ പറയുന്നു.

ഇത്രയധികം സൈനികര്‍

ഇത്രയധികം സൈനികര്‍

മഞ്ഞുവീഴ്ചയും ആക്രമണ സാധ്യതയുമുള്ളതിനാല്‍ കൂടുതല്‍ സുരക്ഷ ഒരുക്കണമായിരുന്നു. സാധാരണ സൈനിക വാഹന വ്യൂഹത്തില്‍ 300-400 ജവാന്‍മാരില്‍ കൂടാന്‍ പാടില്ല. സൈനികരെ കൂട്ടമായി കൊണ്ടുപോകുമ്പോള്‍ ഒരുക്കങ്ങള്‍ വളരെ മുമ്പ് തന്നെ നടത്തേണ്ടതുണ്ടെന്നും വിപിഎസ് പന്‍വാര്‍ പറയുന്നു.

ഉചിതമായില്ലെന്ന് മുന്‍ ഉദ്യോഗസ്ഥന്‍

ഉചിതമായില്ലെന്ന് മുന്‍ ഉദ്യോഗസ്ഥന്‍

78 വാഹനങ്ങളിലാണ് സൈനികരെ കൊണ്ടുപോയത്. ഇത്രയും വാഹനങ്ങളില്‍ സൈനികരെ കൊണ്ടുപോയത് ഉചിതമായ തീരുമാനമായിരുന്നു എന്ന് തോന്നുന്നില്ലെന്നും വിപിഎസ് പന്‍വാര്‍ പറഞ്ഞു. 78 വാഹനങ്ങളില്‍ 2500 ല്‍ അധികം സിആര്‍പിഎഫ് സൈനികരാണ് യാത്ര സംഘത്തിലുണ്ടായിരുന്നത്.

ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളില്‍ അല്ല

ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളില്‍ അല്ല

വ്യാഴാഴ്ച പുലര്‍ച്ചെ 3.30നാണ് ആ ദിവസത്തെ യാത്ര തുടങ്ങിയത്. സൈന്യം നീങ്ങുന്ന വേളയില്‍ തന്നെ മറ്റു വാഹനങ്ങളും അതുവഴി പോയിരുന്നു. സാധാരണ ബസുകളിലാണ് സൈനികരെ കൊണ്ടുപോയിരുന്നത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളില്‍ ആയിരുന്നില്ലെന്നും സിആര്‍പിഎഫിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

റോഡ് ഓപണിങ് പാര്‍ട്ടി

റോഡ് ഓപണിങ് പാര്‍ട്ടി

റോഡ് ഓപണിങ് പാര്‍ട്ടി (ആര്‍ഒപി) സൈനികരുടെ വാഹനത്തിന് മുമ്പിലായി പോയിരുന്നു. കുഴി ബോംബുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാനായിരുന്നു ഇത്. ഇവരുടെ അനുമതി ലഭിച്ചാല്‍ മാത്രമേ സൈനിക വാഹനങ്ങള്‍ യാത്ര ചെയ്തിരുന്നുള്ളൂവെന്നും സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ദി ക്വിന്റിനോട് വിശദീകരിച്ചു.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

ലാകപോറ ഭാഗത്ത് നിന്നാണ് അക്രമിയുടെ വാഹനം ഹൈവേയിലേക്ക് കടന്നത്. സിആര്‍പിഎഫ് വാഹനങ്ങള്‍ വലതു വശത്തുകൂടെയും അക്രമിയുടേത് ഇടതുവശത്തുകൂടെയും നീങ്ങി. ഈ സമയം പെട്ടെന്ന് അക്രമിയുടെ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. ആറ് സൈനിക വാഹനങ്ങളാണ് തകര്‍ന്നതെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

പാകിസ്താനെ ഇന്ത്യ 'വളയുന്നു'; യാത്രാമധ്യേ സുഷമ ഇറാനില്‍, നയതന്ത്ര നീക്കം!! പാകിസ്താന്‍ കുടുങ്ങുംപാകിസ്താനെ ഇന്ത്യ 'വളയുന്നു'; യാത്രാമധ്യേ സുഷമ ഇറാനില്‍, നയതന്ത്ര നീക്കം!! പാകിസ്താന്‍ കുടുങ്ങും

English summary
Pulwama: CRPF Wanted Air Transit For Attacked Convoy, Was Ignored
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X