കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധം തുടങ്ങിയോ? അതിര്‍ത്തിയില്‍ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു തുടങ്ങി, വ്യാപാരം നിര്‍ത്തി...

  • By അക്ഷയ്‌
Google Oneindia Malayalam News

ജമ്മു: അതിര്‍ത്തിയില്‍ യുദ്ധം തുടങ്ങാനുള്ള സാഹചര്യങ്ങള്‍ ഒരുങ്ങുന്നു. പഞ്ചാബ്, ജമ്മുകശ്മീര്‍, ഗുജറാത്ത്, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളിലെ അതിര്‍ത്തികളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. സ്‌കൂളുകളും മറ്റും അനിശ്ചിതകാലത്തേക്ക് അടച്ചിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിര്‍ത്തി കടന്ന് പാക് അധീന കശ്മീരിലെ തീവ്രവാദി കേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്ന ഇന്ത്യയുടെ വെളിപ്പെടുത്തിലിന് ശേഷമാണ് അതിര്‍ത്തിയിലും മറ്റ് തന്ത്രപ്രധാന മേഖലയിലും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയത്. പാകിസ്താന്റെ ഭാഗത്തുനിന്നും തീവ്രവാദികളുടെ ഭാഗത്തുനിന്നും പ്രത്യാക്രമണം ഉണ്ടായാലുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് മാറ്റിപ്പാര്‍പ്പിക്കല്‍.

Line of Control

നുഴഞ്ഞുകയറ്റക്കാരെ പ്രതിരോധിക്കുന്നതിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം കശ്മീരില്‍ അതിര്‍ത്തിയിലൂടെയുള്ള വ്യാപാരം ഇന്ത്യ നിര്‍ത്തിയിട്ടുണ്ട്. പൂഞ്ച്, നൗഗാം ഭാഗങ്ങളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഇത്. പാകിസ്താനോട് ചേര്‍ന്ന അതിര്‍ത്തി മേഖലയില്‍നിന്ന് 10 കിലോമീറ്റര്‍ അകലത്തിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാനാണ് പഞ്ചാബ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍:

രാജ്യ സുരക്ഷയ്‌ക്കൊപ്പം: കേന്ദ്രസര്‍ക്കാരിന് സോണിയഗാന്ധിയുടെ പിന്തുണ, സൈന്യത്തിന് അഭിനന്ദനം

പാകിസ്താനില്‍ സര്‍ജിക്കല്‍ ആക്രമണം നടന്നിട്ടില്ല, ഇന്ത്യയുടേത് ഭാവനയെന്നും പാകിസ്താന്‍

English summary
Punjab authorities ordered the evacuation of villages near the Pakistan border on Thursday as chief minister Parkash Singh Badal put the state government and political machinery on emergency mode following surgical strikes against “terror launchpads” across the Line of Control.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X