Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികളില്ലാത്തതിന്റെ പേരിൽ കളിയാക്കി; ഒരു കുടുംബത്തിലെ മൂന്ന് പേരെ യുവാവ് കൊലപ്പെടുത്തി

ലുധിയാന: ഒരു കുടുംബത്തിലെ മൂന്ന് പേരെ ചുറ്റിക കൊണ്ട് കൊലപ്പെടുച്ചിയ 46കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലാണ് സംഭവം. റോബിന്‍ എന്ന മുന്നയാണ് അറസ്റ്റിലായത്. മുന്നയുടെ അയല്‍വാസികളാണ് കൊല്ലപ്പെട്ട മൂന്ന് പേരെന്ന് ലുധിയാന പോലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് കൊല നടന്നത്.

കൊല്ലപ്പെട്ടത് ഒരു സ്ത്രീയും ഭര്‍ത്താവും അമ്മായിയമ്മയുമാണെന്ന് പോലീസ് കമ്മീഷണര്‍ (സിപി) മന്ദീപ് സിംഗ് സിദ്ധു ഇവിടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്.

death

ഇ-റിക്ഷാ ഡ്രൈവറായ മുന്നയ്ക്ക് കുട്ടികളില്ലെന്ന് പറഞ്ഞ് സുരീന്ദര്‍ കൗര്‍ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു. മുന്നയ്ക്ക് ഇതില്‍ അതഡപ്തി ഉണ്ടായിരുന്നു. കൗര്‍ തന്റെ ഭാര്യയുടെ മുന്നില്‍ ഈ വിഷയം ഉന്നയിക്കുന്നത് അദ്ദേഹത്തെ അസ്വസ്ഥനാക്കിയെന്നും പോലീസ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ, രോഷാകുലനായ മുന്ന, കൗറിനെ (ഏകദേശം 70 വയസ്സ്), അവരുടെ ഭര്‍ത്താവ് ചമന്‍ ലാല്‍ (75), അവരുടെ അമ്മായിയമ്മ (ഏകദേശം 90 വയസ്സ്) എന്നിവരെ ചുറ്റിക കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റിന് ശേഷം മുന്ന ഖേദപ്രകടനം നടത്തിയില്ലെന്ന് പോലീസ് പറഞ്ഞു. താന്‍ അറസ്റ്റിലായാല്‍ ഭാര്യയെ നോക്കാന്‍ ആരുമില്ലാത്തതിനാല്‍ അവളെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു മുന്ന അപേക്ഷിച്ചതെന്ന് പോലീസ് പഞ്ഞു.

കുറ്റം ചെയ്തതായി മുന്ന സമ്മതിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കുറ്റകൃത്യം അപകടമാണെന്ന് വരുത്തിത്തീര്‍ക്കാന്‍, മുന്ന ഒരു പാചക വാതക സിലിണ്ടറിന്റെ വാല്‍വ് തുറന്ന് കത്തച്ചിരുന്നു. മുറിക്ക് തീപിടിപ്പിച്ച് എല്ലാ തെളിവുകളും നശിപ്പിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ടവരില്‍ ഒരാളുടെ ക്യാമറയും മൊബൈല്‍ ഫോണും അടങ്ങിയ ബാഗ് മുന്നയില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധവും പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അള്‍ട്രാവയലറ്റ് ലൈറ്റിന് കീഴില്‍ പരിശോധിച്ചപ്പോള്‍ ചുറ്റികയില്‍ രക്തക്കറ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ കൊല്ലപ്പെട്ടവരുടെ വീട് അകത്ത് നിന്ന് പൂട്ടിയിരിക്കുന്നതിനെ കുറിച്ച് ഒരു പാല്‍ക്കാരന്‍ അയല്‍വാസികളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്, ആരും വിളിച്ചിട്ട് പ്രതികരിക്കുന്നില്ലെന്ന് അയാള്‍ പറഞ്ഞുപ. വ്യാഴാഴ്ചയും ആരും വീടിന്റെ വാതില്‍ തുറന്നില്ലെന്ന് പാല്‍ക്കാരന്‍ പോലീസിനോട് പറഞ്ഞു.

അയല്‍ക്കാര്‍ മുന്‍വശത്തെ മതില്‍ കയറി വീടിനുള്ളില്‍ പ്രവേശിപ്പോഴാണ് കുടുംബത്തിലെ മൂന്നുപേരും മരിച്ചതായി കണ്ടെത്തിയത്
സുരീന്ദര്‍ കൗറിന്റെയും ചമന്‍ ലാലിന്റെയും നാല് മക്കളും വിദേശത്ത് ജോലി ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+