കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭഗത് സിങിനെ കൊല്ലാന്‍ ഉത്തരവിട്ട എലിസബത്ത് രാജ്ഞി മാപ്പ് പറയണം

Google Oneindia Malayalam News

ലാഹോര്‍: ഭഗത് സിങ് മരിച്ചിട്ട് 85 വര്‍ഷം കഴിഞ്ഞിട്ടും വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. ഭഗത് സിങിനെ തൂക്കികൊല്ലാന്‍ ഉത്തരവിട്ട എലിസബത്ത് രാജ്ഞി മാപ്പ് പറയണമെന്ന് പാക് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ഭഗത് സിങിന്റെ പിന്‍മുറക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തര്‍ ആവശ്യപെട്ടു.

ഭഗത് സിങ് രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ വിവധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഭഗത് സിങ് ഫൗണ്ടേഷന്‍ നടത്തിയ പരിപാടിയിലാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ കാണാനും ഇക്കാര്യം അവതരിപ്പിക്കാനും തീരുമാനിച്ചത്.

Bhagath singh

തീവ്രവാദികളുടെ ഭീഷണിക്കിടയിലായിരുന്നു പരിപാടി നടന്നത്. ആദ്യ അനുസ്മരണ പരിപാടി നടന്നത്. ബ്രിട്ടീഷ് സര്‍ക്കാറിനെതിരെ ഇക്കാര്യത്തില്‍ മാപ്പു പറയമമെന്നാവശ്യപെട്ട് പ്രക്ഷോഭം നടത്തുമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വിപ്ലവകാരികളില്‍ ഒരാളായിരുന്നു ഭഗത് സിങ്. ഇപ്പോള്‍ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ലയല്‍പൂര്‍ ജില്ലയിലുള്ള ബങ്കാ ഗ്രാമത്തിലെ ഒരു സിഖ് കര്‍ഷക കുടുംബത്തില്‍ 1907 സെപ്തംബര്‍ 28നായിരുന്നു ഭഗത് സിങ് ജനിച്ചത്. സൗണ്ടേഴ്‌സ് വധക്കേസിലും അസംബ്ലിയില്‍ ബോംബെറിഞ്ഞ കേസിലുമാണ് ഭഗത് സിങ് വിചാരണ നേരിട്ടത്. തുടര്‍ന്ന് 1931 മാര്‍ച്ച് 23 ന് അദ്ദേഹത്തെ തൂക്കിലേറ്റി.

English summary
Britain's Queen Elizabeth must apologise for executing legendary freedom fighter Bhagat Singh in 1931 and pay blood money to his heirs, human rights activists in Pakistan said Thursday as they marked his 85th death anniversary.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X