Get Updates
Get notified of breaking news, exclusive insights, and must-see stories!

ആം ആദ്മി മോഡല്‍ പരീക്ഷിക്കാന്‍ കോണ്‍ഗ്രസ്; മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ സര്‍വേ?

അമൃത്സര്‍: പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി ചരണ്‍ജിത് ചന്നി, പി സി സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലുള്ളത്. എന്നാല്‍ ഇവരില്‍ ആരെ പരിഗണിക്കണം എന്നതിലാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി. അതേസമയം ആം ആദ്മി പാര്‍ട്ടിയുടെ നീക്കത്തിന് സമാനമായി പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ജനങ്ങളുടെ അഭിപ്രായം തേടിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് ഓപ്ഷനുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി, പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിദ്ദു എന്നിവരാണ് ആദ്യ രണ്ട് ഓപ്ഷന്‍. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെ പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പിനെ നേരിടണമോ എന്നതാണ് മൂന്നാമത്തെ ഓപ്ഷന്‍. സുനില്‍ ജാഖര്‍, സുഖ്ജീന്ദര്‍ രണ്‍ധാവ എന്നിവരെപ്പോലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യതയുണ്ടായിരുന്ന മറ്റുള്ളവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

1

നേരത്തെ, ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്ത സര്‍വേ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് നവജ്യോത് സിംഗ് സിദ്ദു പറഞ്ഞിരുന്നു. കോണ്‍ഗ്രസ് സര്‍വേയിലൂടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയാണെങ്കില്‍ സിദ്ദുവിന്റെ ആരോപണം തിരിച്ചടിക്കും. അതേസമയം പാര്‍ട്ടിക്കുള്ളില്‍ സിദ്ദുവിന് സ്വാധീനം നഷ്ടപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. അമരീന്ദര്‍ സിംഗിനെ പുകച്ച് പുറത്തുചാടിച്ച ശക്തി ഇപ്പോള്‍ സിദ്ദുവിന് അവകാശപ്പെടാനില്ല. എന്നാലും വിമത നീക്കം ഭയന്നാണ് ഹൈക്കമാന്റ് നേരിട്ട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ തുനിയാത്തതെന്നാണ് വിവരം. മറുവശത്ത് രണ്ട് സീറ്റില്‍ മത്സരിക്കുന്ന ചന്നി മൂന്ന് മാസം കൊണ്ട് ഭേദപ്പെട്ട ഭേദപ്പെട്ട ഭരണാധികാരി എന്ന പേരെടുത്തിട്ടുണ്ട്.

2

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധിയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന പ്രഖ്യാപനം നടത്തിയത്. ഇതോടെ ചന്നി ക്യാംപും സിദ്ദു ക്യാംപും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ വടംവലി തുടങ്ങിയിരുന്നു. അതേസമയം ഹൈക്കമാന്റ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നാണ് ഇരുവരും പരസ്യമായി പ്രതികരിച്ചത്. അതേസമയം ജനങ്ങള്‍ക്കിടയില്‍ സര്‍വേ നടത്തിയാണ് മുഖ്യ പ്രതിപക്ഷമായ ആം ആദ്മി തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. എം പി ഭാഗവന്ത് മന്നാണ് ആം ആദ്മിയുടെ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ജനങ്ങള്‍ രേഖപ്പെടുത്തിയ ടെലിവോട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ആം ആദ്മി പ്രഖ്യാപിച്ചത്.

3

ഫോണിലൂടേയും വാട്സാപ്പിലൂടേയും വന്ന മെസേജുകള്‍ വഴി ഭാഗവന്ത് മന്നിന് 93 ശതമാനം വോട്ട് ലഭിച്ചെന്ന് പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ അവകാശപ്പെട്ടു. ദല്‍ഹിയ്ക്ക് പുറത്ത് ആം ആദ്മി പാര്‍ട്ടിയ്ക്ക് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള സംസ്ഥാനമാണ് പഞ്ചാബ്. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റ് നേടി മുഖ്യ പ്രതിപക്ഷമായത് ആം ആദ്മിയായിരുന്നു. അതേസമയം 2019 ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ഈ പ്രകടനം കാഴ്ച വെയ്ക്കാന്‍ ആം ആദ്മിക്ക് കഴിഞ്ഞിരുന്നില്ല. 1 സീറ്റ് മാത്രമായിരുന്നു ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചിരുന്നത്. ആ ഒരു സീറ്റ് ഭാഗവന്ത് മന്നിലൂടെയാണ് ആം ആദ്മി പിടിച്ചെടുത്ത്.

4

അടുത്തിടെ പുറത്തുവന്ന സര്‍വേകളെല്ലാം ആം ആദ്മിയ്ക്കാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. ഫെബ്രുവരി 14 ന് നടത്താന്‍ തീരുമാനിച്ചിരുന്ന തെരഞ്ഞെടുപ്പ് ഫെബ്രുവരി 20 ലേക്ക് മാറ്റിയിരിക്കുകയാണ്. ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടികളും സംസ്ഥാന സര്‍ക്കാരും ആവശ്യം ഉന്നയിച്ചിരുന്നു. മാര്‍ച്ച് 10 നാണ് ഫലമറിയുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+