കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമം അനുസരിക്കാത്തവര്‍ക്ക് ഉത്തര്‍ പ്രദേശ് വിടാമെന്ന് യോഗി ആദിത്യനാഥ്

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: നിയമം അനുസരിക്കാത്തവര്‍ക്ക് സംസ്ഥാനം വിടാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഖരക്പുരില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധനചെയ്ത് സംസാരിക്കവയെണാണ് യുപിയിലെ നിയമ സംവിധാനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി അദ്ദേഹം കടുത്ത പരാമര്‍ശം നടത്തിയത്.

നിയമത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഉത്തര്‍പ്രദേശിലും നിയമ പരിപാലന രംഗത്ത് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നിയമത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നവര്‍ക്ക് ഉത്തര്‍പ്രദേശില്‍ തുടരാം. അല്ലാത്തവര്‍ക്ക് കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും ആദിത്യനാഥ് പറഞ്ഞു.

adityanath

പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്താനും ആദിത്യനാഥ് മറന്നില്ല. രാജ്യത്തെ ജനങ്ങള്‍ മോദിക്കൊപ്പമാണ്. ദില്ലിയില്‍ അടുത്തിടെ കഴിഞ്ഞ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വിജയം അത് തെളിയിക്കുന്നു. രാജ്യത്ത് വിഐപി സംസ്‌കാരത്തിന് അറുതി വരുത്താന്‍ നരേന്ദ്ര മോദിക്ക്

സാധിച്ചിട്ടുണ്ട്. മോദി പ്രധാനമന്ത്രിയായതോടെ ഇവിടെ വികസനം ആരംഭിച്ചുകഴിഞ്ഞു. എല്ലാ വിഭാഗം ജനങ്ങളുടെയും വികസനത്തിനായാണ് മോദി പ്രവര്‍ത്തിക്കുന്നതെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

English summary
Yogi Adityanath says Quit Uttar Pradesh if you can't respect the law
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X