പഞ്ചാബില്‍ ഇനി ദില്ലി മോഡല്‍: ആപ്പിന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ കടപുഴകി കോണ്‍ഗ്രസ്
ലുധിയാന: തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് അധികാരമുള്ള ഏക ഇടം എന്ന നിലയില്‍ പഞ്ചാബിലെ ജനവിധിയെ ഏറെ ആകാംക്ഷയോടെയായിരുന്നു രാജ്യം ഉറ്റുനോക്കിയിരുന്നത്. കോണ്‍ഗ്രസും എഎപിയും തമ്മിലുള്ള നേർക്ക് നേർ പോരാട്ട നടന്ന സംസ്ഥാനത്ത് കെജ്രിവാളിന്റെ പാർട്ടി മുന്നേറുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നതെങ്കിലും കോണ്‍ഗ്രസും പ്രതീക്ഷകള്‍ കൈവിട്ടിരുന്നില്ല.
എന്നാല്‍ യഥാർത്ഥ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസിന്റെ സകല പ്രതീക്ഷകളും അസ്ഥാനത്താക്കി എ എ പി വലിയ മുന്നേറ്റം നടത്തുന്നാണ് പഞ്ചാബില്‍ കാണാന്‍ സാധിക്കുന്നത്. ഏകപക്ഷീയ വിജയം എന്ന നിലയിലാണ് എ എ പിയുടെ നിലവിലെ ലീഡ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്.

ആകെയുള്ള 117 സീറ്റില്‍ 90 ഇടത്തും എ എ പി മുന്നേറുകയാണ്. കോണ്‍ഗ്രസിന്റെ ശക്തി മേഖലകളടക്കം പിടിച്ചടുക്കി കൊണ്ടാണ് ആപ്പിന്റേ തേരോട്ടം. കേവലം 17 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡുള്ളത്. മുഖ്യമന്ത്രി ഛരണ്‍ ജിത് സിങ് ചന്നി ഉള്‍പ്പടെ കോണ്‍ഗ്രസ് മന്ത്രി സഭയിലെ എല്ലാവും പരാജയപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ശിരോമണി അകാലിദള്‍ 6 സീറ്റിലും ബി ജെ പി-പഞ്ചാബ് ലോക് കോണ്‍ഗ്രസ് സഖ്യം മൂന്ന് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.
മാറി മറയുന്ന ഗെറ്റപ്പുകള്‍: വൈറലായി പ്രിയതാരം എസ്തറിന്റെ പുതിയ ചിത്രങ്ങള്‍

കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി സംസ്ഥാനം ഭരിക്കുന്ന രണ്ട് പരമ്പരാഗത പാർട്ടികളായ കോൺഗ്രസിനേയും ശിരോമണി അകാലിദളിനേയും പിന്നിലാക്കിയുള്ള ആം ആദ്മി പാർട്ടിയുടെ കുതിപ്പിന് കോണ്‍ഗ്രസിലെ പടലപ്പിണക്കം മുതല്‍ പല കാരണങ്ങളുമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പാർട്ടിയുടെ പ്രചരണ തന്ത്രം വരെ ഇതില്‍ നിർണ്ണായകമായിരുന്നു.

കോണ്‍ഗ്രസിനും എസ് എ ഡിക്കും ബദലെന്ന് വികാരം
1997 മുതൽ 2001 വരെ ബിജെപിയുമായി 24 വർഷം നീണ്ട സഖ്യമുള്ള എസ്എഡിക്കും 2007 ലും 2012 ലും വിജയിച്ച കോൺഗ്രസിനും ഇടയിൽ പഞ്ചാബില്‍ പരമ്പരാഗതമായി അധികാരം മാറിമാറി വരികയായിരുന്നു. ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ ബാദലുകൾക്കെതിരായ ആരോപണങ്ങളില്‍ മൃദുസമീപനം വെച്ച് പുലർത്തിയിരുന്നതിനാല്‍ അകാലികളുമായി കോണ്‍ഗ്രസ് ഒളിച്ചു കളിക്കുന്നുവെന്ന ആരോപണം ശക്തിപ്പെട്ടു. ഇത് കോൺഗ്രസും അകാലികളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന ധാരണയിലേക്ക് സ്വാഭാവികമായും ആളുകളെ നയിച്ചു.
ഈ ഒരു ധാരണ ശക്തമായത് കൊണ്ട് തന്നെ പഞ്ചാബിലെ ജനങ്ങള്‍ ഇത്തവണ ഒരു മാറ്റത്തിനായി വോട്ട് ചെയ്തു. 70 വർഷമായി രണ്ട് വലിയ പാർട്ടികൾ ഭരിച്ചിട്ടും വലിയ മാറ്റങ്ങള്‍ ഒന്നും ഉണ്ടാവാതിരുന്നതിനാല്‍ എഎപി എന്ന മൂന്നാമത് ഒരു സാധ്യത അവർ തേടുന്നതാണ് ഇത്തവണ കണ്ടത്.

എ എ പിയുടെ ദില്ലി മോഡല്‍ പ്രചരണം
ദില്ലി മോഡല്‍ ഭരണം എന്നതായിരുന്നു പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം എ എ പി ഉയർത്തിയ മുദ്രാവാക്യം. എഎപി മേധാവിയും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ തന്റെ പ്രസംഗത്തിലുടനീളം ഈ മുദ്രാവാക്യം ആവർത്തിച്ചു. ഗുണനിലവാരമുള്ള സർക്കാർ വിദ്യാഭ്യാസം, ആരോഗ്യം-വൈദ്യുതി - വെള്ളം എന്നിവ കുറഞ്ഞ നിരക്കിൽ തുടങ്ങിയവയായിരുന്നു എ എ പിയുടെ പ്രചരണത്തിലെ ദില്ലി മോഡല്‍ തുരുപ്പ് ചീട്ട്. ആരോഗ്യമേഖലുയം വിദ്യാഭ്യാസവും കൂടുതലും സ്വകാര്യവൽക്കരിക്കപ്പെട്ട ഒരു സംസ്ഥാനം എന്ന നിലയില്‍ ഈ മുദ്രാവാക്യങ്ങള്‍ എ എ പിക്ക് ഗുണം ചെയ്തു.

യുവാക്കളും സ്ത്രീകളും ആം ആദ്മി പാർട്ടിക്കൊപ്പം
യുവാക്കളിൽ നിന്നും സ്ത്രീ വോട്ടർമാരിൽ നിന്നും എ എ പിക്ക് ശക്തമായ പിന്തുണയാണ് ലഭിച്ചത്. സംസ്ഥാനത്ത് നിലനിൽക്കുന്ന അഴിമതി വേരോടെ പിഴുതെറിയുമെന്ന കെജ്‌രിവാളിന്റെ വാഗ്ദാനങ്ങൾ, ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്ന യുവാക്കളിൽ പ്രതിധ്വനിക്കുകയും വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾക്കും ഒരു പുത്തൻ ഭരണം എന്ന സാധ്യത അവർ തേടുകയും ചെയ്തു. അതുപോലെ, സംസ്ഥാനത്തെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 1,000 രൂപ നിക്ഷേപിക്കുമെന്ന എഎപിയുടെ വാഗ്ദാനം സ്ത്രീ വോട്ടർമാരില്‍ വലിയ സ്വാധീനം ചെലുത്തി. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമെന്ന് ദില്ലി ഉദാഹരണമാക്കി കെജ്രിവാള്‍ ചൂണ്ടിക്കാണിച്ചുകൊടുക്കയും ചെയ്തിരുന്നു.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഭഗവന്ത് മാന്‍ വന്നത്
ഭഗവന്ത് മാനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതും പാർട്ടിയുടെ നീക്കങ്ങളില്‍ നിർണ്ണായകമായി. രാഷ്ട്രീയവും സാമൂഹികവുമായ ആക്ഷേപഹാസ്യ പരിപാടികളിലുടെ പഞ്ചാബികളുടെ ഹൃദയത്തിൽ ഇടം നേടിയ ജനപ്രിയ ഹാസ്യനടൻ മാന് മറ്റ് പരമ്പരാഗത രാഷ്ട്രീയക്കാരുടെ ഇമേജായിരുന്നില്ല ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നത്. തികഞ്ഞ വൃക്തിത്വമുള്ള അദ്ദേഹത്തിന് മണ്ണിന്റെ മകന്‍ എന്ന പ്രതിച്ഛായയും ഉണ്ടായിരുന്നു. മാന്റെ വാടക വീട്ടിലെ താമസവും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോള്‍ തന്റെ സമ്പാദ്യത്തിലുണ്ടായ കുറവും മാന്‍ ജനങ്ങളുമായി പങ്കുവെച്ചപ്പോള്‍ അത് കേവലം തിരഞ്ഞെടുപ്പ് തന്ത്രം മാത്രമല്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയായിരുന്നു.

കർഷക സമരം ചെലുത്തിയ സ്വാധീനം
മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാരിനെ നിർബന്ധിതരാക്കിയ ഒരു വർഷത്തിലേറെ നീണ്ട കർഷക പ്രക്ഷോഭവും മുൻകാല തിരഞ്ഞെടുപ്പ് ഫലങ്ങളെ നിർണ്ണയിച്ച ഘടകങ്ങളെ തകർത്ത് ഭരണമാറ്റത്തിന് കളമൊരുക്കി. 69 അസംബ്ലി സീറ്റുകളുള്ള മാൾവ മേഖലയിൽ വിപുലമായ അനുയായികളുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ യൂണിയനായ ബികെയുവിന്റെ (ഉഗ്രഹൻ) പ്രസിഡന്റ് ജോഗീന്ദർ സിംഗ് ഉഗ്രഹൻ ഉള്‍പ്പടേയുള്ളവർ പ്രത്യക്ഷമായി തന്നെ എ എ പിക്ക് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്

കഴിഞ്ഞ തവണ തന്നെ സംസ്ഥാനത്ത് എ എ പിയുടെ സാന്നിധ്യം ശക്തമായിരുന്നു. 2017 ലെ തിരഞ്ഞെടുപ്പില്‍ 117 ല്‍ 77 സീറ്റുകള്‍ നേടിയായിരുന്നു കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. അത്തവണ 20 സീറ്റില്‍ വിജയിച്ച എ എ പി സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായി ഉയർന്നിരുന്നു. സഖ്യ കക്ഷിയായ ലോക് ഇന്‍സാഫ് പാർട്ടി 2 സീറ്റുകളും കരസ്ഥമാക്കിയിരുന്നു. എന്നാല്‍ ചില എം എല്‍ എമാരെ കോണ്‍ഗ്രസ് അടർത്തിയെടുത്തിനെ തുർന്ന് സഭയിലെ എ എ പി അംഗബലം ഗണ്യമായി കുറഞ്ഞിരുന്നു. അതിനെല്ലാം ഉള്ള മറുപടി കൂടിയാണ് എഎപിയുടെ ഇത്തവണത്തെ ഈ വന്‍വിജയം












Click it and Unblock the Notifications