ബിജെപി-ശിരോമണി അകാലിദള്‍ സഖ്യം വെളിവായി; പഞ്ചാബില്‍ കോണ്‍ഗ്രസ് തന്നെ ജയിക്കുമെന്ന് ചന്നി
അമൃത്സര്‍: തെരഞ്ഞെടുപ്പിന് ശേഷം ബി ജെ പിയുമായി സഖ്യമുണ്ടാക്കിയേക്കുമെന്ന ശിരോമണി അകാലിദളിന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ്. ശിരോമണി അകാലിദളിന്റേയും ബി ജെ പിയുടേയും രഹസ്യ ധാരണ വെളിപ്പെട്ടുവെന്നും എന്നാല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ആയിരിക്കും ജയിക്കുക എന്നും മുഖ്യമന്ത്രി ചരണ്‍ജിത് ചന്നി പറഞ്ഞു. ബി ജെ പിയും ശിരോമണി അകാലിദളും ഗുര്‍മീത് റാം റഹീമിന്റെ ദേര സച്ചാ സൗദയുടെ പിന്തുണ സ്വീകരിക്കുന്നുണ്ടെന്നും ചരണ്‍ജിത് ചന്നി പറഞ്ഞു.
അവര്‍ കൂട്ട് കൂടട്ടെ, പഞ്ചാബിലെ ജനങ്ങള്‍ ഈ പങ്കാളികള്‍ക്കെതിരെ അണിനിരക്കുകയാണ്. അവരുടെ വോട്ടുകള്‍ കൊണ്ട് അവരെ പാഠം പഠിപ്പിക്കാന്‍ പഞ്ചാബ് ജനത തയ്യാറാണ് എന്നും ചരണ്‍ജിത് ചന്നി പറഞ്ഞു. ആം ആദ്മിയും ഭഗവന്ത് മാനും എഎപിയും ധൂരിയില്‍ ദേര സച്ചാ സൗദയുടെ പിന്തുണ തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പാര്‍ട്ടികളുടെ ഈ നിരാശയും റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത് വന്‍ ഭൂരിപക്ഷത്തോടെ പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും എന്നാണ് എന്നും ചരണ്‍ജിത് ചന്നി പറഞ്ഞു.

നിലവില്‍ ബി എസ് പിയ്‌ക്കൊപ്പമാണ് ശിരോമണി അകാലിദള്‍ മത്സരിക്കുന്നത്. എന്‍ ഡി എ സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദള്‍ കാര്‍ഷിക നിയമത്തിന്റെ പേരിലാണ് മുന്നണി വിട്ടത്. കാര്‍ഷിക നിയമം കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. അതേസമയം ശിരോമണി അകാലിദള്‍-ബി എസ് പി സഖ്യം അധികാരം പിടിക്കുമെന്നും ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കുമെന്നും ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിംഗ് മജീതിയ പറഞ്ഞതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണമായത്.
ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അമൃതസര്‍ ഈസ്റ്റിലും മജിത മണ്ഡലത്തിലും മജീതിയ മത്സരിക്കുന്നുണ്ട്. അമൃത്‌സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജോത് സിങ് സിദ്ദുവിനെയാണ് ബിക്രം സിംഗ് മജീതിയ നേരിടുന്നത്. കോണ്‍ഗ്രസിന് അഞ്ചുവര്‍ഷം പഞ്ചാബ് ജനത അവസരം നല്‍കിയെന്നും എന്നാല്‍ അവര്‍ ജനങ്ങള്‍ക്കായി ഒന്നും ചെയ്തില്ലെന്നും മജീതിയ പറഞ്ഞു.
ശിരോമണി അകാലിദള്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്ന സൂചന നേരത്തെ പാര്‍ട്ടി നേതാവ് ഗുര്‍ബച്ചന്‍ സിങും നല്‍കിയിരുന്നു. പാര്‍ട്ടിക്ക് അധികാരത്തിലെത്താന്‍ ഏതാനും സീറ്റുകളുടെ മാത്രം കുറവ് വന്നാല്‍ ബി ജെ പിയുമായി സഖ്യം ചേരുമെന്നായിരുന്നു ഗുര്‍ബച്ചന്‍ സിങിന്റെ പ്രതികരണം.
117 നിയമസഭാ മണ്ഡലങ്ങളാണ് പഞ്ചാബിലുള്ളത്. 20 സീറ്റിലാണ് ബി എസ് പി സ്ഥാനാര്‍തികള്‍ മത്സരിക്കുന്നത്. ബാക്കി സീറ്റില്‍ ശിരോമണി അകാലിദളും മല്‍സരിക്കുന്നു. ഈ സഖ്യത്തിന് പുറമെ, കോണ്‍ഗ്രസ്, എഎപി എന്നീ പാര്‍ട്ടികളും ബി ജെ പി-അമരീന്ദര്‍ സഖ്യവും പഞ്ചാബില്‍ ജനവിധി തേടുന്നുണ്ട്. മാര്‍ച്ച് 10നാണ് ഫല പ്രഖ്യാപനം.
Akali and bjp partnership is out in open, both are taking support from Dera Sacha Sauda.
— Charanjit S Channi (@CHARANJITCHANNI) February 20, 2022
Let them team up, people of Punjab are teaming up against these beadbi partners and will teach them a lesson with their votes.
Baraat jinni marzi vaddi hove, Pind ton Ghat hi hundi hai












Click it and Unblock the Notifications