ലൈംഗിക ആരോപണത്തില്‍പ്പെട്ട ആള്‍ദൈവം രാധേ മാ വീണ്ടും വിവാദത്തില്‍
മുംബൈ: ലൈംഗിക ആരോപണവും സ്ത്രീ പീഡന ആരോപണവുമൊക്കെയായി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവം രാധേ മാ വീണ്ടും വിവാദത്തില്‍. ഹരിദ്വാറിലെ ഗംഗാനദിയോട് ചേര്‍ന്നുള്ള പ്രശസ്തമായ ഹര്‍ കി പുരി ഘട്ടില്‍ സന്ദര്‍ശനം നടത്തിയ അവര്‍ ഷൂസ് ധരിച്ചതാണ് വിവാദത്തിനിടയാക്കിയത്.
ഹര്‍ കി പുരി ഘട്ടില്‍ ഷൂസ് അനുവദനീയമല്ല. രാധേ മായ്ക്ക് ഒപ്പമുണ്ടായിരുന്നവരെല്ലാം ചെരിപ്പഴിച്ചുവെച്ച് ഘട്ടിലെ ചവിട്ടുപടിയില്‍ നിന്നപ്പോള്‍ കാലില്‍ അഴുക്കുപുരളാതിരിക്കാന്‍ രാധേ മാ ഷൂസ് ഊരിയില്ല. ഘട്ടില്‍ പാല്‍കൊണ്ട് പൂജ നടത്തിയ അവര്‍ പ്രത്യേക പാര്‍ഥനയും നടത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തില്‍ ഹരിദ്വാറിലെ യുവ തീര്‍ഥ് പുരോഗിത് മഹാസഭയെന്ന സംഘടന ശക്തിയായ പ്രതിഷേധിച്ചു. രാധേ മായെ ഭാവിയില്‍ ഇവിടെ സന്ദര്‍ശനം നടത്താന്‍ അനുവദിക്കരുതെന്ന് സംഘടന ആവശ്യപ്പെട്ടു. ആരും ഇന്നേവരെ ഷൂസ് ധരിച്ച് ഹര്‍ കി പുരിയില്‍ പ്രവേശിച്ചിട്ടില്ല. പ്രസിഡന്റ് പ്രണബ് കുമാര്‍ മുഖര്‍ജി സന്ദര്‍ശനം നടത്തിയപ്പോള്‍ പോലും ആചാരങ്ങള്‍ തെറ്റിച്ചില്ല. അങ്ങിനെയിരിക്കെ രാധേ മാ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയിരിക്കുകയാണെന്ന് മഹാസഭാ പ്രസിഡന്റ് ഉജ്വല്‍ പണ്ഡിറ്റ് പറഞ്ഞു.
ചുവന്ന വസ്ത്രവും ചുവന്ന ഷൂസും ധരിച്ചാണ് രാധേ മാ ഹരിദ്വാറിലെത്തിയത്. താന്‍ ദൈവമല്ലെന്നും സാധാരണ വ്യക്തിയാണെന്നും അവര്‍ പ്രാര്‍ഥനയ്ക്കുശേഷം പറഞ്ഞു. ആദ്യം മാതാപിതാക്കളെയാണ് ബഹുമാനിക്കേണ്ടതെന്നും തന്റെ അനുയോയികളോട് രാധേമാ വ്യക്തമാക്കി.












Click it and Unblock the Notifications