കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പബ്ളിക് ദിനത്തില്‍ കാശ്മീരില്‍ ആശങ്ക പരത്തി പതിനെട്ടുകാരി, ഐസിസ് പ്രതിനിധി എന്ന് പോലീസ്

Google Oneindia Malayalam News

ശ്രീനഗര്‍: റിപ്പബ്ലിക് ദിനാഘോഷ പരിപാടി നടക്കുന്ന കാശ്മീരില്‍ ചാവേറായി പൂനെയില്‍ നിന്ന് ഒരു പെണ്‍കുട്ടി എത്തുമെന്ന് ഇന്‍റലിജെന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാശ്മീരിലെത്തിയ സാദിയ അന്‍വര്‍ ഷെയ്ഖ് എന്ന പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടിക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും ഐസിസില്‍ ചേരാനാണ് സാദിയ എത്തിയതെന്നും പോലീസ് പറഞ്ഞു. പിന്നീട് വിശദമായ പരിശോധനയ്ക്ക് ശേഷം സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചാരണം കാരണം വഴിതെറ്റിപോയതാണെന്നും പോലീസ് വിശദീകരണം നല്‍കി.

terrorist

റിപ്പബ്ലിക് ദിന പരേഡില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ഒരു പെണ്‍കുട്ടി എത്തുമെന്നായിരുന്നു എഡിജിപി മുനീര്‍ ഖാന് ഇന്‍റലിജെന്‍സില്‍ നിന്ന് ലഭിച്ച സന്ദേശം. തുടര്‍ന്ന് വനിതകളെ ശക്തമാഹ ദേഹപരിശോധനയ്ക്ക് ശേഷമാണ് റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന വേദിയിലേക്ക് കടത്തിവിട്ടത്. പിന്നീട് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ ബിജ്ബെഹ്റയില്‍ പേയിങ് ഗസ്റ്റായി എത്തിയ സാദിയയെ പോലീസ് പിടികൂടുകയായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ സാദിയയുടെ പേരില്‍ കേസ് ഒന്നും ഇല്ലെന്ന് കണ്ടെത്തിയതോടെ അമ്മയ്ക്കൊപ്പം പോകാന്‍ അനുവദിച്ചു.

അതേസമയം സാദിയയെ പലതവണ ഭീകരവാദ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന സംശയത്തിന്‍റെ പേരില്‍ 2015 ല്‍ പൂനെയിലെ ഭീകരവാദ സ്ക്വാഡ് പിടികൂടിയിരുന്നു. വിദേശത്തുള്ള ഐസിസ് അനുകൂലികളുമായി ബന്ധം പുലര്‍ത്തിയിരുന്നു എന്ന് ആരോപിച്ചായിരുന്നു ഇത്. തുടര്‍ന്ന് പ്ലസ് വണ്‍ കാരിയായ സാദിയയെ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്തിരുന്നു. അതേസമയം പെണ്‍കുട്ടിക്കെതിരെ പോലീസ് തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്ന് സാദിയയുടെ അമ്മ വ്യക്തമാക്കി.

English summary
pune-based-radicalised-woman-detained-in-kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X