രാജ്യസഭയിലേക്കില്ല, തന്റെ മേഖലയിൽ തന്നെ തുടരും, എഎപിയുടെ ക്ഷണം നിരസിച്ച് രഘുരാം രാജന്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ആംആദ്മി പാർട്ടിയുടെ ക്ഷണം നിരാകരിച്ച് ആർബിഐ മുൻ ഗവർണറും സാമ്പത്തിക വിദഗ്ധനുമായ രഘുരാം രാജൻ. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നില്ലെന്നും തന്റെ മേഖലയിൽ തന്നെ( അക്കാദമിക് രംഗം) തുടരാനുമാണ് താൽപര്യമെന്ന് അദ്ദേഹം വാർത്ത കുറിപ്പിൽ അറിയിച്ചുട്ടുണ്ട്. നിലവിൽ ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി തുടരുകയാണ് അദ്ദേഹം. വിദേശത്തു മാത്രമല്ല ഇന്ത്യയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ദേഹം ജോലി നോക്കുന്നുണ്ട്. ഇപ്പോൾ അതിൽ നിന്ന് വിട്ടു നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഒഫീസിൽ നിന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

ചൈനയിൽ നിന്ന് ട്രംപിന്റെ ട്വീറ്റെത്തി, ഒന്ന് ഉത്തരകൊറിയയെ തല്ലിയും മറ്റൊന്നു ചൈനയെ തലോടിയും

ദില്ലിയിൽ ജനുവരിയിൽ ഒഴിവു വരുന്ന  മൂന്ന് സീറ്റുകളിൽ ഒന്നിലേയ്ക്കാണ് പാർട്ടി രഘുരാം രാജനെ പരിഗണിച്ചത്. കൂടാതെ ബാക്കിയുള്ള സീററുകളിലേയ്ക്കും മികച്ച വ്യക്തിത്വങ്ങളെ മത്സരിക്കാരിപ്പിക്കാനായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാളിന്റെ നീക്കം. മികച്ച വ്യക്തികളെ സഭയിൽ കൊണ്ടു വന്ന് ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് എഎപി സർക്കാരിന്റെ ലക്ഷ്യം. എന്നാൽ രഘുരാം രാജൻ ക്ഷണം നിരസിച്ചത് എഎപി സർക്കാരിന് കനത്ത നഷ്ടം തന്നെയാണെന്നാണ് നിരീക്ഷണം.

രഘുരാം രാജനെ വെച്ചുള്ള കളി

രഘുരാം രാജനെ വെച്ചുള്ള കളി

ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ രഘുരാം രാജനെ പോലുള്ള വ്യക്തിക്ക് വളരെ വേഗം സാധിക്കും. ഇതു മനസിലാക്കിയതിനെ തുടർന്നാണ് ഇദ്ദേഹത്തെ പാർട്ടിയിലേയ്ക്ക് ക്ഷണിച്ചത്. നോട്ടു നിരോധനവും ജിഎസ്ടിയും ഇന്ത്യൻ സാമ്പദ് വ്യവസ്ഥയെ തളർത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രഘുരാം രാജ് എഎപിയിൽ വരുന്നത് പാർട്ടിയ്ക്ക് ഗുണവും അതിലുപരി സർക്കാരിന് ദോഷവുമായിരിക്കും. കൂടാതെ ബിജെപി സർക്കാരിന്റെ പല സാമ്പത്തിക നയങ്ങൾക്കും അദ്ദേഹം എതിരായിരുന്നു. ഇതു സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

മോദി സർക്കാരുമായി ഭിന്നത

മോദി സർക്കാരുമായി ഭിന്നത

യുപിഎ സർക്കാർ ഇറങ്ങി എൻഡിഎ സർക്കാർ അധികാരത്തിലേറിയതിനു ശേഷമാണ് രഘുരാം രാജൻ പുറത്തു പോയത്. വീണ്ടും ഗവർണർ സ്ഥാനം തുടരാൻ താൽപര്യമുണ്ടായിട്ടും മോദി സർക്കാർ അദ്ദേഹത്തിന് ഒരു അവസരം നൽകില്ലായിരുന്നില്ല. ഇതിനു കാരണം മോദി സർക്കാരിന്റെ പല പദ്ധതികളോടും അദ്ദേഹത്തിൽ വിയോജിപ്പായിരുന്നു. കൂടാതെ രഘുരാജ് രാജൻരെ ചില അഭിപ്രായങ്ങൾ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

സമ്പദ് വ്യവസ്ഥ അടിമുടി മാറി

സമ്പദ് വ്യവസ്ഥ അടിമുടി മാറി

മൻമോഹൻ സർക്കാരിന്റെ കലാത്താണ് രഘുരാം രാജൻ റിസർവ് ബാങ്ക് ഗവർണ്ണറായി സ്ഥാനമേൽക്കുന്നത്. ലോകത്തിലെ പ്രശസ്തരായ സാമ്പത്തിക വിദഗ്ധരിൽ ഒരാളാണ് അദ്ദേഹം. ചിക്കാഗോയിലെ യുണിവേഴ്സിറ്റിയിൽ അധ്യാപകനായിരുന്ന സമയത്താണ് ഇദ്ദേഹം ആർബിഐ ഗവർണ്ണർ സ്ഥാനം ഏറ്റെടുക്കുന്നത്. ലോക സമ്പത്ത് വ്യവസ്ഥയുടെ ഭാവി പ്രവചിച്ച ആൾ ഇന്ത്യയുടെ വർത്തമാനം ശരിയാക്കാൻ വരുന്നുവെന്നാണ് അദ്ദേഹത്തിൻരെ വരവിനെ മാധ്യമങ്ങൾ പരാമർശിച്ചത്.
കൂടാതെ അദ്ദേഹത്തിന്റെ കടന്നു വരവ് ഇന്ത്യൻ സാമ്പത്തിക മേഖലയിൽ വളരെ നല്ല മാറ്റമാണ് ഉണ്ടാക്കിയത്.

തിരഞ്ഞെടുപ്പിൽ ശുഭ പ്രതീക്ഷ

തിരഞ്ഞെടുപ്പിൽ ശുഭ പ്രതീക്ഷ

2015 ലെ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ എഎപിയ്ക്ക് , ജനുവരിയിൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പിലും ഉന്നത വിജയം നേടാൻ സാധിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. നിലവിലെ രാഷ്ട്രീയാന്തരീക്ഷം കണക്കിലെടുത്തു എഎപി പാർട്ടി ലേബലിൽ മത്സരിക്കുന്ന ആർക്കും വിജയം ഉറപ്പാണ്. അതേസമയം രാജ്യസ‌ഭയിലേയ്ക്ക് പോകാൻ താൽപര്യംമണ്ടെന്നറിയിച്ച് എഎപി നേതാവും സാഹിത്യകാരനുമായ കുമാർ വിശ്വാസ് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇദ്ദേഹവും നേതൃത്വവുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. പാർട്ടിയിൽ നിന്ന് പുറത്ത് പോകുന്ന ഘട്ടംവരെയെത്തിയിരുന്നു. തുടർന്ന് നടന്ന സന്ധി സംഭാഷണത്തിൽ പ്രശ്നം ഒത്തു തീർപ്പിലെത്തുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Former RBI Governor Raghuram Rajan has no plans to take another break from academics to accept Delhi Chief Minister Arvind Kejriwal's offer to become a member of the Rajya Sabha.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്