പഞ്ചാബില്‍ ഞെട്ടിക്കാന്‍ ആം ആദ്മി; 30 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
ചണ്ഡീഗണ്ഡ: നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. 30 പേര്‍ അടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇപ്പോള്‍ ആം ആദ്മി പ്രഖ്യാപിച്ചിരിക്കുന്നത്. 2015ലെ കോട്കപുര, ബെഹ്ബല്‍ കലാന്‍ വെടിവയ്പ്പ് കേസുകള്‍ അന്വേഷിക്കുന്ന എസ്ഐടിയുടെ തലവനായ മുന്‍ പഞ്ചാബ് പോലീസ് ഓഫീസര്‍ കുന്‍വര്‍ വിജയ് പ്രതാപ് സിംഗും 30 സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് ആം ആദ്മി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നത്. നേരത്തെ, സിറ്റിംഗ് നിയമസഭാംഗങ്ങളായ 10 സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. കുന്‍വര്‍ വിജയ് പ്രതാപ് സിംഗിന് അമൃത്സര്‍ നോര്‍ത്ത് മണ്ഡലമാണ് ആം ആദ്മി നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ സ്വയം വിരമിച്ച അദ്ദേഹം പിന്നീട് എഎപിയില്‍ ചേരുകയായിരുന്നു.

2015ലെ കോട്കപുര വെടിവെയ്പ്പ് സംഭവത്തില്‍ എസ്ഐടി നടത്തിയ അന്വേഷണം പഞ്ചാബ്-ഹരിയാന ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആയിരുന്ന സിംഗ് രാജി സമര്‍പ്പിക്കുകയായിരുന്നു. പഞ്ചാബി ഗായകന്‍ അന്‍മോല്‍ ഗഗന്‍ മാന്‍ ഖരാര്‍ മണ്ഡലത്തില്‍ മത്സരിക്കും, ബല്‍ക്കര്‍ സിംഗ് സിദ്ധു രാംപുര ഫുല്‍ മണ്ഡലത്തിലും മത്സരിക്കും.
കഴിഞ്ഞ മാസം കോണ്‍ഗ്രസ് വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന രമണ്‍ ബഹലിന് ഗുരുദാസ്പൂരില്‍ മത്സരിക്കും. മുന്‍ പഞ്ചാബ് മന്ത്രി സേവാ സിംഗ് സെഖ്വാന്റെ മകന്‍ ജഗ്രൂപ് സിംഗ് സെഖ്വാന്‍ ഖാദിയാനില്‍ മത്സരിക്കും. ഒക്ടോബറിലാണ് സേവാ സിംഗ് സെഖ്വാന്‍ അന്തരിച്ചത്. വിഭൂതി ശര്‍മ്മയ്ക്ക് പത്താന്‍കോട്ട്ും ഷംഷേര്‍ സിംഗ് ദിന നഗറില്‍ നിന്നും (എസ് സി) ഷെറി കല്‍സി ബട്ടാലയില്‍ നിന്നും മത്സരിക്കും
ബല്‍ബീര്‍ സിംഗ് പന്നു - ഫത്തേഘര്‍ ചുരിയന്‍, ഇന്ദര്‍ബീര്‍ സിംഗ് നിജ്ജാര്‍ - അമൃത്സര്‍ സൗത്ത്, ലാല്‍ജിത് സിംഗ് - ഭുള്ളര്‍ പട്ടിയില്‍ ബല്‍ക്കര്‍ സിംഗ് - കര്‍താര്‍പൂരില്‍ നിന്നും മത്സരിക്കും . ഷാം ചൗരാസിയില്‍ നിന്ന് രവ്ജോത് സിംഗ് മത്സരിക്കുമ്പോള്‍ ലുധിയാന ഈസ്റ്റില്‍ നിന്ന് ദല്‍ജിത് സിംഗും ജനവിധി തേടും. കുല്‍വന്ത് സിംഗ് സിദ്ധു അത്തം നഗറില്‍ നിന്നും മന്‍വീന്ദര്‍ സിംഗ് പായലില്‍ നിന്നും മത്സരിക്കും .












Click it and Unblock the Notifications