കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖുറാനും ബൈബിളും ഇന്ത്യയുടെ ആത്മാവിന്റെ ഭാഗമല്ലെന്ന് ബിജെപി നേതാവ്

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മഹേഷ് ശര്‍മ രംഗത്ത്. രാമായണവും മഹാഭാരതവും ഗീതയുമെല്ലാം ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞവയല്ല. അതുപോലെതന്നെ ബെബിളും ഖുറാനും ഇന്ത്യയുടെ ആത്മാവിന്റെ ഭാഗമല്ലെന്നാണ് മഹേഷ് ശര്‍മ പറഞ്ഞത്.

ഒരു പ്രശസ്ത പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് മഹേഷ് ശര്‍മ്മ വിവാദ പ്രസ്താവന നടത്തിയത്. ഞാന്‍ ബൈബിളിനെയും ഖുറാനെയും ബഹുമാനിക്കുന്നുണ്ട്. എന്നാല്‍, രാമായണവും ഗീതയും പോലെ ഇവരണ്ടും ഇന്ത്യയുടെ ആത്മാവില്‍ തൊട്ടുള്ളതല്ല.

mahesh-sharma

അതുകൊണ്ടുതന്നെ ഹിന്ദു ഇതിഹാസ കാവ്യങ്ങളായ രാമായണവും ഗീതയും പാഠ്യവിഷയമാക്കണമെന്നും മഹേഷ് ശര്‍മ പറഞ്ഞു. സ്‌കൂളുകളില്‍ മഹാഭാരതവും, രാമായണവും, ഗീതയും നിര്‍ബന്ധമാക്കണമെന്ന ആവശ്യം സ്മൃതി ഇറാനിയോട് ഉന്നയിച്ചിട്ടുണ്ട്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സ്മൃതി ഇറാനിക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ ജൈനമതക്കാരുടെ മാംസാഹാര നിരോധനത്തിനെതിരെ പ്രതിഷേധങ്ങള്‍ ആളിക്കത്തുമ്പോള്‍ അതിനെക്കുറിച്ച് മഹേഷ് ശര്‍മ്മ പ്രതികരിച്ചതിങ്ങനെ. നാല് ദിവസമായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ അതു ഒന്‍പത് ദിവസമാക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഒരു മതവിഭാഗത്തിന്റെ ആചാരത്തിനും വിശ്വാസത്തിനുമൊപ്പം മറ്റുള്ളവര്‍ നില്‍ക്കുക എന്നതില്‍ എന്താണ് പ്രയാസം എന്നാണ് മന്ത്രി ചോദിക്കുന്നത്.

English summary
Mahesh Sharma said that although he respects Bible and Quran, he feels that the two holy books are not at par with Hindu epics of Ramayana and Gita.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X