കുത്തബ് മിനാർ; 800 വർഷങ്ങളായി ആരാധനയൊന്നും നടക്കുന്നില്ല, അത് അങ്ങനെ തന്നെ തുടരട്ടെയെന്ന് ജഡ്ജി
ഡൽഹി; കുത്തബ് മിനാർ സമുച്ചയത്തിൽ നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് തകർത്തുവെന്ന് പറയപ്പെടുന്ന ഹിന്ദു, ജൈന ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കണമെന്ന ഹർജിയിൽ ഡൽഹിയിലെ സാകേത് കോടതി വാദം പുനരാരംഭിച്ചു. സമുച്ചയത്തിനുള്ളിൽ ഹിന്ദു ദേവതകളെ ആരാധിക്കണമെന്ന ഹർജിക്കാരന്റെ ആവശ്യത്തിന് പൊതു ക്രമത്തിന്മേൽ ആരാധനയ്ക്കുള്ള അവകാശം പരിമിതപ്പെടുത്തണം എന്നായിരുന്നു ജഡ്ജി നൽകിയ മറുപടി.
800 വർഷങ്ങളായി വിഗ്രഹത്തിൽ ആരാധനയൊന്നും നടക്കുന്നില്ല അത് അങ്ങനെ തന്നെ തുടരട്ടെ എന്നും ജഡ്ജി പറഞ്ഞു.
ഒരു വിഗ്രഹം നശിച്ചാൽ ആ ദേവതയ്ക്ക് അതിന്റെ ദൈവികതയോ വിശുദ്ധിയോ നഷ്ടമാകില്ലെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹരിശങ്കർ ജെയിൻ പറഞ്ഞു. സമുച്ചയത്തിൽ വിഗ്രഹങ്ങളുണ്ട്. ദേവത നിലനിൽക്കുന്നുണ്ടെങ്കിൽ ആരാധനയ്ക്കുള്ള അവകാശം നിലനിൽക്കുമെന്ന് സുപ്രീം കോടതി പറയുന്നുണ്ട്. ആരാധനയ്ക്കുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കപ്പെടുകയാണെന്ന് അഭിഭാഷകൻ ഇവിടെ ആവർത്തിച്ചു. കുത്തബ് മിനാർ നിർമ്മിച്ചത് ഹിന്ദു ചക്രവർത്തി രാജാ വിക്രമാദിത്യനാണെന്നും സൂര്യന്റെ ദിശ പഠിക്കാൻ ഖുതുബ് അൽ-ദിൻ ഐബക്കല്ലെന്നും എഎസ്ഐയുടെ മുൻ റീജിയണൽ ഡയറക്ടർ ധരംവീർ ശർമ അവകാശപ്പെട്ടതിനെ തുടർന്നാണ് കുത്തബ് മിനാർ വിഷയം വിവാദമായത്.

കുത്തബ് മിനാർ വിവാദത്തിന് സമാനമായി വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിലും വിവാദം നടക്കുന്നുണ്ട്. കുത്തബ് മിനാർ സമുച്ചയത്തിൽ നിന്ന് ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ കണ്ടെത്തിയതായും അവകാശവാദമുണ്ട്. നേരത്തെ കുത്തബ് മിനാർ യഥാർത്ഥത്തിൽ 'വിഷ്ണു സ്തംഭം' ആണെന്നും.27 ഹിന്ദു-ജൈന ക്ഷേത്രങ്ങൾ തകർത്തതിന് ശേഷം ലഭിച്ച സാമഗ്രികൾ ഉപയോഗിച്ചാണ് ഖുവ്വത്ത്-ഉൽ-ഇസ്ലാം മസ്ജിദ് നിർമ്മിച്ചതെന്നും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) വക്താവ് വിനോദ് ബൻസാൽ അവകാശപ്പെട്ടിരുന്നു. അതേ സമയം കേസിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും (എഎസ്ഐ) ഹർജിക്കാരോട് മറുപടി പറഞ്ഞു. സ്ഥലത്തെ ക്ഷേത്രം പുനരുജ്ജീവിപ്പിക്കാനുള്ള അപേക്ഷയെ എതിർക്കുന്നതായിരുന്നു എഎസ്ഐയുടെ മറുപടി.
കുത്തബ് മിനാറിൽ ആർക്കും ആരാധന അവകാശമില്ല. 1914 മുതൽ സംരക്ഷിത സ്മാരകമായി നിലനിൽക്കുന്ന സ്ഥലത്ത് ആരാധന അനുവദിക്കാനാകില്ലെന്ന് എഎസ്ഐ സാകേത് കോടതിയെ അറിയിച്ചു. കുത്തബ് മിനാർ സംരക്ഷിത സ്മാരകമാക്കുന്ന കാലത്ത് അവിടെ ആരാധന ഇല്ലായിരുന്നുവെന്നും എഎസ്ഐ വ്യക്തമാക്കി. അതിനാൽ തന്നെ ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും പുരാവസ്തു വകുപ്പ് പറഞ്ഞു. മൗലികവാശ സംരക്ഷണം എന്ന വാദം സംരക്ഷിത സ്മാരകങ്ങളിൽ അംഗീകരിക്കാനാകില്ല എന്ന് ഹൈക്കോടതി വിധി ഉദ്ധരിച്ച് പുരാവസ്തു വകുപ്പ് കോടതിയെ അറിയിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications