പഞ്ചാബില്‍ മോദിക്ക് തിരിച്ചടി! അമരീന്തര്‍ സിങ് മുഖ്യമന്ത്രി, അഭിപ്രായ സര്‍വെ ഫലം പുറത്ത്
അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം നടത്തിയ അഭിപ്രായ സര്‍വെയിലാണ് പഞ്ചാബ് കോണ്‍ഗ്രസിന് അനുകൂലമാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്
ദില്ലി : നോട്ട് നിരോധനത്തിനു ശേഷം അഞ്ച് സംസ്ഥാനങ്ങള്‍ നിര്‍ണായക വിധിയെഴുത്തിന് ഒരുങ്ങുകയാണ്. പഞ്ചാബില്‍ വിധി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരിച്ചടിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വെ ഫലങ്ങള്‍. നിലവില്‍ പഞ്ചാബ് ഭരിക്കുന്ന ശിരോമണി അകാലി ദള്‍- ബിജെപി സഖ്യം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും ഫലങ്ങള്‍ വ്യക്തമാക്കുന്നു.
അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം നടത്തിയ അഭിപ്രായ സര്‍വെയിലാണ് പഞ്ചാബ് കോണ്‍ഗ്രസിന് അനുകൂലമാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യടുഡേ ആക്‌സിസ് അഭിപ്രായ സര്‍വെ ഫലങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി പഞ്ചാബില്‍ രണ്ടാം സ്ഥാനത്തെത്തുമെന്നും വിവരങ്ങളുണ്ട്.

ബിജെപിക്ക് തിരിച്ചടി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ ഉത്തരവ് പുറത്തു വന്നതിനു ശേഷം നടക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പാണിത്. എന്നാല്‍ പഞ്ചാബില്‍ ഫലം ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വ്യക്തമാകുന്നത്.മുഖ്യമന്ത്രി പര്‍കാശ് സിങ് ബാദലിന്റെ നേതൃത്വത്തിലുളള ശിരോമണി അകാലിദള്‍ -ബിജെപി സഖ്യം മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുമെന്നാണ് വിവരം.

അഴിമതി ഉള്‍പ്പെടെ
അകാലി ദള്‍ ബിജെപി സഖ്യത്തെ ജനങ്ങള്‍ കൈവിടാന്‍ നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക പ്രതിസന്ധി അതില്‍ പ്രധാനപ്പെട്ടതു തന്നെയാണ്. മാത്രമല്ല, പര്‍കാശ് സിങ് ബാദല്‍, മകന്‍ സുഖ്ബീര്‍ സിങ് എന്നിവര്‍ക്കെതിരായ അഴിമതി ആരോപണങ്ങളും നിര്‍ണായകമാകും. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ മയക്കു മരുന്ന് പ്രശ്‌നത്തില്‍ ഒരു പരിഹാരം കണ്ടെത്താന്‍ നിലവിലെ സര്‍ക്കാരിന് കഴിയാതെ പോയതും തിരിച്ചടിയാകും.

കോണ്‍ഗ്രസിന് മികച്ച നേട്ടം
ഇന്ത്യ ടുഡെ- ആക്‌സിസ് അഭിപ്രായ സര്‍വെ ഫലങ്ങള്‍ പ്രകാരം 117 അംഗ പഞ്ചാബ് മന്ത്രിസഭയില്‍ കോണ്‍ഗ്രസ് 56-62 വരെ സീറ്റുകള്‍ നേടും. എഎപി 36 മുതല്‍ 41 വരെ സീറ്റ് നേടുമെന്നും വ്യക്തമാക്കുന്നു. ശിരോമണി അകാലിദള്‍ ബിജെപി സഖ്യം 18-22 സീറ്റുകളില്‍ ഒതുങ്ങിപ്പോകുമെന്നും സര്‍വെ ഫലങ്ങള്‍ വ്യക്തമാക്കുന്നു. മായാവതിയുടെ ബിഎസ്പി ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികള്‍ 1-4 സീറ്റുകള്‍ നേടുമെന്നാണ് ഫലം സൂചിപ്പിക്കുന്നു.

കെജ്രിവാളിന് പിന്തുണ പോര
കോണ്‍ഗ്രസ് നേതാവ് അമരീന്തര്‍ സിങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് സര്‍വെ ഫലം. 34 ശതമാനത്തോളം പേര്‍ അമരീന്തര്‍ സിങിനെ പിന്തുണയ്ക്കുന്നുണ്ട്. എഎപി രണ്ടാം സ്ഥാനത്തെത്തുമെങ്കിലും അരവിന്ദ് കെജ്രിവാളിന് അത്ര ജനപിന്തുണയില്ലെന്നും ഫലം വ്യക്തമാക്കുന്നു. 16 ശതമാനം പേര്‍ മാത്രമാണ് കെജ്രിവാളിനെ പിന്തുണയ്ക്കുന്നത്. 22 ശതമാനം ജനപിന്തുണ നിലിവിലെ മുഖ്യമന്ത്രി പര്‍കാശ് സിങ് ബാദലിനുണ്ട്.

തിരിച്ചടി
മുന്‍ ബിജെപി എംപിയും ക്രിക്കറ്റ് താരവുമായിരുന്ന നവജ്യോത്സിങ് സിദ്ദു മുഖ്യമന്ത്രിയാകുന്നതിനെ അഞ്ച് ശതമാനം പേര്‍ മാത്രമാണ് പിന്തുണയ്ക്കുന്നത്. ബിജെപിയില്‍ നിന്ന് രാജിവച്ച സിദ്ദു ആവാസി പഞ്ചാബി എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ടിക്കറ്റിലാകും സിദ്ദു മത്സരിക്കുന്നതെന്നാണ് വിവരം.

35 ശതമാനത്തോളം വോട്ട് ഷെയര്‍
നിലവില്‍ നിരവധി തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് സര്‍വെ ഫലങ്ങള്‍ ഉണര്‍വ് നല്‍കും. പഞ്ചാബില്‍ ആശ്വാസ വിജയം നേടി ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്താന്‍ കോണ്‍ഗ്രസിനാകുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസ് 35 ശതമാനം വോട്ട് ഷെയര്‍ നേടുമെന്നാണ് ഫലം. എഎപി 29 ശതമനവും ശിരോമണി അകാലി ദള്‍ ബിജെപി സഖ്യം 24 ശതമാനവും വോട്ട് ഷെയര്‍ നേടുമെന്നും ഫലം വ്യക്തമാക്കുന്നു.

നോട്ട് നിരോധനം തിരിച്ചടിയാകും
തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ശിരോമണി അകാലിദള്‍- ബിജെപി സഖ്യം അവസാനിക്കുമെന്നാണ് 39 ശതമാനം പേര്‍ പറയുന്നത്. 28 ശ്തമാനം പേര്‍ സഖ്യത്തെ പിന്തുണയ്ക്കുന്നുണ്ട്. മോദിയുടെ നോട്ട് നിരോധനം നല്ലതാണെന്ന് 72 ശതമാനം പേര്‍ പറയുമ്പോള്‍ 82 ശതമാനം ജനങ്ങള്‍ ഇതിനെ എതിര്‍ക്കുന്നുണ്ട്.

ഒറ്റഘട്ടം
ഗോവയ്‌ക്കൊപ്പം ഫെബ്രുവരി നാലിനാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ്. ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 11ന് ഫലപ്രഖ്യാപനം.












Click it and Unblock the Notifications