കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാധനാലയത്തിലെ ഉച്ചഭാഷിണി വഴി മദ്യവിതരണത്തെ കുറിച്ച് വിളിച്ചുപറയണം, വിവാദ ഉത്തരവുമായി പഞ്ചാബ്

Google Oneindia Malayalam News

അമൃത്സര്‍: ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യം വീട്ടിലെത്തിക്കുന്ന കാര്യം ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി വഴി അറിയിക്കണമെന്ന പഞ്ചാബ് സര്‍ക്കാരിന്റെ നടപടി വിവാദത്തില്‍. പഞ്ചാബിലെ പ്രാദേശിക ഭരണകൂടമാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. സംഭവത്തെ തുടര്‍ന്ന് പ്രതിപക്ഷമായ അകാലിദള്‍ രംഗത്തെത്തി. ദൈവത്തെ നിന്ദിക്കുന്ന പ്രവര്‍ത്തിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടയാതെന്ന് അകാലിദള്‍ വക്താക്കള്‍ അറിയിച്ചു. പഞ്ചാബിലെ മുക്താര്‍ പ്രാദേശിക ഭരണകൂടത്തിന് വേണ്ടി ജില്ലാ ഡെപ്യൂട്ടികമ്മീഷണറാണ് ഇതിനെതിരെ ഉത്തരവ് പുറപ്പെടുവിച്ചത്.

punjab

പ്രാദേശിക ഭരണകൂടത്തിന്റെ ഉത്തരവ് എത്രയും പെട്ടെന്ന് പിന്‍വലിച്ച് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അകാലിദള്‍ വക്താവ് ദല്‍ജീത് സിംഗ് ചീമ പറഞ്ഞു. ഭരണകൂടത്തിന് വരുമാനത്തോടുള്ള ആര്‍ത്തിയാണ്. സിഖ് ചരിത്രത്തിലെ ബഹുമാനിക്കപ്പെടുന്ന സ്ഥലമാണ് മുക്തര്‍ സാഹിബെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരവ് വിവാദമായതോടെ ജില്ലാ ഡെപ്യൂട്ടികമ്മീഷണര്‍ മാപ്പ് പറഞ്ഞതായാണ് വിവരം. വീട്ടിലേക്ക് മദ്യം എത്തിക്കുന്നതിനുള്ള വിവരം ഗ്രാമത്തിലെ ഗുരുദ്വാരയിലെ ഉച്ചഭാഷിണി വഴി പ്രചരിപ്പിക്കണമെന്ന ഉത്തരവ് അബദ്ധവശാല്‍ പുറത്തിറങ്ങിയെന്നും തിരുത്തല്‍ ഉത്തരവ് പുറപ്പെടുവിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മദ്യം ആവശ്യക്കാര്‍ക്ക് വീട്ടിലെത്തിക്കുമെന്ന് പഞ്ചാബ് സര്‍ക്കാര്‍ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രണ്ട് ലിറ്റര്‍ മദ്യമാണ് ഒരാള്‍ക്ക് വീട്ടിലെത്തിച്ചു നല്‍കുക.

അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 52000 കടന്നു. 52987 ആളുകള്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിംമ ബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. 1200 ലേറെ പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗവ്യാപനത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന സഖ്യയാണ് ഇത്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 1694 മരണമാണ് ഇന്നലെവരെ റിപ്പോര്‍ട്ട് ചെയ്തത്. 126 മരണവും 2958 കേസുകളുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1,457 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. 14,183 പേര്‍ ഇതുവരെ രോഗമുക്തി നേടി. 28.72 ശതമാനമാണ് രാജ്യത്തെ രോഗമുക്തി ശരാശരി. മഹാരാഷ്ട്രയിലാണ് കൂടുതല്‍ പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും മരണവും സംഭവിക്കുന്നത്. രാജ്യത്ത് ആദ്യത്തെ 1000 കേസുകള്‍ സ്ഥിരീകരിക്കാന്‍ 76 ദിവസമാണ് എടുത്തതെങ്കില്‍ വെറും നാലു ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം നാല്പതിനായിരത്തില്‍ നിന്നു അന്‍പതിനായിരത്തില്‍ എത്തിയത്.

English summary
Punjab Government Order to Announce liquor distribution through the loudspeaker of shrine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X