Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്ഘട്ടിലെത്താന്‍ രാഹുല്‍ 'ഗാന്ധി'ക്ക് സമയമില്ല?

ദില്ലി: രാഷ്ട്രപിതാവിന്റെ ജന്മദിനത്തിലെ അനുസ്മരണ പരിപാടിയില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നു. സാധാരണ ഗതിയില്‍ സോണിയാ ഗാന്ധിക്കൊപ്പം രാഹുലും രാജ്ഘട്ടിലെത്തി അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാറുളളതാണ്. എന്നാല്‍ ഗാന്ധിജിയുടെ നൂറ്റി നാല്‍പത്തിനാലാം ജന്മദിനത്തില്‍ രാജ്ഘട്ടിലെത്തിയത് സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിംഗും മാത്രം.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ഭാവി പ്രധാനമന്ത്രിയായി കരുതപ്പെടുന്ന രാഹുലും തമ്മിലുള്ള ശീതസമരത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്ഘട്ടില്‍ രാഹുലിന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നത്. രാജ്ഘട്ടിലെ പരിപാടിക്ക് ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു.

rahul gandhi

ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളുടെ അംഗത്വം റദ്ദാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതാണ് ഗാന്ധികുടുംബത്തിലെ ഇളമുറക്കാരനാ രാഹുലിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ഓര്‍ഡിനന്‍സിനെതിരെ ശക്തമായി രംഗത്തെത്തിയ രാഹുല്‍ പ്രധാനമന്ത്രിയെയും വിമര്‍ശിച്ചിരുന്നു.

ഓര്‍ഡിനന്‍സ് വിവരക്കേടാണ് എന്നും വലിച്ചുകീറി കൊട്ടയിലെറിയണം എന്നും മറ്റുമായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. രാഹുലിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഉണ്ടായ മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

മഹാത്മാ ഗാന്ധിയുമായി ബന്ധുത്വമില്ലെങ്കിലും ഇന്ദിര മുതല്‍ രാഹുലും പ്രിയങ്കയും വരെയുള്ള നെഹ്‌റുപരമ്പരയെ രാഷ്ട്രീയമായി ഏറെ സഹായിച്ചിട്ടുള്ള വിശേഷണമാണ് ഗാന്ധികുടുംബം എന്ന പേര്. ലോക്‌സഭാ തിരഞ്ഞെടുപ്പോടെ പ്രധാനമന്ത്രി സ്ഥാനത്തെത്തും എന്ന് കരുതപ്പെടുന്ന രാഹുലിന്റെ രാജ്ഘട്ടിലെ അസാന്നിധ്യം ചര്‍ച്ചയാകുന്നത് ഈ കാരണം കൊണ്ടുകൂടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+