കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പുത്രജീവക് ബീജ്'; വിവാദ മരുന്നുമായി ബാബ രാംദേവ്

  • By Gokul
Google Oneindia Malayalam News

ദില്ലി: വിവാദങ്ങളുമായി ശ്രദ്ധാകേന്ദ്രമായ യോഗ ഗുരു ബാബ രാംദേവ് വീണ്ടും വിവാദക്കുരുക്കില്‍. രാംദേവിന്റെ മരുന്നു കമ്പനിയായ പതഞ്ജലി ഫാര്‍മസീസ് പുറത്തിറക്കിയ 'ദിവ്യ പുത്രജീവക് ബീജ്' എന്ന മരുന്നാണ് ഇപ്പോള്‍ വിവാദത്തിന് അടിസ്ഥാനം. വന്ധ്യതാ നിവാരണ മരുന്നെന്ന് അവകാശപ്പെടുന്ന മരുന്നിന് ദിവ്യ പുത്രജീവക് ബീജ് എന്ന് പേരിട്ടിത് തെറ്റിദ്ധാരണ പരത്താനാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

പുത്രന്മാരെ ആഗ്രഹിക്കുന്നതില്‍ മുമ്പന്മാരായ ഹരിയാണയിലാണ് മരുന്നിന്റെ വില്‍പന കൂടുതലും നടക്കുന്നത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ ആണ്‍പെണ്‍ ലിംഗാനുപാതമാണ് ഹരിയാണയിലുള്ളത്. പേരിലുള്ള പ്രത്യേകതയില്‍ ആകൃഷ്ടരായി പുത്രന്മാര്‍ ഉണ്ടാകുന്ന മരുന്നാണ് ഇതെന്ന് ജനങ്ങള്‍ സംശയിക്കുന്നുണ്ടെന്ന് ഒരു മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍ പറഞ്ഞു.

baba-ramdev

എന്നാല്‍ മരുന്നിന്റെ പാക്കറ്റില്‍ അങ്ങിനെയൊരു അവകാശവാദം ഉന്നയിച്ചിട്ടില്ല. പതഞ്ജലിയുടെ വിവിധ സ്റ്റോറുകള്‍ വഴിയാണ് മരുന്നുകള്‍ പ്രധാനമായും വില്‍പന നടത്തുന്നത്. 35 രൂപയാണ് ഒരു പാക്കറ്റിന്റെ വില. ആണ്‍കുട്ടികള്‍ ഉണ്ടാകുന്ന മരുന്നുവേണമെന്ന് ആവശ്യപ്പെട്ടാണ് ചിലര്‍ മരുന്ന് ചോദിച്ച് വരുന്നതെന്ന് ഒരു സ്‌റ്റോര്‍ ജീവനക്കാരന്‍ വെളിപ്പെടുത്തി.

പെണ്‍കുട്ടികളുടെ പഠനത്തിനും ജീവിത നിലവാരം ഉയര്‍ത്തുന്നതിനും വേണ്ടി പ്രധാനമന്ത്രി വിവിധ പരിപാടികള്‍ വിഭാവനം ചെയ്യുമ്പോഴാണ് മോദിയുടെ അടുപ്പക്കാരനായ രാംദേവ് ഇത്തരത്തിലുള്ള മരുന്നുകള്‍ വില്‍പന നടത്തുന്നത്. ഹരിയാണയുടെ ആയുര്‍വേദ ചികിത്സ വ്യാപിപ്പിക്കാനായി രാംദേവിനെ അടുത്തിടെ ഹരിയാണ സര്‍ക്കാര്‍ അംബാസിഡറായി തെരഞ്ഞെടുത്തിരുന്നു.

English summary
Putrajeevak beej; Ramdev's pharmacies selling medicine to help bear male children
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X