പാകിസ്ഥാനെ സ്തുതിച്ചുകൊണ്ടുള്ള പാട്ട് വെച്ചു; ഉത്തർ പ്രദേശിൽ കൗമാരക്കാർ അറസ്റ്റിൽ
ലഖ്നൗ; ഉത്തർ പ്രദേശിലെ ബറേലിയിൽ പാകിസ്ഥാനെ സ്തുതിച്ചുകൊണ്ടുള്ള പാട്ട് വെച്ചതിന് കൗമാരക്കാരായ രണ്ട് കുട്ടികളെ അറസ്റ്റ് ചെയ്തു. 16, 17 വയസുള്ള ബന്ധുക്കളായ കുട്ടികളെയാണ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ബറേലി ജില്ലയിലെ ഭൂട്ട പ്രദേശത്തെ സിംഗായ് മുറവൻ ഗ്രാമത്തിലെ താമസക്കാരാണിവർ. ഈ ഗ്രാമത്തിലെ തന്നെ ആഷിഷ് എന്നയാളുടെ പരാതിയെ തുടർന്നാണ് ഇവർക്കെതിരെ കേസ് എടുത്തരിക്കുന്നത്.
പാകിസ്ഥാനെ സ്തുതിച്ചുകൊണ്ടുള്ള പാട്ട് കുട്ടികൾ മൊബൈലിൽ വെച്ചപ്പോൾ ഇവരുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ട ആഷിഷ്. പിന്നീട് സംഭവത്തിന്റെ വീഡിയോ ട്വിറ്റർ വഴി പുറത്ത് വിട്ടു. വൈകാതെ തന്നെ ഈ വിഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി മാറി. പാകിസ്ഥാൻ സിന്ദാബാദ് എന്ന് ആവർത്തിച്ച് പാടുന്ന പാട്ടിന്റെ വീഡിയോ ആണ് ഇയാൾ പുറത്ത് വിട്ടത്. തുടർന്ന് ഇയാൾ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. ആഷിഷിന്റെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ബറേലി റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ട് രാജ്കുമാർ അഗർവാൾ പറഞ്ഞു.

ഐപിസിയുടെ 153 ബി (ആരോപണം, ദേശീയോദ്ഗ്രഥനത്തെ തടസ്സപ്പെടുത്തുന്ന നടപടി ), 504 (മനഃപൂർവം അപമാനിക്കൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാട്ട് കേൾക്കുന്നത് നിർത്താൻ പരാതിക്കാരൻ ആവശ്യപ്പെട്ടപ്പോൾ അവർ ഇന്ത്യയെ കുറിച്ച് മോശമായി സംസാരിക്കാൻ തുടങ്ങിയെന്നും എഫ്‌ഐആറിൽ പറയുന്നു. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളോട് കുട്ടികളുടെ പേര് വെളിപ്പെടുത്തരുതെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ഇരുവരെയും പോലീസ് കൂട്ടിക്കൊണ്ടുപോയെന്നും രാത്രി മുഴുവൻ പോലീസ് ഇവരെ തടഞ്ഞുവെച്ചതായും കുട്ടികളുടെ വീട്ടുകാർ പറഞ്ഞു.
"കുട്ടികളെ ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത് എന്നാണ് അറിയാൻ സാധിച്ചത്. രാത്രിയിൽ അവരെ പോലീസ് കസ്റ്റഡിയിലെടുത്തോ എന്ന് എനിക്കറിയില്ലെന്ന്" ബറേലിയിലെ എസ്‌എസ്‌പി രോഹിത് സിംഗ് സജ്‌വാൻ മാധ്യമങ്ങളോട് പറഞ്ഞു. റെക്കോർഡ് ചെയ്‌ത ആ വിവാദമായ വീഡിയോയുടെ ആധികാരികത പരിശോധിക്കപ്പെടാത്തതിനാൽ അത്തരം സന്ദർഭങ്ങളിൽ നോട്ടീസ് അയയ്‌ക്കുന്നതിന് ചില വ്യവസ്ഥകൾ ഉണ്ടെന്നും. അന്വേഷണം നിരീക്ഷിച്ച് റിപ്പോർട്ട് നൽകാൻ ഞാൻ ഒരു മുതിർന്ന പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications