അധ്യാപകരെ പാഠം പഠിപ്പിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍; മക്കളെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കണം

  • Posted By: അന്‍വര്‍ സാദത്ത്
Subscribe to Oneindia Malayalam

ചണ്ഡീഗഢ്: സര്‍ക്കാര്‍ സ്‌കൂളിന്റെ മഹത്വത്തെക്കുറിച്ച് എല്ലാവരും പറയും. എന്നാല്‍ സ്വന്തം മക്കളെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കാന്‍ എത്ര പേര്‍ തയ്യാറാകും?. എന്തിനേറെ പറയണം സര്‍ക്കാര്‍ അധ്യാപകര്‍ക്ക് പോലും ഇതിനുള്ള ധൈര്യമില്ല. എന്നാല്‍ ട്രാന്‍സ്ഫറിനും പ്രൊമോഷനും ഇത്തരം ചില നിബന്ധനകള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാഭ്യാസ രീതികള്‍ പൊളിച്ചെഴുതാനുള്ള ശ്രമത്തിലാണ് പഞ്ചാബ് ഗവണ്‍മെന്റ്.

ഇനി വീരപ്പന്‍മാര്‍ ഉണ്ടാകാന്‍ പാടില്ല; അതിന് ചെയ്യേണ്ടതെന്ത്?

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ട്രാന്‍സ്ഫറിനും, പ്രൊമോഷനും നല്ല റിസല്‍റ്റ് സൃഷ്ടിക്കുന്ന അധ്യാപകര്‍ക്ക് മുന്‍ഗണന നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. കൂടാതെ സ്വന്തം മക്കളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിച്ചാലും ഗുണങ്ങള്‍ കൂടും. സാധാരണ അധ്യാപകര്‍ മുതല്‍ പ്രധാന അധ്യാപകര്‍ വരെയുള്ളവര്‍ക്ക് ഈ നിബന്ധന ഏര്‍പ്പെടുത്താനാണ് തീരുമാനം. സ്വന്തം മക്കളെ ഫീസ് കൊടുത്ത് സ്വകാര്യ സ്‌കൂളുകളില്‍ അയയ്ക്കുന്നത് തന്നെ ഏറ്റവും വലിയ പോരായ്മയാണെന്നാണ് വിലയിരുത്തല്‍.

punjab


ഏപ്രില്‍ 1 മുതല്‍ സംഗതി പ്രാബല്യത്തില്‍ വരുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി കൃഷന്‍ കുമാര്‍ വ്യക്തമാക്കി. പുതിയ നയമനുസരിച്ച് സ്‌കൂളുകളെ അഞ്ച് സോണായി തിരിക്കും. മുനിസിപ്പല്‍ പരിധിയുടെ 10 കി.മീറ്ററിലുള്ള സ്‌കൂളുകള്‍, തഹസില്‍ സ്‌കൂള്‍, ദേശീയ-സംസ്ഥാന പാതയോരത്തുള്ള സ്‌കൂള്‍, കൂടാതെ മറ്റ് സ്‌കൂളുകള്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് ട്രാന്‍സ്ഫര്‍ നല്‍കുക. അധ്യാപകരുടെ പ്രകടനം വിലയിരുത്താന്‍ പോയിന്റ് സിസ്റ്റവും നടപ്പാക്കും. 100-ലാണ് അധ്യാപകരുടെ പരീക്ഷണം.

സര്‍ക്കാര്‍ സ്‌കൂളില്‍ മക്കളെ പഠിപ്പിച്ചാലും, മികച്ച റിസല്‍റ്റ് ഉണ്ടാക്കിയാലും അധ്യാപകര്‍ക്ക് 15 പോയിന്റ് വീതം ലഭിക്കും. വര്‍ഷത്തില്‍ ഒരിക്കലാകും ട്രാന്‍സ്ഫര്‍ നല്‍കുക. ഇതിന് ശുപാര്‍ശയുമായി വന്നാല്‍ പിന്നെ കാര്യം കുശാല്‍. ട്രാന്‍സ്ഫറും കിട്ടില്ല, നടപടി വരികയും ചെയ്യും.


English summary
Punjab teachers with own kids in govt schools

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്