Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയെ ആഗോള വാക്സിൻ ഉൽപാദന കേന്ദ്രമാക്കി മാറ്റും; 2022ൽ ഏഷ്യയിൽ ഒരു ബില്ല്യൺ ഡോസ് വിതരണം ചെയ്യാനും ക്വാഡിൽ ധ

ആഗോള പ്രതിരോധ കുത്തിവയ്പ്പുകൾ വിപുലീകരിക്കാനും തെക്കുകിഴക്കൻ ഏഷ്യയിലും ലോകമെമ്പാടും ചൈനയുടെ വർദ്ധിച്ചുവരുന്ന വാക്സിനേഷൻ നയതന്ത്രത്തെ പ്രതിരോധിക്കാനുമാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്

ന്യൂഡൽഹി: ആഗോള തലത്തിൽ വലിയ ഭീഷണിയായി തുടരുന്ന കോവിഡ് വ്യാപനം തടയുന്നതിന് കൊറോണ വാക്സിൻ ഉൽപാദനത്തിൽ കൈകോർത്ത് ക്വാഡ് രാജ്യങ്ങൾ. 2022 അവസാനത്തോടെ ഏഷ്യയിലുടനീളമായി ഒരു ബില്ല്യൺ ഡോസ് വാക്സിൻ വിതരണത്തിനെത്തിക്കാൻ അമേരിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി.

Quad

ആഗോള പ്രതിരോധ കുത്തിവയ്പ്പുകൾ വിപുലീകരിക്കാനും തെക്കുകിഴക്കൻ ഏഷ്യയിലും ലോകമെമ്പാടും ചൈനയുടെ വർദ്ധിച്ചുവരുന്ന വാക്സിനേഷൻ നയതന്ത്രത്തെ പ്രതിരോധിക്കാനുമാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്. ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം സംബന്ധിച്ച ആശങ്കകളും ഉച്ചകോടിയില്‍ ചര്‍ച്ചയായി.

കോവിഡ് കാലത്ത് ഇന്ത്യ നടത്തിയ പ്രവർത്തനങ്ങളെ പ്രശംസിച്ച ലോകനേതാക്കൾ നിലവിൽ എല്ലാ ദരിദ്രരാജ്യങ്ങൾക്കും കൊറോണ വാക്‌സിൻ എത്തിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയിൽ നിന്നും 100 കോടി ഡോസ് വാക്‌സിൻ വരുന്ന ഒരു വർഷം ഉൽപ്പാദിപ്പിക്കാൻ വേണ്ട എല്ലാ സഹായങ്ങളും ക്വാഡ് സഖ്യം ഉറപ്പുനൽകി.

യുഎസ് വാക്സിനുകൾ നിർമ്മിക്കാൻ ഇന്ത്യ അതിന്റെ ഉൽപാദന ശേഷി ഉപയോഗിക്കും, യുഎസ് ഇന്റർനാഷണൽ ഡവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ നിന്നും ജപ്പാൻ ബാങ്ക് ഫോർ ഇന്റർനാഷണൽ കോപ്പറേഷനിൽ നിന്നും ധനസഹായം ലഭ്യമാക്കും.
ഓസ്ട്രേലിയ ധനസഹായം നൽകുകയും വാക്സിനുകൾ വിതരണം ചെയ്യുന്നതിന് ചരക്ക് നീക്ക പിന്തുണ നൽകുകയും ചെയ്യും.

Recommended Video

cmsvideo
    കടകംപള്ളി മുതല കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല : നെയ്യാറ്റിൻകര സനൽ | Oneindia Malayalam

    മമതാ ബാനര്‍ജി ആശുപത്രി വിട്ടു, വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്, ചിത്രങ്ങള്‍ കാണാം

    പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവരാണ് ആദ്യ ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുത്തത്. വിര്‍ച്വലായിട്ടാണ് ഉച്ചകോടി നടന്നത്. എല്‍ഒസിയില്‍ നേരത്തെ ചൈനീസ് ട്രൂപ്പുകളും ഇന്ത്യന്‍ സൈന്യവും ഏറ്റുമുട്ടിയ കാര്യങ്ങളും, അവിടെ ഇന്ത്യയുടെ നിലപാടും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. ഇന്ത്യ ഈ വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യുന്നതും ഇത് ആദ്യമായിട്ടാണ്. ചൈനയ്‌ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ഉയരുന്ന കൂട്ടായ്മയ്‌ക്കൊപ്പം ഇന്ത്യയും ചേരുകയാണെന്ന് ഇതോടെ വ്യക്തമാകുകയാണ്.

    മനിഷ യാദവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+