Get Updates
Get notified of breaking news, exclusive insights, and must-see stories!

സഭയിൽ വാക്ക് പോരുമായി രാഹുലും മോദിയും; ഹിന്ദു പരാമർശത്തിൽ പ്രതിഷേധം,മാപ്പ് പറയണമെന്ന് അമിത് ഷാ

ദില്ലി: പ്രസംഗത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ 'ഹിന്ദു'പരാമർശത്തിന്റെ പേരിൽ സഭയിൽ ബഹളം. ഹിന്ദു എന്ന് സ്വയം അവകാശപ്പെടുന്നവർ ഹിന്ദുവിന്റെ പേരിൽ ആക്രമണം നടത്തുകയും വെറുപ്പ് പ്രചരിപ്പിക്കുകയും ആണെന്ന രാഹുലിന്റെ പരാമർശമാണ് ഭരണപക്ഷ പ്രതിഷേധത്തിന് കാരണമായത്. ഇതോടെ രാഹുവിൻറെ പ്രസംഗത്തിൽ ഇടപെട്ട നരേന്ദ്രമോദി ഹിന്ദുക്കളെ മുഴുവൻ അക്രമികൾ എന്ന് വിളിച്ചത് ഗൗരവതരമാണെന്ന് മോദി പറഞ്ഞു. എന്നാൽ മോദിയും ബിജെപിയും ആർഎസ്എസും അല്ല മുഴുവൻ ഹിന്ദു സമൂഹം എന്ന് രാഹുൽ തിരിച്ചടിച്ചു.

'ഇന്ത്യ എന്ന ആശയത്തിനും ഭരണഘടനയ്ക്കും ഭരണഘടനയ്‌ക്കെതിരായ ആക്രമണത്തെ ചെറുത്തുനിന്ന ആളുകൾക്കും നേരെ ആസൂത്രിതമായ ആക്രമണം നടന്നിട്ടുണ്ട്. ഞങ്ങളിൽ പലരും വ്യക്തിപരമായി ആക്രമിക്കപ്പെട്ടു. ചില നേതാക്കൾ ഇപ്പോഴും ജയിലിലാണ്.അധികാരത്തിൻ്റെയും സമ്പത്തിൻ്റെയും കേന്ദ്രീകരണത്തെ ചോദ്യം ചെയ്ത,ദരിദ്രർക്കും ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള ആക്രമണത്തെ ചെറുത്ത് തോൽപ്പിച്ച പലരേയും തകർത്തുകളഞ്ഞു. മോദിയുടെ ഉത്തരവിൽ ഞാൻ ആക്രമിക്ക്പെട്ടു. അതിൽ ഏറ്റവും രസകരമായ ഭാഗം 55 മണിക്കൂർ നീണ്ട ഇഡിയുടെ ചോദ്യം ചെയ്യലാണ്', രാഹുൽ പ്രസംഗത്തിൽ പറഞ്ഞു.

rahul-modi2-

'പ്രതിപക്ഷത്തിരിക്കുന്നതിൽ സന്തോഷവും അഭിമാനവും ഉണ്ട്, നമ്മളെ സംബന്ധിച്ച് അധികാരത്തേക്കാൾ വലുതായൊന്നുണ്ട്, അത് സത്യമാണ്. പരമാത്മാവ് മോദി ജിയുടെ 'ആത്മ'യുമായി നേരിട്ട് ആശയവിനിമയം നടത്തുന്നു, ബാക്കിയുള്ളവരെല്ലാം ജനിക്കുകയും മരിക്കുകയും ചെയ്യുന്ന ജീവശാസ്ത്രപരമായ ജീവികൾ മാത്രമാണ്. മഹാത്മ ഗാന്ധിയെ ഒരു സിനിമയിലൂടെയാണ് ലോകം അറിഞ്ഞതെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഈ അജ്ഞത മനസിലായോ?', രാഹുൽ ചോദിച്ചു.

പ്രസംഗത്തിൽ ശിവന്റെ ചിത്രം രാഹുൽ ഉയർത്തിക്കാട്ടി. ഇതോടെ സ്പീക്കർ ഇടപെട്ടു. ചിത്രം കാണിക്കാനാകില്ലേയെന്ന് രാഹുൽ ചോദിച്ചു.ശിവന്റെ അഭയമുദ്രയാണ് കോൺഗ്രസിന്റെ ചിഹ്നം. നേരിടുന്ന ഒന്നിനെയും ഭയക്കരുത് എന്നാണ് ശിവന്റെ ചിത്രം നല്കുന്ന സന്ദേശം.
ഞാൻ ശ്രദ്ധിച്ച മറ്റൊരു കാര്യം, ധൈര്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഒരു മതം മാത്രമല്ല. എല്ലാ മതങ്ങളും ധൈര്യത്തെക്കുറിച്ചാണ് പറയുന്നത് നമ്മുടെ മഹാന്മാരെല്ലാം അഹിംസയെക്കുറിച്ചും ഭയം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുമെല്ലാം സംസാരിച്ചിട്ടുണ്ട്. എന്നാൽ സ്വയം ഹിന്ദുവെന്ന് വിളിക്കുന്നവർ അക്രമത്തെയും വിദ്വേഷത്തെയും അസത്യത്തെയും കുറിച്ച് മാത്രമേ സംസാരിക്കുന്നുള്ളൂ. ഇവർ ഹിന്ദുക്കളല്ല', രാഹുൽ പറഞ്ഞു.

ഹിന്ദു എന്ന് വിളിക്കുന്നവർ അക്രമത്തെ കുറിച്ച് സംസാരിക്കുകയും അക്രമം നടത്തുകയും ചെയ്യുന്നുവെന്നുവെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. കോടിക്കണക്കിന് ആളുകൾ തങ്ങൾ ഹിന്ദുക്കളെന്ന് അഭിമാനത്തോടെ വിളിക്കുന്നവരുണ്ട്. അക്രമത്തെ ഏതെങ്കിലും മതവുമായി ബന്ധിപ്പിക്കുന്നത് തെറ്റാണ്. രാഹുൽ മാപ്പ് പറയണം', അമിത് ഷാ പറഞ്ഞു.

അതേസമയം അഗ്നിവീർ, കർഷക പ്രതിഷേധം,മണിപ്പൂർ തുടങ്ങി നിരവധി വിഷയങ്ങളിൽ രാഹുൽ സർക്കാരിനെതിരെ ആഞ്ഞടിച്ചു. അഗ്നിവീറിന് കീഴിലുള്ള സൈനികരെ 'യൂസ് ആന്റ് ത്രോ' (ഉപയോഗിച്ച് വലിച്ചെറിയുക') എന്ന നിലയിലാണ് സർക്കാർ കണക്കാക്കുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി. അഗ്നിവീർ സൈന്യത്തിൽ ചേർന്ന യുവാവ് വീരമൃത്യ വരിച്ചാൽ എന്നെ സംബന്ധിച്ച് ആ സൈനികൻ രക്തസാക്ഷിയാണ്, സർക്കാരിനെ സംബന്ധിച്ച് അങ്ങനെയല്ല. മോദി ആ സൈനികനെ കാണുന്നത് വെറും അഗ്നിവീർ ആയിട്ടാണ്. അവർ മരിച്ചാൽ പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ഒന്നും അവരുടെ കുടുംബത്തിന് ലഭിക്കില്ല. ഞങ്ങൾ അധികാരത്തിലേറിയാൽ അഗ്നിവീർ പദ്ധതി നിർത്തലാക്കും', രാഹുൽ പറഞ്ഞു.

മണിപ്പൂർ മോദിക്ക് ഒരു സംസ്ഥാനം പോലും അല്ല. അദ്ദേഹം കലാപത്തിന് ശേഷം ഒരിക്കൽ പോലും അവിടം സന്ദർശിച്ചിട്ടില്ല.മണിപ്പൂരിൽ എത്രയും പെട്ടെന്നുള്ള സർക്കാർ ഇടപെടലുകൾ ഉണ്ടാകണമെന്നും ബാധിക്കപ്പെട്ടവർക്കായി ആശ്വാസ നടപടികൾ കൈക്കൊള്ളണമെന്നും രാഹുൽ സഭയിൽ ആവശ്യപ്പെട്ടു.

കർഷകരെ തീവ്രവാദികൾ എന്ന് വിളിച്ചവരാണ് കേന്ദ്രസർക്കാർ എന്ന് രാഹുൽ വിമർശിച്ചു.സർക്കാർ കാർഷിക നിയമങ്ങൾ കൊണ്ടുവന്നു, അത് കർഷകർക്ക് ഗുണം ചെയ്യുമെന്ന് പറഞ്ഞു, എന്നാൽ ഇന്നുവരെ കർഷകർ പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്.വൻകിട വ്യവസായികൾക്ക് നേട്ടമുണ്ടാക്കാനാണ് നിയമം കൊണ്ടുവന്നത്. കോർപ്പറേറ്റുകളുടെ കോടികൾ എഴുതിത്തള്ളുമ്പോൾ തങ്ങളുടെ തുച്ഛമായ കടം എഴുതിത്തള്ളണമെന്നാണ് കർഷകർ ആവശ്യപ്പെട്ടതെന്നും രാഹുൽ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+