കെജ്രിവാളിന്റെ നിഴലില്‍ നിന്ന് പുറത്തുവരണം; ഭാഗവന്ത് മന്നിന് മുഖ്യമന്ത്രി സ്ഥാനത്ത് കടമ്പകളേറെ
അമൃത്സര്‍: പഞ്ചാബില്‍ ആം ആദ്മി സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്. ഭാഗവന്ത് മന് മുഖ്യമന്ത്രിയാകുമെന്നതും ഉറപ്പാണ്. അഞ്ച് വര്‍ഷം മുന്‍പ് പ്രതിപക്ഷത്തിരുന്നിരുന്ന ആം ആദ്മി ഇപ്പോള്‍ ഭരണചക്രം തിരിക്കാന്‍ ഒരുങ്ങുമ്പോള്‍ ഭാഗവന്ത് മന്നിന് അത്ര എളുപ്പമാകില്ല മുന്നോട്ടുള്ള കാര്യങ്ങള്‍. ജനപ്രിയ ഹാസ്യനടനില്‍ നിന്ന് രാഷ്ട്രീയക്കാരനിലേക്കുള്ള ഭാഗവന്ത് മന്നിന്റെ വളര്‍ച്ച ഏറ്റ കുറച്ചിലുകളുടേതായിരുന്നു. ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ പ്രതിച്ഛായയില്‍ നിന്ന് പുറത്തുകടക്കുക എന്നുള്ളതാണ് ഭാഗവന്ത് മന്നിന്റെ ആദ്യ വെല്ലുവിളി. ആം ആദ്മിയെന്നാല്‍ പൊതുവെ കെജ്രിവാള് എന്നാണ് പൊതുവെ അറിയപ്പെടുന്നത്.
സംസ്ഥാന മുഖ്യമന്ത്രിയാകുന്നതോടെ തന്നെ പഞ്ചാബിലെ ആം ആദ്മിയുടെ മുഖമായി സ്വയം അവരോധിക്കുക എന്നത് ഭാഗവന്ത് മന്നും ലക്ഷ്യമിടുന്നുണ്ട്. ഭഗവന്ത് മന് ജനപ്രിയനാണെങ്കിലും, അദ്ദേഹത്തെഒരു പ്രോക്സി മുഖ്യമന്ത്രിയായി നിലനിര്‍ത്തിക്കൊണ്ട് യഥാര്‍ത്ഥത്തില്‍ പഞ്ചാബ് ഭരിക്കുന്ന വ്യക്തിയാകാന്‍ കെജ്രിവാളിന് കഴിയുമോ എന്ന ആശങ്കയുണ്ട്. ഭഗവന്ത് മന്നിനും ഈ വിഷയം അറിയാം. അതിനാലാണ് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ താന്‍ ഒരു സ്വതന്ത്ര നേതാവായിരിക്കുമെന്ന വസ്തുത ഊന്നിപ്പറഞ്ഞത്.

എന്നാല്‍ നിലയിലേക്ക് മാന്‍ എത്തണമെങ്കില്‍ കുറച്ച് സമയമെടുത്തേക്കാമന്നെ് ആം ആദ്മിയുടെ ഒരു മുതിര്‍ന്ന പ്രവര്ത്തകന് പറയുന്നു. 2014 ല്‍ ആം ആദ്മിയില്‍ ചേര്‍ന്ന മാന്‍ പിന്നീട് പാര്‍ട്ടിയുടെ ലോക്സഭാ എംപിയായി. 2017-ല്‍ 20 സീറ്റുകള്‍ മാത്രമാണ് പഞ്ചാബില്‍ നേടിയതെങ്കിലും കോണ്‍ഗ്രസിന്റെ പ്രധാന പ്രതിപക്ഷമായി പാര്‍ട്ടി മാറി. 2015 നും 2019 നും ഇടയില്‍, പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി നിരവധി ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ചുവെന്ന് പഞ്ചാബിലെ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവ് പറഞ്ഞു. കൂടുതല്‍ അധികാരം പ്രയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഡല്‍ഹി ഘടകവും കൂടുതല്‍ സ്വയംഭരണത്തോടെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന പഞ്ചാബ് ഘടകവും തമ്മില്‍ പാര്‍ട്ടിക്കുള്ളില്‍ കലഹമുണ്ടായിരുന്നു.

കെജ്രിവാളിന്റെ തന്ത്രജ്ഞരുടെ പ്രധാന ടീമില്‍ സഞ്ജയ് സിംഗ്, ദുര്‍ഗേഷ് പഥക് തുടങ്ങിയ നേതാക്കള്‍ ഡല്‍ഹി ഘടകത്തിനൊപ്പമാണ്. മറുവശത്ത്, ഭാഗവന്ത് മാന്‍, സുച സിംഗ് ഛോട്ടേപൂര്‍, എച്ച് എസ് ഫൂ എന്നിവര്‍ പഞ്ചാബ് ഘടകത്തിനൊപ്പം നിലകൊണ്ടു. ഛോട്ടേപൂരും ഫൂല്‍ക്കയും പിന്നീട് രാജിവച്ചു. 2018 ല്‍, മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് ശിരോമണി അകാലിദള്‍ എം എല്‍ എ ബിക്രം സിംഗ് മജിതിയയോട് കെജ്രിവാള് മാപ്പ് പറഞ്ഞപ്പോള്‍, കോ-കണ്‍വീനറും സുനം എം എല്‍ എയുമായ ഭാഗവന്ത് മാനും അമന് അറോറയും അതത് സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചിരുന്നു. എന്നാല്‍ പിന്നീട് കെജ്രിവാള് തന്നെ വിഷയത്തില്‍ ഇടപെട്ടതോടെ ഇരുവരും തിരിച്ചെത്തി.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സീറ്റുകള്‍ നാലില്‍ നിന്ന് ഒന്നായി കുറഞ്ഞപ്പോഴും ഭാഗവന്ത് മാന്‍ മാത്രം ജയിച്ചു. ഇക്കാലയളവില്‍ ഒമ്പത് എം എല്‍ എമാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടു. 2020 ഫെബ്രുവരിയില്‍ രണ്ടാം തവണയും വന്‍ ഭൂരിപക്ഷത്തോടെ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം, ആം ആദ്മി പഞ്ചാബില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത്തവണ കെജ്രിവാളുമായി അടുപ്പമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന രാഘവ് ഛദ്ദയെ സംസ്ഥാനത്തിന്റെ ചുമതല ഏല്‍പ്പിച്ചു. ഇതോടെ മാന്‍ പഞ്ചാബിലെ സംസ്ഥാന കണ്‍വീനറായി. 2022-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി, കേജ്രിവാള് മാനിന്റെ പ്രചാരണത്തിനായി വളരെയധികം അധ്വാനിച്ചു.

പാര്‍ട്ടി രൂപീകരിച്ച ഫീഡ്ബാക്ക് സംവിധാനത്തിലൂടെ പഞ്ചാബിലെ ജനങ്ങള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തുവെന്ന് കെജ്രിവാള് അവകാശപ്പെട്ടു. പിന്നീട് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളും മകള്‍ ഹര്‍ഷിത കെജ്രിവാളും മന്നിനുവേണ്ടി പ്രചാരണത്തിനെത്തി. ഇത് പ്രചാരണത്തിന് ശക്തി വര്‍ദ്ധിപ്പിച്ചു, എന്നാല്‍ പിന്നീട് ഇത് തന്നെ തിരിച്ചടിയാകുമെന്നും മന് ഭയന്നു. വാര്‍ത്താ സമ്മേളനങ്ങളിലും ടിവി അഭിമുഖങ്ങളിലും കെജ്രിവാള് എപ്പോഴും മന്നിനൊപ്പം കെജ്രിവാള് വന്നത് ഭരണം കെജ്രിവാളാണ് നടത്തുക എന്ന പ്രതീതി സൃഷ്ടിച്ചെന്ന് ഒരു മുന്‍ എ എ പി നേതാവ് പറഞ്ഞു. അതിനാല്‍ സ്വയംഭരണം നടത്തുക എന്നതിനായിരിക്കും മന് നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി.

ഡല്‍ഹിയും പഞ്ചാബും ഉള്‍പ്പെടുന്ന അന്തര്‍സംസ്ഥാന തര്‍ക്കങ്ങളാണ് മാന്‍ നേരിടുന്ന രണ്ടാമത്തെ പ്രധാന വെല്ലുവിളി. സത്ലജും യമുനയും ഉള്‍പ്പെടുന്ന നദീജല തര്‍ക്കത്തിന്റെ പരിഹരിക്കപ്പെടാത്ത വശങ്ങള്, ഡല്‍ഹി എല്ലാ വര്‍ഷവും പഞ്ചാബിനെ കുറ്റപ്പെടുത്തുന്ന വായു മലിനീകരണ പ്രശ്നം, ദേവീന്ദര്‍ പാല് സിംഗ് ഭുള്ളറിന്റെ പ്രശ്നം എന്നിവ ഇരു സംസ്ഥാനങ്ങള്‍ക്കുമിടയിലെ വിഷയങ്ങളാണ്. 1993-ല്‍ രാജ്യതലസ്ഥാനത്ത് നടന്ന ബോംബ് സ്ഫോടനത്തിന് ശിക്ഷിക്കപ്പെട്ട ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സിലെ മുന്‍ അംഗമാണ് ഭുള്ളര്‍. ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന്റെ ഭരണപരിധിയില്‍ വരുന്ന തിഹാര്‍ ജയിലില്‍ തടവുകാരനായി അദ്ദേഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറച്ചുകാലമായി പഞ്ചാബിലെ സിഖ് ഗ്രൂപ്പുകളും ശിരോമണി അകാലിദളും ഭുള്ളറിന്റെ മോചനത്തിനായി എ എ പിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

ഈ മാസം ആദ്യം, ശിക്ഷാ അവലോകന ബോര്‍ഡിന്റെ യോഗത്തില്‍ ഭുള്ളറിന്റെ പേര് പ്രത്യക്ഷപ്പെട്ടെങ്കിലും മാറ്റിവെച്ചു. വിഘടനവാദ സംഘടനകളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതാണ് മറ്റൊരു വെല്ലുവിളി. വിഘടനവാദ ഗ്രൂപ്പുകളുടെ കടുത്ത നിലപാടുകാരെയും അനുഭാവികളെയും ഭരണത്തില്‍ എന്തെങ്കിലും അഭിപ്രായം പറയാന്‍ അനുവദിക്കുന്ന ഒരു പാര്‍ട്ടിയായി ആം ആദ്മിയെ കാണാനാകില്ല. എന്നാല്‍ പാര്‍ട്ടിക്ക് എന്‍ആര്‍ഐകളില്‍ നിന്ന് വലിയൊരു പങ്ക് സംഭാവനകള്‍ ലഭിക്കുന്നുണ്ട്. അതില്‍ വലിയൊരു ഭാഗം ചില വിഘടനവാദി ഗ്രൂപ്പുകളോട് സോഫ്റ്റ് കോര്‍ണര്‍ ഉള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമാണ്,''പേര് വെളിപ്പെടുത്താത്ത ഒരു മുന്‍ ആം ആദ്മി നേതാവ് പറയുന്നു.

'വെല്ലുവിളി വളരെ വലുതാണ്, കാരണം കെജ്രിവാളിന് പോലും ദേശീയ സുരക്ഷാ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ യാതൊരു ധാരണയുമില്ല, വിഘടനവാദി അനുഭാവിയാണെന്ന ആരോപണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ രാഷ്ട്രീയമായി അദ്ദേഹം നന്നായി പ്രവര്‍ത്തിച്ചില്ല. ഇത് 2017 ല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് പഞ്ചാബില്‍ നഷ്ടം വരുത്തയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിന് മുമ്പ്, വിഘടനവാദ ഗ്രൂപ്പുകളോട് അനുഭാവം പുലര്‍ത്തുന്നുവെന്ന് ആരോപിച്ച് കെജ്രിവാളിനെതിരെ ബി ജെ പിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. അഞ്ച് വര്‍ഷം മുമ്പ് ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോഗയിലെ ഒരു മുന്‍ വിഘടനവാദി നേതാവിന്റെ വീട്ടില്‍ കെജ്രിവാള് താമസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ ആരോപണം ശക്തമായത്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications