ആദ്യം ദില്ലി, ഇപ്പോള്‍ പഞ്ചാബും: കോണ്‍ഗ്രസിനെ വേരോടെ പിഴുതെറിയുന്ന ആം ആദ്മി പാർട്ടി
ദില്ലി: 2013 ല്‍ ദില്ലി പിടിച്ചത് മുതല്‍ തന്നെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള മോഹം പരസ്യമായി വ്യക്തമാക്കിയ നേതാവാണ് അരവിന്ദ് കെജ്രിവാള്‍. അങ്ങനെയായിരുന്നു 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വാരണാസിയില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ ആപ്പ് അധ്യക്ഷനെത്തിയത്. മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ പിടിക്കാന്‍ കെജ്രിവാളിന് സാധിച്ചിരുന്നെങ്കിലും മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ച മോദി പ്രധാനമന്ത്രി കസേരയിലെത്തി. യുപിയില്‍ കെജ്രിവാള്‍ മോദിക്ക് മുമ്പില്‍ പരാജയപ്പെട്ടെങ്കിലും ദില്ലിക്ക് പുറമെ പഞ്ചാബിലും ആം ആദ് മിക്ക് സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു എന്നതായിരുന്നു 2014 ലെ തിരഞ്ഞെടുപ്പിന്റെ പ്രത്യേക.
ഇതോടെ ദേശീയ മോഹം ആം ആദ്മി കൂടുതല്‍ ശക്തമാക്കിയെങ്കിലും തുടർന്ന് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം വലിയ തിരിച്ചടിയായിരുന്നു ബി ജെ പിക്ക് നേരിടേണ്ടി വന്നത്. 2017 ല്‍ പഞ്ചാബില്‍ 20 സീറ്റ് നേടാന്‍ കഴിഞ്ഞത് മാത്രമായിരുന്നു ആശ്വാസം. എന്നാല്‍ ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലത്തോടെ വീണ്ടും പഴയ ദേശീയ രാഷ്ട്രീയ മോഹം പൊടിതട്ടിയെടുക്കുകയാണ് എ എ പി.

പഞ്ചാബില്‍ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കിയാണ് എ എ പി ആദ്യമായി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്. ആകേയുള്ള 117 സീറ്റില്‍ 92 സീറ്റുകളിലാണ് സംസ്ഥാനത്ത് എ എ പി മുന്നേറുന്നത്. മറുവശത്ത് കനത്ത തിരിച്ചടി നേരിട്ട കോണ്‍ഗ്രസാവട്ടെ കേവലം 18 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി ഉള്‍പ്പടെ എല്ലാം മന്ത്രിമാരും പരാജയത്തിന്റെ രുചിയറിഞ്ഞു.
മാറി മറയുന്ന ഗെറ്റപ്പുകള്‍: വൈറലായി പ്രിയതാരം എസ്തറിന്റെ പുതിയ ചിത്രങ്ങള്‍

കർഷകര സമരം ഉള്‍പ്പടെ അനുകൂലമായ പല കാര്യങ്ങളും ഇത്തവണ പഞ്ചാബില്‍ കോണ്‍ഗ്രസിനുണ്ടായിട്ടും പാർട്ടിയിലെ തമ്മില്‍ തല്ല് തന്നെയാണ് അവർക്ക് തിരിച്ചടിയായിരിക്കുന്നത്. മുമ്പത്തെ ഭരണ കക്ഷിയായ ശിരോമണി അകാലി ദളും പഞ്ചാബില്‍ തകർന്നടിഞ്ഞിട്ടുണ്ട്. കേവലും നാല് സീറ്റില്‍ മാത്രമാണ് അകാലി- ബി എസ് പി സഖ്യത്തിന് ലീഡുള്ളത്.

ബി ജെ പി- പഞ്ചാബ് ലോക് കോണ്‍ഗ്രസ് സഖ്യം 2 സീറ്റിലും മുന്നിണ്ട് നില്‍ക്കുന്നുണ്ട്. പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവ് അമരീന്ദർ സിങ് കുത്തക മണ്ഡലമായ പട്യാലയില്‍ വന്‍ തോല്‍വിയാണ് നേരിട്ടത്. അമൃത്സർ ഈസ്റ്റിൽ പഞ്ചാബ് പി സി സി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ധു മുന്നാം സ്ഥാനത്താണ്. ശിരോമണി അകാലിദൾ നേതാവും മുൻ മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദൽ, പാർട്ടി അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ എന്നിവരും പരാജയത്തിന്റെ രുചിയറിഞ്ഞു. മാറ്റത്തിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണ് ഇത്തവണ പഞ്ചാബില്‍ നടന്നതെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

ദില്ലിക്ക് പുറമെ പഞ്ചാബിലും കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയാണ് എ എ പി അധികാരത്തിലെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 15 വർഷത്തോളം നീണ്ട് കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടായിരുന്നു 2013 ല്‍ ദില്ലിയില്‍ ആദ്യമായി ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്. ആദ്യ തവണ കോണ്‍ഗ്രസിന്റെ പിന്തുണ തേടേണ്ടി വന്നിരുന്നെങ്കിലും പിന്നീടുള്ള രണ്ട് തവണയും കോണ്‍ഗ്രസ് വോട്ട് ബാങ്ക് ഒന്നാകെ എ എ പിയിലേക്ക് പോവുന്നതും അവർ രാജ്യതലസ്ഥാനം തൂത്തുവാരുന്നതുമാണ് കണ്ടത്. സമാനമായ രീതിയില്‍ കോണ്‍ഗ്രസിന് തിരിച്ച് വരവിനുള്ള ഇടം കൊടുക്കാതെ പഞ്ചാബില്‍ ആം ആദ്മി തങ്ങളുടെ ആധിപത്യം ഉറപ്പികുമോയെന്നാണ് ഏവരും ആകാംക്ഷയോടെ നോക്കുന്നത്.












Click it and Unblock the Notifications