Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്വാഡ് ഉച്ചകോടി: എല്‍ഒസി വിഷയം ചര്‍ച്ച ചെയ്ത് ഇന്ത്യ, ചൈനയ്‌ക്കെതിരെ ഒറ്റക്കെട്ടായി നാല് രാജ്യങ്ങള്‍

ദില്ലി: ക്വാഡ് ഉച്ചകോടിയില്‍ ചര്‍ച്ചയായി ചൈനീസ് അധീശത്വം. ഇന്തോ-പസഫിക് മേഖല സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയായിരുന്നു ഇന്ത്യ അടക്കമുള്ളവര്‍ ചര്‍ച്ച. നാല് രാജ്യങ്ങളാണ് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുത്തത്. ഇന്ത്യ-പസഫിക് മേഖലയിലെ ഭീഷണികളെ നേരിടുക പ്രധാനമാണെന്ന് നാല് രാജ്യങ്ങളും അഭിപ്രായപ്പെട്ടു. ഇന്തോ-പസഫിക് മേഖലയിലെ ചൈനയുടെ സമീപനത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ഇവരുടെ ചര്‍ച്ച. ചൈന ഈ മേഖലയിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ആര്‍ക്കും താല്‍പര്യമില്ലാത്ത കാര്യമാണ്.

1

പ്രധാനമന്ത്രി നരേന്ദ്ര മോദി, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവരാണ് ആദ്യ ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുത്തത്. വിര്‍ച്വലായിട്ടാണ് ഉച്ചകോടി നടന്നത്. എല്‍എസിയില്‍ നേരത്തെ ചൈനീസ് ട്രൂപ്പുകളും ഇന്ത്യന്‍ സൈന്യവും ഏറ്റുമുട്ടിയ കാര്യങ്ങളും, അവിടെ ഇന്ത്യയുടെ നിലപാടും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി. ഇന്ത്യ ഈ വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യുന്നതും ഇത് ആദ്യമായിട്ടാണ്. ചൈനയ്‌ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ഉയരുന്ന കൂട്ടായ്മയ്‌ക്കൊപ്പം ഇന്ത്യയും ചേരുകയാണെന്ന് ഇതോടെ വ്യക്തമാകുകയാണ്.

ഇവര്‍ നാല് പേരും നേരിട്ട് കണ്ട് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം തന്നെയുണ്ടാവും അത്. ബ്രിട്ടനില്‍ നടക്കുന്ന ജി-7 ഉച്ചകോടിയിലോ അതോ ഇറ്റലിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയിലോ ആയിരിക്കും കൂടിക്കാഴ്ച്ച. ജി7 ഉച്ചകോടി ജൂണിലും ജി20 ഒക്ടോബറിലുമാണ് നടക്കുന്നത്. ഇത് രണ്ടുമല്ലെങ്കില്‍ യുഎസ്സില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച്ച. നാല് രാജ്യങ്ങളും ഇന്തോ-പസഫിക്ക് മേഖലയില്‍ കൂടുതലായി ഇടപെടേണ്ടതിനെ കുറിച്ചാണ് സംസാരിച്ചത്. സ്വതന്ത്രമായ ഇടപെടലാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഇത് ചൈനയ്‌ക്കെതിരെയുള്ള നീക്കം കൂടിയാണിത്.

Recommended Video

cmsvideo
    കടകംപള്ളി മുതല കണ്ണീരൊഴുക്കിയിട്ട് കാര്യമില്ല : നെയ്യാറ്റിൻകര സനൽ | Oneindia Malayalam

    മമതാ ബാനര്‍ജി ആശുപത്രി വിട്ടു, വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്, ചിത്രങ്ങള്‍ കാണാം

    അന്താരാഷ്ട്ര നിയമപ്രകാരമാണ് ഇന്തോ-പസഫിക് മേഖലയില്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന് ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് ബൈഡന്‍ പറഞ്ഞു. താന്‍ പ്രസിഡന്റായ ശേഷം നടക്കുന്ന ആദ്യ ഉഭയകക്ഷി ഉച്ചകോടി കൂടിയാണ് ഇതെന്നും ബൈഡന്‍ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങള്‍ക്കാണ് നമ്മളെല്ലാം പ്രാധാന്യം കൊടുക്കുന്നതെന്നും, ഇന്തോ-പസഫിക് മേഖലയില്‍ സ്വതന്ത്രമായ ഇടപെടലിന് സാധിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. വാക്‌സിനുകള്‍, കാലാവാസ്ഥാ വ്യതിയാനങ്ങള്‍ തുടങ്ങിയ വിഷങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് കൊണ്ട്, ക്വാഡ് ലോകത്തിന്ആവശ്യമായ ഒന്നാണെന്നും മോദി പറഞ്ഞു. ലോകം ഒരു കുടുംബമാണ് എന്ന വിശ്വാസത്തിലാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്നും മോദി വ്യക്തമാക്കി.

    മനിഷ യാദവിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+