തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് റാം റഹീമിന്റെ മോചനം; ബിജെപിയുടെ തന്ത്രം വോട്ട് ബാങ്ക് ലക്ഷ്യമിട്ടോ?

ചണ്ഡീഗഢ്: ദേരാ സച്ചാ സൗദയുടെ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിനെ 21 ദിവസത്തെ അവധിയ്ക്ക് (ഫര്‍ലോ) വിട്ടയച്ചത് പഞ്ചാബ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടെന്ന ആരോപണം ശക്തമാകുന്നു. ഫെബ്രുവരി 20 ന് പഞ്ചാബ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് റാം റഹീമിന് 21 ദിവസത്തെ ഫര്‍ലോ തിങ്കളാഴ്ച അനുവദിച്ചത്. ഇത് പ്രകാരം ഫെബ്രുവരി ഏഴ് മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ റാം റഹീം ജയിലിന് പുറത്തായിരിക്കും. ഹരിയാന പൊലീസിന്റെ നിരീക്ഷണത്തില്‍ തന്റെ ഗുഡ്ഗാവ് ഫാംഹൗസില്‍ താമസിക്കാനാണ് റാം റഹീമിന് അനുമതി നല്‍കിയിരിക്കുന്നത്.

ഇതിനിടയില്‍ ദേര സച്ച സൗദ ആസ്ഥാനമായ സിര്‍സ സന്ദര്‍ശിക്കുന്നതിനോ ഏതെങ്കിലും സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനോ റാം റഹീമിന് വിലക്കുണ്ട്. ലോക്കല്‍ പൊലീസില്‍ നിന്നും ജില്ലാ ഭരണകൂടത്തില്‍ നിന്നും അനുമതി ലഭിക്കാന്‍ ബുദ്ധിമുട്ടാകുമെന്നതിനാലാണ് പരോളിന് പകരം ഗുര്‍മീതിനെ ഫര്‍ലോയില്‍ വിട്ടയക്കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം പഞ്ചാബില്‍ പലയിടത്തും നിര്‍ണായക സ്വാധീനമുള്ള റാം റഹീമിനെ ഇപ്പോള്‍ ജയില്‍ മോചിതനാക്കുന്നത് ഹരിയാനയിലെ ബിജെപി-ജെജെപി സര്‍ക്കാരിന്റെ തന്ത്രമാണെന്നാണ് ആരോപണം.

1

റാം റഹീം നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടാറില്ലെന്നാണ് അവകാശപ്പെടാറുള്ളതെങ്കിലും പല പാര്‍ട്ടികള്‍ക്കും രാഷ്ട്രീയക്കാര്‍ നേരിട്ടും അല്ലാതേയും നേരത്തെ പിന്തുണ നല്‍കാറുണ്ട്. റാം റഹീമിന്റെ അനുയായികളില്‍ വലിയൊരു വിഭാഗം ദളിതരാണ്. പഞ്ചാബ് നിയമസഭയിലെ 117 സീറ്റില്‍ 69 സീറ്റുകളുള്ള മാള്‍വയില്‍ ദേര സച്ചയ്ക്ക് കാര്യമായ സ്വാധീനമുണ്ട്. പഞ്ചാബിലാണ് ഏറ്റവും കൂടുതല്‍ ദളിതരുള്ളത് (32%). ഫിറോസ്പൂര്‍, ബതിന്ദ, മുക്ത്‌സര്‍, സംഗ്രൂര്‍, മന്‍സ, പട്യാല, ബര്‍ണാല, ഫരീദ്‌കോട്ട്, മോഗ, ലുധിയാന, മൊഹാലി എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് മാള്‍വ മേഖല.

2

'മുക്ത്‌സര്‍, ബതിന്ദ, മാന്‍സ, ഫിറോസ്പൂര്‍, ഫാസില്‍ക്ക, ബര്‍ണാല, സംഗ്രൂര്‍, മോഗ, പട്യാല, ലുധിയാന തുടങ്ങിയ പ്രദേശങ്ങളില്‍ ഞങ്ങള്‍ക്ക് അനുയായികളുടെ വലിയൊരു അടിത്തറയുണ്ട്. ഹോഷിയാര്‍പൂര്‍, ജലന്ധര്‍ ജില്ലകളിലെ ദോബയിലും മജയിലും ഞങ്ങള്‍ക്ക് അനുയായികളുണ്ട്. , ഫഗ്വാര, തരണ്‍ തരണ്‍, അമൃത്സര്‍ തുടങ്ങിയിടത്തും സ്വാധീനുമുണ്ട്. പഞ്ചാബില്‍ ഞങ്ങള്‍ക്ക് 40 ലക്ഷത്തിലധികം അനുയായികളുണ്ട്. റാം റഹീമിന്റെ മോചനം അനുയായികളെ സന്തോഷിപ്പിക്കുന്നു,''ദേരാ സച്ചാ സൗദയുടെ രാഷ്ട്രീയ സമിതി അംഗം രാം സിംഗ് ഇന്‍സാന്‍ പറഞ്ഞു.

3

അതേസമയം പഞ്ചാബ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദേരയുടെ രാഷ്ട്രീയ സമിതി ഇതുവരെ ഒരു യോഗവും നടത്തിയിട്ടില്ലെന്ന് ദേരാ സച്ചാ സൗദയുടെ രാഷ്ട്രീയ സമിതി അംഗം രാം സിംഗ് ഇന്‍സാന്‍ പറഞ്ഞു. 'ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ട് ചെയ്യാനോ പിന്തുണയ്ക്കാനോ ഞങ്ങള്‍ ആരോടും നിര്‍ദ്ദേശിച്ചിട്ടില്ല.... ഈ വിഷയത്തില്‍ ഞങ്ങള്‍ ഇതുവരെ ഒന്നും ചര്‍ച്ച ചെയ്തിട്ടില്ല,' അദ്ദേഹം പറഞ്ഞു. ദേര സച്ചയ്ക്ക് സ്വന്തമായി ഒരു രാഷ്ട്രീയ വിഭാഗമുണ്ടെങ്കിലും, തങ്ങള്‍ക്ക് ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടിയെയോ സ്ഥാനാര്‍ത്ഥിയെയോ പിന്തുണയ്ക്കാന്‍ തന്റെ അനുയായികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് റാം റഹീം എപ്പോഴും അവകാശപ്പെട്ടിരുന്നു. അവര്‍ക്കെതിരെ ഒരു രാഷ്ട്രീയ വിധിയും പുറപ്പെടുവിക്കുന്നില്ലെന്നും അദ്ദേഹം പറയാറുണ്ട്.

4

എന്നാല്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ആദ്യമായി മുഖ്യമന്ത്രിയായ 2002 ലെ തെരഞ്ഞെടുപ്പില്‍, റാം റഹീം കോണ്‍ഗ്രസിന് പിന്തുണ നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 2012ല്‍ റാം റഹീം ഏതെങ്കിലും പാര്‍ട്ടിക്ക് പകരം വ്യക്തിഗത സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. 2017-ല്‍ ദേര ശിരോമണി അകാലിദള്‍-ബിജെപി സഖ്യത്തെ പിന്തുണച്ചെങ്കിലും സഖ്യം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഹരിയാനയില്‍, ദേര 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കി. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി വ്യക്തമായ ഭൂരിപക്ഷം നല്‍കി ബിജെപി അധികാരത്തിലെത്തിച്ചു. ഫലപ്രഖ്യാപനത്തിന് ശേഷം റാം റഹീമിന് നന്ദി പറയാന്‍ നിരവധി ബിജെപി എംഎല്‍എമാര്‍ ദേരയില്‍ എത്തിയിരുന്നു.

5

റാം റഹീം ജയിലില്‍ പോകുന്നതിന് മുമ്പ്, പഞ്ചാബ്, ഹരിയാന, യുപി, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാ പാര്‍ട്ടികളുടെയും മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് പിന്തുണ തേടുമായിരുന്നു. അതേസമയം റാം റഹീമിന്റെ മോചനം നിയമപരമായ നടപടിക്രമം മാത്രമാണെന്നായിരുന്നു റാം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ മോചനത്തിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയാല്‍ ഏത് കുറ്റവാളിക്കും ഫര്‍ലോക്ക് അപേക്ഷിക്കാമെന്നും പഞ്ചാബ് തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മുമ്പ് ഗുര്‍മീതിന്റെ മോചനം സാധ്യമായത് ''യാദൃശ്ചികം'' മാത്രമാണെന്നും ഖട്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

6

ശിക്ഷാകാലാവധി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയത് മുതല്‍ ജയില്‍ മോചിതനാകാനുള്ള ശ്രമത്തിലായിരുന്നു റാം റഹീം. ക്രമസമാധാനം തകരാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പരോള്‍ ലഭിക്കാനുള്ള അദ്ദേഹത്തിന്റെ നേരത്തെ ശ്രമങ്ങള്‍ ജില്ലാ ഭരണകൂടം തള്ളിയിരുന്നു. 2017 ഓഗസ്റ്റില്‍ പഞ്ച്കുളയിലെ പ്രത്യേക സി ബി ഐ കോടതിയാണ് ബലാത്സംഗക്കേസില്‍ അദ്ദേഹത്തെ ശിക്ഷിച്ചത്. ഇതിന് ശേഷം അദ്ദേഹത്തിന്റെ അനുയായികള്‍ സംസ്ഥാനത്തുടനീളം അക്രമം നടത്തിയിരുന്നു. പഞ്ച്കുലയിലും സിര്‍സയിലും, പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 38 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q