കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി വിമാനം വാങ്ങുന്നത് പൂട്ടാന്‍ പോകുന്ന കമ്പനിയില്‍ നിന്നോ?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഫ്രാന്‍സില്‍ നിന്ന് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ധാരണയിലെത്തിയതിനെ ആദ്യം എതിര്‍ത്ത് രംഗത്തെത്തിയത് ഒരു ബിജെപിക്കാരന്‍ ആയിരുന്നു. സുബ്രഹ്മണ്യം സ്വാമി. വിമാനത്തിന്റെ ന്യൂനതകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു സ്വാമിയുടെ വാദം.

എന്നാല്‍ കാര്യങ്ങള്‍ അവിടെ കൊണ്ട് അവസാനിക്കുന്നില്ല. ഇടപാടിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നാണ് ആക്ഷേപം. ബൊഫേഴ്‌സിന് പിറകേ രാജ്യം ചര്‍ച്ച ചെയ്യാന്‍ പോകുന്ന ആയുധ ഇടപാടാകുമോ ഇതെന്നും ചില കോണുകളില്‍ നിന്ന് സംശയം ഉരുന്നുണ്ട്.

Narendra Modi

36 റാഫേല്‍ യുദ്ധ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. 24,000 കോടി രൂപയാണ് ചെലവ്. എന്നാല്‍ ലോകത്ത് ഒരു വ്യോമ സേനയും ഇപ്പോള്‍ റാഫേല്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആവശ്യക്കാരില്ലാത്തതിനാല്‍ ഈ വിമാനക്കമ്പനി തന്നെ പൂട്ടാനുള്ള നീക്കത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ ഫ്രഞ്ച് സമ്പദ് വ്യവസ്ഥയ്ക്ക് സഹായം നല്‍കുക എന്നത് മാത്രമായിരിക്കും ഇന്ത്യയുടെ ആയുധ ഇടപാടിലുള്ള ഗുണം എന്നാണ് ചിലര്‍ വിമര്‍ശിക്കുന്നത്.

ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ് റാഫേല്‍ യുദ്ധവിമാനങ്ങള്‍ സംബന്ധിച്ച ചര്‍ച്ച. എന്നാല്‍ വ്യോമസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് അന്നത് പ്രാവര്‍ത്തികമായില്ല. ഇപ്പോള്‍ സര്‍വ്വശക്തരായി തിരിച്ചുവന്നപ്പോള്‍ പഴയ പദ്ധതി പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ്.

സാങ്കേതികവിദ്യ കൈമാറ്റം ഇല്ലാതെയാണ് ഈ ഇടപാട് എന്നതും സംശയം ജനിപ്പിക്കുന്നതാണ്. ഫ്രാന്‍സ് പോലും റാഫേല്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നില്ല. അടുത്തിടെ വിമാനം വാങ്ങാന്‍ ഒരുങ്ങിയ ബ്രസീലും നീക്കത്തില്‍ നിന്ന് പിന്‍മാറിയിരുന്നു.

English summary
Rafale Fighter Jet: New controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X